kerala
സര്‍വകലാശാലകള്‍ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്; പ്രതിസന്ധി മറികടക്കാന്‍ ഫീസ് വര്‍ധനക്ക് നീക്കം
സര്‍ക്കാറിന്റെ വ്യത്യസ്ത പരിഷ്കാരങ്ങള്‍ കാരണം സര്‍വകലാശാലകള്‍ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്.
തേഞ്ഞിപ്പലം : സര്‍ക്കാറിന്റെ വ്യത്യസ്ത പരിഷ്കാരങ്ങള്‍ കാരണം സര്‍വകലാശാലകള്‍ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്. വിദൂര വിദ്യാഭ്യാസ വിഭാഗം വഴിയുള്ള വരുമാനമായിരുന്നു കാലിക്കറ്റ് സര്‍വകലാശാല ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളുടെ വരുമാനം. എന്നാല്‍ ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വന്നതോടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഓപ്പണ്‍ സര്‍വകലാശാലക്കു കീഴിലേക്ക് മാറ്റുകയായിരുന്നു. ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം തുടങ്ങാതായതോടെ വീണ്ടും ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ വഴിയുള്ള കോഴ്സുകളില്‍ പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കാലിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളില്‍ പഴയ രീതിയില്‍ പ്രവേശനമെടുക്കാന്‍ വിദ്യാര്‍ഥികളെ കിട്ടിയില്ല. യു.ജി.സി അംഗീകരിക്കാത്ത പ്രൈവറ്റ് രജിസ്ട്രേഷന് വഴി പഠിച്ചിറങ്ങുന്നവര്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്ന് സര്‍വകലാശാല അധികാരികള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതോടെ സര്‍വകലാശാലക്കു കീഴില്‍ പഠിക്കുന്ന ആയിരക്കണക്കിനാളുകളുടെ ഭാവി അവതാളത്തിലാവുകയായിരുന്നു. എന്നാല്‍ യു.ജി.സി ഡിസ്റ്റന്‍സ് വഴിയുള്ള പ്രവേശനത്തിന് അനുമതി നല്‍കിയെങ്കിലും കഴിഞ്ഞ ഡിസംബര്‍ 15 ന് ശേഷം കോഴ്സ് രജിസ്ടേഷന് യു.ജി.സി തടഞ്ഞതോടെ സര്‍വകലാശാലകളുടെ വരുമാനം കുത്തനെ കുറഞ്ഞു.
ഇതിനിടയില്‍ പെന്ഷന് ഫണ്ട് ഉള്‍പ്പെടെ സര്‍വകലാശാലകള്‍ കണ്ടെത്തണമെന്ന നിര്‍ദേശത്താല്‍ വീണ്ടും സാമ്പത്തിക ഞെരുക്കത്തിലേക്കാണ് സര്‍വകലാശാലകള്‍ എത്തുന്നത്. കോളജുകളുടെയും കോഴ്സുകളുടെയും അഫിലിയേഷന് ഫീസ്, പരീക്ഷാ ഫീസ്, അഡ്മിഷന് ഫീസ് ഉള്‍പ്പെടെ വര്‍ധിപ്പിച്ചാലല്ലാതെ പിടിച്ചുനില്ക്കാന് കഴിയില്ലെന്ന രീതിയിലേക്ക് സര്‍ക്കാര്‍ സര്‍വകലാശാലകളെ സാമ്പത്തികമായി വരിഞ്ഞു മുറക്കിയതിനാല്‍ വിദ്യാര്‍ഥികള്‍ക്കു മേല്‍ വന്‍ ഫീസ് വര്‍ധനവാണ് വരാനിരിക്കുന്നത്.
നാഷണല്‍ ഹൈവേ വികസനത്തിന്റെ പേരില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് പതിനഞ്ച് ഏക്കറയോളം ഭൂമി വിട്ടു നല്കിയ ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന നൂറ് കോടിയോളം രൂപ സര്‍വകലാശാല സ്വയംഭരണാധികാര സ്ഥാപനമായിരുന്നിട്ടു കൂടി സര്‍ക്കാര്‍ അക്കൗണ്ടിലാണുള്ളത്. സര്‍വകലാശാലയോട് പ്രൊജക്റ്റ് നല്കാന് നിര്‍ദേശിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടും സര്‍വകലാശാല അക്കൗണ്ടിലേക്ക് പണം കൈമാറാതെ സര്‍വകലാശാലയുടെ സ്വയംഭരണത്തില്‍ കൈകടത്തുന്ന സമീപനമാണ് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റേത്.
വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി അക്ക്വയര്‍ ചെയ്ത സര്‍വകലാശാല ഭൂമി എന്‍.എച്ച് വികസനത്തിന് നല്‍കിയിട്ടും പണം വിട്ടു നല്‍കാത്ത ഇടതു സര്‍ക്കാറിന്റെ സമീപനത്തെ ചോദ്യം ചെയ്യാതെ വൈസ് ചാന്‍സലറും ഇടതു സിന്‍ഡിക്കേറ്റംഗങ്ങളും മുഖ്യമന്ത്രി പറയുന്നത് കേട്ട് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരായി തിരുവനന്തപുരത്ത് നിന്ന്തിരിച്ചു വന്ന് എന്തോ കാര്യം നേടിയെന്ന മട്ടില്‍ പത്രക്കുറിപ്പിറക്കുകയായിരുന്നു. ആയിരത്തി അഞ്ഞൂറിലധികം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും നാല്‍പ്പതോളം പഠനവിഭാഗങ്ങളിലെ അധ്യാപകരുടെ ശമ്പളം, നൂറുകണക്കിന് റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ പെന്ഷന് ഇതെല്ലാം വന്‍ സാമ്പത്തിക ഞെരുക്കത്തിനിടയില്‍ എങ്ങനെ കണ്ടെത്തുമെന്നതിന് വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധനയാണെന്നാണ് മറുപടി.
india
തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്ക് 67000 രൂപ വരെ: ഇന്‍ഡിഗോ പ്രതിസന്ധിയില്‍, മുതലെടുത്ത് വിമാന കമ്പനികള്‍
എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായതോടെ വലഞ്ഞ് യാത്രക്കാര്‍. ടിക്കറ്റുകള്‍ക്ക് വിമാന കമ്പനികള്‍ വലിയ തുക ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ 10000ത്തിന് താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ 60000 രൂപ വരെയായി ഉയര്‍ത്തി.
കൊച്ചിയില്‍ നിന്നും ഇന്ന് ഡല്‍ഹിയിലേക്കുള്ള 4 സര്‍വ്വീസുകളുടേയും നിരക്ക് 34000 രൂപയാണ്. നാളെ രാവിലെ 11 മണിയുടെ വിമാനത്തിലാണ് യാത്രയെങ്കില്‍ 24676 രൂപ നല്കിയാല് മതി. തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ കുറഞ്ഞ നിരക്ക് 24310 രൂപയും കൂടിയ നിരക്ക് 67126 രൂപയുമാണ്. കോഴിക്കോട് നിന്നും നാളെ ഡല്‍ഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളൊന്നും ഇല്ല. ബെംഗളൂരു വഴിയുള്ള എയര്‍ ഇന്ത്യയുടെ കണക്ഷന് സര്‍വ്വീസിന് 32000 രൂപയില്‍ അധികം നല്‍കണം. ഇതാണ് ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്കും.
സമാനമായ രീതിയില്‍ മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്‍ഡിഗോയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താനും വിമാന കമ്പനികള്‍ തയ്യാറായിട്ടുണ്ട്.
പുതിയ നിയമം നടപ്പാക്കലാണ് ഇന്‍ഡിഗോയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയത്. പൈലറ്റുമാരുടെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്നും 48 മണിക്കൂറാക്കിയിരുന്നു. അനവദനീയമായ രാത്രി ലാന്‍ഡിങ് ആറ് മണിക്കൂറില്‍ നിന്നും രണ്ട് മണിക്കൂറായും കുറച്ചു. ഈ മാറ്റങ്ങള്‍ പൈലറ്റ് ഷെഡ്യൂളിംഗിനെ കാര്യമായി ബാധിക്കുകയായിരുന്നു.
അതേസമയം, വിമാനം റദ്ദാക്കലില്‍ നിരവധി യാത്രക്കാര്‍ വലഞ്ഞതിന് പിന്നാലെ പൈലറ്റുമാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം ഡിജിസിഎ പിന്‍വലിച്ചിട്ടുണ്ട്.
kerala
എറണാകുളത്ത് എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍
എറണാകുളം കാക്കനാട് എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍.
കൊച്ചി: എറണാകുളം കാക്കനാട് എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍. തൃക്കാക്കര സ്വദേശി ഉനൈസ്, ആലപ്പുഴ സ്വദേശി കല്യാണി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
ഇടച്ചിറക്ക് സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണം: ഹൈക്കോടതി
സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
അക്രമസാധ്യതയുണ്ടെന്ന് ഭയം ഉണ്ടെങ്കില്‍ സ്ഥാനാര്‍ഥിക്കും സ്വന്തം നിലയ്ക്ക് വീഡിയോ ചിത്രീകരണം ആവശ്യപ്പെടാമെന്നും ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്ഥാനാര്‍ഥിയുടെ ചെലവിലായിരിക്കും ഇതിന് അനുവാദം നല്‍കുക. സ്ഥാനാര്‍ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ ജീവന് ഭീഷണിയുണ്ടെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കണം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ പൊലീസ് മേധാവിക്കോ കമ്മീഷണര്‍ക്കോ അപേക്ഷ നല്‍കണം.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala23 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്

