Connect with us

kerala

വയനാട് കലക്ടറുടെ ഫോട്ടോ വെച്ച് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാന്‍ ശ്രമം

ജില്ലാ കലക്ടര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Published

on

കല്‍പ്പറ്റ: വയനാട് ജില്ലാ കലക്ടര്‍ എ.ഗീതയുടെ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടിലൂടെ പണം തട്ടാന്‍ ശ്രമം. കലക്ടറുടെ ചിത്രം ഡി.പിയാക്കിയാണ് വ്യാജ അക്കൗണ്ട് നിര്‍മിച്ചത്. ജില്ലാ കലക്ടര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കലക്ടറുടെ പേരില്‍ പണം ചോദിച്ച് നടത്തിയ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും എ.ഗീത ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ആരും ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും സംഭവത്തില്‍ സൈബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിയമനടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണത അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഇത്തരം തട്ടിപിന് ഇരയായാല്‍ ഉടന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കണമെന്നും അവര്‍ പറഞ്ഞു.

Facebook Post: 

വ്യാജന്മാരെ സൂക്ഷിക്കണേ!

എന്റെ പ്രൊഫൈല്‍ ഫോട്ടോ ഡിപി ആക്കിയ ഒരു വ്യാജ വാട്‌സാപ്പ് അക്കൗണ്ടില്‍ നിന്ന് പണം ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കുക. അതില്‍ കാണുന്ന നമ്പര്‍ ഉപയോഗിക്കുന്ന ആള്‍ക്ക് വാട്‌സാപ്പ് ഇല്ല എന്നും അന്വേഷണത്തില്‍ മനസിലാകുന്നു. സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിച്ച് കര്‍ശ്ശന നടപടി കൈക്കൊള്ളും.

വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകള്‍ പലര്‍ക്കും ശല്യമാകുന്നുണ്ട്. നിങ്ങള്‍ ഇത്തരം ഒരു തട്ടിപ്പിന് ഇരയായാല്‍, ഉടനെ സൈബര്‍ പോലീസില്‍ പരാതി നല്‍കുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതി വരുത്താന്‍ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളില്‍ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല വൃശ്ചിക പുലരി: ഭക്തരുടെ വലിയ തിരക്ക്, ഡിസംബര്‍ 2 വരെ വിര്‍ച്വല്‍ ബുക്കിംഗ് പൂര്‍ത്തിയായി

ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

Published

on

ശബരിമല: വൃശ്ചിക പുലരിയോടനുബന്ധിച്ച് ശബരിമലയില്‍ ഇന്ന് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

ചെങ്ങന്നൂര്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം, പമ്പ, നിലക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി ദിവസവും 20,000 തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും. ഇന്ന് രാവിലെ 7 മണി മുതല്‍ സത്രം വഴി പ്രവേശനം ആരംഭിച്ചു. പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശന സമയം.

അതേസമയം, ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ എസ്.ഐ.ടി സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയാണ്.

സ്വര്‍ണ്ണകൊള്ള കേസിലെ രേഖകള്‍ ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിശോധിക്കുന്നത്. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നത് സംബന്ധിച്ചാണ് ഇ.ഡിയുടെ നിലപാട്. നേരത്തെ റാന്നി മജിസ്‌ട്രേറ്റ് കോടതി രേഖകള്‍ നല്‍കുന്നതിനെതിരെ വിധി പറഞ്ഞിരുന്നു, ഇതിനെതിരെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

 

Continue Reading

kerala

ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീണു; ഒരു കാല്‍ നഷ്ടമായി

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

Published

on

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

ട്രെയിനിനും ട്രാക്കിനുമിടയില്‍ പെട്ട് അദ്ദേഹത്തിന്റെ ഒരു കാലാണ് നഷ്ടമായത്. അപകടം കണ്ട റെയില്‍വേ പൊലീസും സഹയാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റയാളെ ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് (നവം. 17) വീണ്ടും കുറഞ്ഞു. അവധി ദിനമായ ഇന്നലെ ഒഴികെ നോക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് വില ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,083.09 ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച പവന് 1,140 ഇടിഞ്ഞ് 91,720 ആയിരുന്നു. വെള്ളിയാഴ്ച രാവിലെ, ഉച്ച എന്നീ രണ്ടു ഘട്ടങ്ങളിലായി ഗ്രാമിന് 145, പവന് 1,160 വീതം വില കുറഞ്ഞിരുന്നു. അന്നത്തെ പവന്‍ വില 93,160 ആയിരുന്നു

 

Continue Reading

Trending