Connect with us

kerala

കത്ത് വിവാദം: മേയറുടെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും

മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

Published

on

തിരുവന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന കത്ത് വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്.മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ ആണ് കേസ് അന്വേഷിക്കുക.

അതേസമയം മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദം സി.പി.എമ്മിന്റെ ന്യായീകരണ സാധ്യതകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നതോടെ തലസ്ഥാനത്ത് രാഷ്ട്രീയ നാടകം. മേയര്‍, തിരുവനന്തപുരത്ത് തിരിച്ചെത്തിയതോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിളിച്ചുവരുത്തി വിശദീകരണം തേടി. എന്നാല്‍ മേയര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് എം.വി ഗോവിന്ദന്‍ അറിയിച്ചു. പിന്നാലെ മേയര്‍ മുഖ്യമന്ത്രിയെ കണ്ടു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാകട്ടെ മേയര്‍ക്കായി പലവിധ വിശദീകരണങ്ങളാണ് നല്‍കിയത്.

ജില്ലാ സെക്രട്ടറി കത്ത് വ്യാജമാണെന്ന് വ്യക്തമാക്കാത്തതും കത്ത് എങ്ങനെ പുറത്തായി എന്ന വിഷയത്തില്‍ അന്വേഷണം നടക്കുന്നതും കത്ത് വ്യാജമല്ലെന്ന് പാര്‍ട്ടി തന്നെ സമ്മതിക്കുന്നതിന് സമാനമാണ്. സി.പി.എം വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തായ കത്തിനു പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണെന്ന് വ്യക്തമായതോടെ കത്തുപുറത്തുവിട്ടതാരെന്ന് ജില്ലാ കമ്മിറ്റി അനൗദ്യോഗികമായി അന്വേഷണം നടത്തുന്നുണ്ട്. കത്തെഴുതിയത് മേയര്‍ തന്നെയെന്നും എന്നാല്‍ കത്ത് പുറത്തുവിട്ടത് ആനാവൂരിനെ ഒതുക്കാനുള്ള ചില നേതാക്കളുടെ നീക്കമാണെന്നും പറയപ്പെടുന്നു.

അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ തലത്തില്‍ സി.പി.എമ്മിന്റെ യുവജന സംഘടന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനിടെയാണ് അനധികൃത നിയമനങ്ങള്‍ നടത്താന്‍ തീരുമാനിച്ചുകൊണ്ട് പാര്‍ട്ടിയിലെ യുവ വനിതാ നേതാവു കൂടിയായ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തുവരുന്നത്. ഇത് രാഷ്ട്രീയമായി സി.പി.എമ്മിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.എന്നാല്‍ കത്ത് വ്യാജമെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നുമാണ് സി.പി. എം സംസ്ഥാന സെക്രട്ടറി പറയുന്നത്. നിയമനടപടി സ്വീകരിക്കുമെന്ന് മേയര്‍ പാര്‍ട്ടിയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇങ്ങനെ കത്തെഴുതുന്ന സംവിധാനം സി.പി.എമ്മിലില്ലെന്നാണ് എം.വി ഗോവിന്ദന്റെ വിശദീകരണം. സംസ്ഥാനസമിതി അംഗങ്ങളടക്കം ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ കൂടി പങ്കെടുക്കുന്ന യോഗത്തിലേക്കാണ് മേയറെ വിളിച്ചുവരുത്തിയത്. കത്ത് തന്റേതല്ലെന്നും കത്തില്‍ തന്റെ ഒപ്പില്ല, സീല്‍ മാത്രമേയുള്ളുവെന്നുമാണ് മേയര്‍ ഇപ്പോള്‍ പറയുന്നത്. അതേസമയം കത്ത് വ്യാജമാണോ എന്ന് തനിക്കറിയില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം.

പാര്‍ട്ടിയുടെ സംരക്ഷണം ഉറപ്പാക്കിയ ശേഷമാണ് മേയര്‍, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് മേയര്‍ മുഖ്യമന്ത്രിയോട് സംസാരിച്ചത്. ഡി.ജി.പി അനില്‍കാന്തും ക്ലിഫ് ഹൗസിലെത്തിയിരുന്നു.
മേയറുടെ ലെറ്റര്‍പാഡും ഒപ്പും സീലും വ്യാജമായി ഉപയോഗിച്ചെന്ന ആരോപണം സിപിഎം ഉയര്‍ത്തുന്നുണ്ടെങ്കിലും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് കണ്ടെത്തുന്നതിന് കടുത്ത നിലപാട് സ്വീകരിക്കാന്‍ മേയറോ പാര്‍ട്ടിയോ ഇനിയും തീരുമാനിച്ചിട്ടില്ല. ഇതിനിടെ മേയറുടെ പരിചയക്കുറവാണ് ഇത്തരമൊരു കത്തിനു പിന്നിലെന്നും ഇത് ഗൗരവമായി കാണേണ്ടതില്ലെന്നുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.

കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ച് ആനാവൂര്‍ നാഗപ്പനു നല്‍കിയ കത്താണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ‘സഖാവേ’ എന്ന് സംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.കത്തയച്ചത് മേയര്‍ തന്നെയെന്ന് വ്യക്തമാണെന്നും കത്ത് പുറത്തായപ്പോള്‍ പാര്‍ട്ടിതലത്തില്‍ പ്രതിരോധിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കോര്‍പറേഷനിലെ പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അലന്റെ കൊലപാതകം; പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

മോഡല്‍ സ്‌കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Published

on

തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്‌കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.

അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.

മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്‌കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.

സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

kerala

തൃശൂരില്‍ കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.

Published

on

ചെറുതുരുത്തി (തൃശൂര്‍): കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം ചെറുതുരുത്തിയില്‍ കൂട്ടത്തല്ലിലേക്ക് വഷളായി. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.

വിവാഹത്തിന് എത്തിയവര്‍ നിരവധി ആഡംബര കാറുകള്‍ ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തതോടെ റോഡ് ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് കലഹം പൊട്ടിപ്പുറപ്പെട്ടു. വെട്ടിക്കാട്ടിരി ആലിക്കപറമ്പ് സ്വദേശി ബഷീറിനാണ് കല്യാണ പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേല്‍ക്കിയത്.

ഡ്രൈവറെ മര്‍ദിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. വിവരം ലഭിച്ച ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിപ്പിടിപ്പിച്ചു കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിനുള്ളില്‍ തന്നെ പീഡിപ്പിക്കുകയും ചെയ്തതാണ് പരാതി. ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ നെടുമങ്ങാട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആസിഫ് ഒളിവില്‍ പോയിരുന്നു. കൊലപാതകശ്രമം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായാണ് ഇയാളെ പൊലീസ് പരിചയപ്പെടുന്നത്.

പ്രതിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Trending