Connect with us

kerala

ക്രൈംബ്രാഞ്ച് എസ്.പിയെ മാറ്റിയ സര്‍ക്കാര്‍ നടപടി; ലക്ഷ്യം അന്വേഷണ അട്ടിമറി

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കവെ, ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയ സര്‍ക്കാര്‍ നീക്കം പ്രതികളെ സഹായിക്കാനാണെന്ന് ആക്ഷേപം.

Published

on

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കവെ, ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയ സര്‍ക്കാര്‍ നീക്കം പ്രതികളെ സഹായിക്കാനാണെന്ന് ആക്ഷേപം. മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോവുന്നതിന് തൊട്ടുമുമ്പാണ് അപ്രതീക്ഷിത നടപടി. നടിയെ പീഡിപ്പിച്ച കേസിന്റെയും, വധ ഗൂഢാലോചനാക്കേസിന്റെയും അന്വേഷണം വഴിത്തിരിവിലെത്തി നില്‍ക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനെ ഗതാഗത കമ്മീഷണറാക്കി സര്‍ക്കാര്‍ മാറ്റി നിയമിച്ചത്.

കേസില്‍ ദിലീപിന്റെ അഭിഭാഷകരെയും ഭാര്യ കാവ്യാ മാധവനെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുകയായിരുന്നു. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം അഭിഭാഷകരുടെ ഓഫീസ് ശ്രമിക്കുന്നുവെന്ന് ആക്രമത്തിനിരയായ നടി മുഖ്യമന്ത്രിക്കുള്‍പ്പെടെ നല്‍കിയ പരാതി നിലനില്‍ക്കെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്.

നടിയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു പിന്നീട് പുറത്തുവന്ന തെളിവുകള്‍. ദിലീപിന്റെ അഭിഭാഷകര്‍ കേസിലെ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. അന്വേഷണം ആ വഴിക്ക് നീങ്ങുമ്പോഴാണ് സര്‍ക്കാര്‍ അന്വേഷണത്തലവനെ മാറ്റിയത്. സ്ഥാന മാറ്റത്തോടെ കേസില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കൂടുതല്‍ സംശയത്തിലായി. അന്വേഷണം ഇപ്പോള്‍ നിലച്ചമട്ടാണ്. കോടതി നിര്‍ദശ പ്രകാരം ഇനി 36 ദിവസം മാത്രമാണ് തുടരന്വേഷണത്തിന് ബാക്കിയുള്ളത്. കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് അന്വേഷണ സംഘത്തിലും കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

വധ ഗൂഢാലോചനാ കേസില്‍ അഡ്വ. രാമന്‍പിള്ളയുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും കേസില്‍ നിര്‍ണായകമാവുമായിരുന്നു. അന്വേഷണ സംഘത്തിന്റെ മനോവീര്യം തകര്‍ക്കുന്ന നിലപാടാണ് ഇപ്പോഴുണ്ടായതെന്നാണ് പൊതുവേയുള്ള വിമര്‍ശനം. ക്രൈംബ്രാഞ്ച് മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു കാവ്യാ മാധവനെയും അഭിഭാഷകരെയും കോടതി ജീവനക്കാരെയും ചോദ്യം ചെയ്യുന്നതുള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്നത്. ക്രൈംബ്രാഞ്ചിന് പുതിയ മേധാവി വരുന്നതോടെ കേസ് വീണ്ടും പഠിക്കേണ്ടി വരും. ഇതിന് സമയമെടുക്കും. അതോടെ അന്വേഷണവും നീളും. ഇത് കോടിതിയില്‍ പ്രതികള്‍ക്കും സഹായകരമായേക്കും.

നടിയെ പീഡിപ്പിച്ച കേസിലും, അന്വേഷണ ഉേദ്യാഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും പ്രതിയായ നടന്‍ ദിലീപിനു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ബി.രാമന്‍പിള്ളക്കെതിരെ അന്വേഷണ സംഘം ശക്തമായ നിലപാടെടുത്തിരുന്നു. ഇതിനെതിരെ അഭിഭാഷക സംഘടനകള്‍ പരസ്യ പ്രതിഷേധവുമായി എത്തി. ഇവര്‍ക്ക് വഴങ്ങിയാണ് സര്‍ക്കാര്‍ ആക്രമിക്കപ്പെട്ട നടിക്ക് പ്രതികൂലമാവുന്ന നിലപാട് സ്വീകരിച്ചതെന്നാണ് ആരോപണം. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, ദിലീപിന്റെ അഭിഭാഷകര്‍, ദിലീപിന്റെ ബന്ധുക്കള്‍ എന്നിവരെയെല്ലാമാണ് ഇനി ചോദ്യം ചെയ്യേണ്ടത്. ഇതുകൂടാതെ ദിലീപ് ഫോണില്‍ നിന്ന് നീക്കിയ വാട്‌സ്ആപ് ചാറ്റുകളുള്ളവരേയും ചോദ്യം ചെയ്യണം. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കിയതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങളില്‍ ഹാക്കര്‍ സായി ശങ്കറില്‍ നിന്ന് വ്യക്തത വരുത്താനുമുണ്ട്.

പ്രതീക്ഷകള്‍ തകര്‍ന്നെന്ന്
ഡബ്ല്യൂസിസി

കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് അന്വേഷണത്തിലെ എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കുന്നതാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥാന ചലനമെന്ന് ഡബ്ല്യൂസിസി. പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം അനുസരിച്ചാണ് അന്വേഷണ തലവനെ മാറ്റിയതെന്നും ഡബ്ല്യൂസിസി ആരോപിച്ചു. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പൊലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എടരിക്കോട് ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചു കയറി; ഡ്രൈവര്‍ മരിച്ചു

ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

Published

on

കോട്ടക്കല്‍: ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല.

സഹയാത്രികന് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം.

Published

on

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം.

ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയിലും തീരപ്രദേശത്തും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. നദികളിലും, ഡാമുകളിലും ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

കോതമംഗലത്തെ പെണ്‍കുട്ടിയുടെ മരണം; പ്രതിയുടെ മാതാപിതാക്കള്‍ക്കും പങ്ക്

ഇവരെ ഇന്ന് കസ്റ്റഡിയിലെടുക്കും.

Published

on

കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയ കേസില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കും പങ്ക്. ഇവരെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പെണ്‍കുട്ടി ആത്മഹത്യയിലേത്ത് എത്തിച്ചേരാന്‍ റമീസ് മാനസികമായി സമ്മര്‍ദം ചെലുത്തിയെന്നും പൊലീസ് പറയുന്നു

പെണ്‍കുട്ടിയുടെ സഹോദരന്റെയും അമ്മയുടെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി അന്വേഷണസംഘം കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും.

റമീസ് തര്‍ക്കമുണ്ടാക്കിയതിന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. റിമാന്‍ഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ആലുവയിലെ വീട്ടിലെത്തിച്ചും തെളിവെടുക്കും.

Continue Reading

Trending