Connect with us

india

നോട്ടു നിരോധനം; ഹര്‍ജി അക്കാദമിക് താല്‍പ്പര്യം മാത്രമായോ എന്ന് സുപ്രീംകോടതി

ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള 58 ഹര്‍ജികള്‍ പരിഗണിച്ചത്.

Published

on

ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിനെതിരായ ഹര്‍ജികള്‍ അക്കാദമിക് താല്‍പര്യം മാത്രമായി മാറിയോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. നിരോധനം നടന്ന് ആറ് വര്‍ഷത്തിനു ശേഷം പരിഗണിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഒക്ടോബര്‍ 12ന് പരിഗണിക്കാനായി മാറ്റി.

ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള 58 ഹര്‍ജികള്‍ പരിഗണിച്ചത്.

ഹര്‍ജികള്‍ ഇനിയും നിലനില്‍ക്കുമോ എന്ന ചോദ്യമാണ് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ മുന്നോട്ടുവച്ചത്. ഈ വിഷയം അക്കാദമിക്കായി പരിഗണിക്കാന്‍ കോടതിയുടെ അഞ്ചംഗ ബെഞ്ച് വിലയേറിയ സമയം ചെലവഴിക്കണോ എന്നും അദ്ദേഹം ചോദിച്ചു. 2016ല്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി നിരവധി പ്രശ്‌നങ്ങള്‍ കണ്ടെത്തി ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതികളെ വിലക്കിയിട്ടുണ്ടെന്നും അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിച്ചു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രണ്ട് വശങ്ങളാണ് ഹര്‍ജികള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനെന്ന സര്‍ക്കാരിന്റെ അവകാശവാദം, തീരുമാനം ജനങ്ങള്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ എന്നിവയാണ് മുന്നോട്ടുവയ്ക്കുന്ന രണ്ട് വിഷയങ്ങള്‍. പ്രായോഗിക തലത്തില്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത കോടതിയില്‍ സ്വീകരിച്ച നിലപാട്.

അക്കാദമിക് വിഷയമായി ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് സംഭാവനകളുണ്ടാകുമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ഇതോടെയാണ് ഹര്‍ജികള്‍ അക്കാദമിക് വിഷയമായി മാറിയോ എന്ന് പരിശോധിക്കാനായി ഒക്ടോബര്‍ 12ലേക്ക് മാറ്റിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

india

വോട്ടര്‍ പട്ടികയില്‍ പേരില്ല; ഗുജറാത്തിലെ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

Published

on

ഗാന്ധിനഗര്‍: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയില്‍ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കല്യാണ്‍പൂര്‍ താലൂക്കിലെ ഗന്ധ്‌വി വില്ലേജില്‍ താമസിക്കുന്ന മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും നവദ്ര ഗ്രാമത്തിലെ മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും തുറുമുഖ വികസനത്തിനായി പൊളിച്ചുനീക്കിയിരുന്നു. ദ്വാരകാ നിയമസഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന ഇവര്‍ 2019ലെ ലോക്‌സഭാ തെരെഞ്ഞടുപ്പിലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെയുള്ള 575 മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ വോട്ടില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നും അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ച് നീക്കിയതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വീടുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനോ മറ്റൊരിടത്തേക്ക് താമസം മാറാനുള്ള സമയം നല്‍കാതെ , വീടുകള്‍ പൊളിക്കുന്നതിന് തൊട്ട് മുന്നെയാണ് കെട്ടിടം പൊളിക്കാന്‍ പോവുകയാണെന്ന് ചൂണ്ടികാട്ടി നോട്ടീസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

ഗുജറാത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മനപൂര്‍വം കാരണങ്ങളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കും. ഇതിന് പിന്നാലെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യും. വോട്ട് ചേര്‍ക്കാന്‍ പോയാല്‍ സ്ഥിര താമസക്കാരല്ലാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പറയും എന്നാണ് നവദ്ര ഗ്രാമത്തില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട ജാക്കൂബ് മൂസ അഭിപ്രായപ്പെടുന്നത്. പുനരിധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Continue Reading

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

Trending