Connect with us

News

കീവ് നഗരം ഞെട്ടി വിറച്ച രാത്രി

മരണനിരക്ക് എത്രയാണെന്ന് കൃത്യമായ റിപ്പോര്‍ട്ടില്ല. മിസൈലാക്രണങ്ങളെ തുടര്‍ന്ന് കീവിന്റെ ആകാശം ചുവപ്പും ഓറഞ്ചും പുകയില്‍ നിറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

Published

on

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ മാസങ്ങള്‍ക്കുമുമ്പ് തന്നെ യുദ്ധത്തിന്റെ കരിനിഴല്‍ വീണിരുന്നു. റഷ്യന്‍ മിസൈലുകളും പോര്‍വിമാനങ്ങളും എപ്പോള്‍ എത്തുമെന്ന് മാത്രമാണ് അറിയാനുണ്ടായിരുന്നത്. കിഴക്കന്‍ യുക്രെയ്‌നിലെ വിമത മേഖലകളെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചതോടെ കീവിലെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായി. ബുധനാഴ്ച രാത്രി നഗരത്തിന്റെ നിശബ്ദതയെ ഭേദിച്ചെത്തിയ സ്‌ഫോടന ശബ്ദങ്ങള്‍ എന്താണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് പ്രയാസമുണ്ടായില്ല. ഭയപ്പെട്ടത് സംഭവിച്ചതായി അവര്‍ക്ക് ഉറപ്പായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ നഗരത്തിന് പുറത്തുകടക്കാനുള്ള ശ്രമത്തിലായിരുന്നു ജനങ്ങള്‍. കീവിന് പുറത്തേക്കുള്ള റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ട്രാഫിക്ക് ജാമില്‍ കുരുങ്ങി വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങി. പരിഭ്രാന്തരായി പലരും ബങ്കറുകളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. ആളുകളോട് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ തങ്ങണമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ആരും അതിന് തയാറായില്ല.

എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള നെട്ടോട്ടത്തിലായിരുന്നു എല്ലാവരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു. പോളണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും അഭയാര്‍ത്ഥികളുടെ നിലയ്ക്കാത്ത ഒഴുക്ക് തുടരുകയാണ്. അഭയാര്‍ത്ഥികളില്‍ യുക്രെയ്ന്‍ സൈനികരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് വള്ദാമിര്‍ പുടിന്‍ യുദ്ധ പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെ റഷ്യന്‍ പോര്‍വിമാനങ്ങള്‍ കീവിന് മുകളില്‍ ഇരമ്പിയെത്തിയിരുന്നു. മണിക്കൂറുകള്‍ക്കകം യുക്രെയ്‌നിലെ വിമാനത്താവളങ്ങളും പ്രതിരോധ സംവിധാനങ്ങളും നിര്‍വീര്യമാക്കിയതായി റഷ്യന്‍ സേന അവകാശപ്പെട്ടു.

കീവിനെ അനായാസം കീഴടക്കാന്‍ റഷ്യക്ക് സാധിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ബോംബിങ്ങില്‍ യുക്രെയ്ന്‍ നഗരങ്ങള്‍ വിറച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളപായവും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മരണനിരക്ക് എത്രയാണെന്ന് കൃത്യമായ റിപ്പോര്‍ട്ടില്ല. മിസൈലാക്രണങ്ങളെ തുടര്‍ന്ന് കീവിന്റെ ആകാശം ചുവപ്പും ഓറഞ്ചും പുകയില്‍ നിറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സൈനിക കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണം തുടങ്ങിയത്. പാശ്ചാത്യ ശക്തികളുടെ സഹായത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന യുക്രെയ്‌ന് അവകാശ നിമിഷത്തില്‍ നിരാശപ്പെടേണ്ടിവന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാഹനാപകടം; മലപ്പുറത്ത് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം

Published

on

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരി മരിച്ചു. മലപ്പുറം ചിനക്കൽ സ്വദേശി ഷാനവാസിൻ്റെ മകൾ റീം ഷാനവാസ് (9) ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂരിൽ ആയിരുന്നു അപകടം.

നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു.

Continue Reading

india

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്

Published

on

ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്‌ജീബങ് സന്ദർശിക്കും.

ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.

രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.

Continue Reading

Health

കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചു; ഞെട്ടിക്കുന്ന കണ്ടെത്തൽ

14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്

Published

on

കോപ്പൻഹേഗൻ: കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേം ബാങ്കിനാണ് ഈ വലിയ അമളി പിണഞ്ഞത്. 14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്.

ദുഃഖകരമെന്ന് പറയട്ടെ ജനിച്ച കുട്ടികളിൽ ചിലർക്കും പിതാവിൻ്റെ ജീനിൽ ലി-ഫ്രൗമേനി സിൻഡ്രം എന്ന അർബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില കുഞ്ഞുങ്ങൾ ഇതിനോടകം മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ്.

സ്പേം ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്.

2005ൽ വിദ്യാർഥിയായിരിക്കെ ബീജ ദാനം ചെയ്യാൻ തുടങ്ങിയ അജ്ഞാതനായ ഒരു ദാതാവിൽ നിന്നാണ് 20 ശതമാനം വരെ കാൻസർ ബാധിതമായ ബീജം നിരവധി സ്ത്രീകളിൽ ഗർഭധാരണത്തിനായി ഉപയോഗിച്ചത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാൻ രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ യുവാവ് പ്രാഥമികമായി നടത്തുന്ന സ്റ്റാൻഡേർഡ് ഡോണർ സ്‌ക്രീനിംഗ് ടെസ്റ്റുകൾ വിജയിച്ചിരുന്നു.

ജനനത്തിനു മുമ്പ് അദ്ദേഹത്തിൻ്റെ ചില കോശങ്ങളിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെ ഈ മ്യൂട്ടേഷൻ ബാധിച്ചു.

അയാളുടെ ശരീരത്തിൽ മറ്റെവിടെയും മ്യൂട്ടേഷൻ ചെയ്യപ്പെട്ട ടിപി53 ജീൻ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ ബീജത്തിൽ 20% വരെ മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ ഉണ്ടായിരുന്നു. ഈ ബാധിച്ച ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം.

ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ ബീജ ബാങ്ക് 2023 നവംബറിൽ, വളരെ വൈകിയാണ് ഈ യുവാവിൻ്റെ ജനിതക വൈകല്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നിരവധി കുഞ്ഞുങ്ങൾക്ക് കാൻസർ ബാധിക്കുകയും ചില കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു.

Continue Reading

Trending