india
ഭര്‍ത്താവിന് ഭാര്യയെ ബലാത്സംഗം ചെയ്യാമോ?; ഇളവില്‍ ഭിന്നവിധി
ബലാത്സംഗ നിയമത്തില്‍ ഭര്‍ത്താക്കന്മാരുടെ ഇളവ് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികളില്‍ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് വിധി പറഞ്ഞത്.
ന്യൂഡല്‍ഹി: ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരമാണോയെന്ന വിഷയത്തില്‍ വിപരീത വിധികള്‍ പുറപ്പെടുവിച്ച് ഡല്‍ഹി ഹൈക്കോടതി. ഐപിസി 375ല്‍ ഭര്‍ത്താവിനുള്ള ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ഷക്ധര്‍ പറഞ്ഞപ്പോള്‍ ജസ്റ്റിസ് ഹരിശങ്കര്‍ അതിന് വിയോജിപ്പ് രേഖപ്പെടുത്തി. ‘മാരിറ്റല്‍ റേപ്’ ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹരിശങ്കര്‍ വിധിച്ചു. ഇതോടെ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിട്ടു. ബലാത്സംഗ നിയമത്തില്‍ ഭര്‍ത്താക്കന്മാരുടെ ഇളവ് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികളില്‍ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് വിധി പറഞ്ഞത്. ഫെബ്രുവരി ഏഴിന് വാദം കേട്ട കോടതി ‘മാരിറ്റല്‍ റേപ്’ കുറ്റകരമാണോ എന്ന വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ നിലപാടറിയിക്കാന്‍ കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാത്ത കോടതി കേസ് ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. ബലാത്സംഗം ചെയ്യുന്ന പുരുഷന്‍ ഭര്‍ത്താവാണെങ്കില്‍ അത് ലൈംഗികാതിക്രമായി കണക്കാക്കാന്‍ പറ്റില്ലെന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമം 1860 ലെ 375ാം വകുപ്പ് പറയുന്നത്.
സ്ത്രീ 15 വയസില്‍ താഴെയാണെങ്കില്‍ ഇത് ബലാത്സംഗമായി കണക്കാക്കണമെന്നും നിയമം പറയുന്നു. സുപ്രീം കോടതി പിന്നീട് ഇത് 18 വയസാക്കി തീര്‍പ്പാക്കി.
india
എസ്ഐആര്‍ സമയപരിധി നീട്ടി
അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനാ പ്രക്രിയയ്ക്കുള്ള സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീട്ടി. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചത്.
തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 14 വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുസമൂഹങ്ങളില്‍ ഡിസംബര്‍ 18 വരെയും പരിശോധനാ സമയം നീട്ടിയതായി കമ്മിഷന്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ സമയപരിധി ഡിസംബര്‍ 26 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ നേരത്തെ തന്നെ നീട്ടിയിരുന്നു. എന്‍്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 18 വരെയാണുള്ളത്. ഡിസംബര്‍ 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഫെബ്രുവരി 21ന് പുറത്തിറങ്ങും.
india
ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കിയതില്‍ നഷ്ടപരിഹാരം; 5,000 മുതല്‍ 10,000 വരെ, കൂടാതെ ട്രാവല്‍ വൗച്ചറും
പുറപ്പെടാനിരിക്കെ 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയ സര്‍വീസുകളാണ് നഷ്ടപരിഹാര പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
വിമാന സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് വലഞ്ഞ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചു. പുറപ്പെടാനിരിക്കെ 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയ സര്‍വീസുകളാണ് നഷ്ടപരിഹാര പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് 5,000 മുതല്‍ 10,000 വരെ തുക നല്‍കും. പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച യാത്രക്കാര്‍ക്ക് 10,000 വിലവരുന്ന ട്രാവല്‍ വൗച്ചറുകളും ഇന്‍ഡിഗോ നല്‍കും.
ഈ വൗച്ചറുകള്‍ അടുത്ത 12 മാസം കാലയളവില്‍ ഇന്‍ഡിഗോയുടെ ഏത് യാത്രക്കും ഉപയോഗിക്കാവുന്നതാണ്. ഡിസംബര്‍ 3, 4, 5 തീയതികളില്‍ നിരവധി യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോയ സംഭവത്തെത്തുടര്‍ന്ന്, കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് ഡിജിസിഎ ആസ്ഥാനത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഡിജിസിഎ ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എട്ടംഗ മേല്‍നോട്ട സമിതിയെ നിയമിച്ചത്.
പ്രതിസന്ധി പരിഹരിക്കുംവരെ, ഈ സംഘത്തില്‍ നിന്നുള്ള രണ്ട് പേര്‍ ദിവസവും ഇന്‍ഡിഗോയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ സാന്നിദ്ധ്യം ഉറപ്പാക്കും. യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയും ഇന്‍ഡിഗോയെ നിര്‍ദേശിച്ചിട്ടുണ്ട്. 10% സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ പ്രതിദിനം ഏകദേശം 400 സര്‍വീസുകള്‍ കുറയുന്ന സാഹചര്യമാണിപ്പോള്‍ ഉണ്ടാകുന്നത്.
india
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 22 മരണം
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയില്‍ വെച്ച് നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.
അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന ഒരാള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. മലയോരമേഖല ആയതിനാല്‍ തന്നെ അപകടം നടന്ന വിവരം ആളുകളില്‍ ആദ്യഘട്ടത്തില്‍ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ രക്ഷപ്പെട്ടയാള്‍ മലകയറി തിരികെയെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്.
13 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന കല്‍പിക്കുന്നതെന്നും തുടര്‍നടപടികളും പരിശോധനകളും പിന്നാലെയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india1 day agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
