Connect with us

kerala

ആറ് വിഷയങ്ങളില്‍ നെറ്റ്, രണ്ട് വിഷയങ്ങളില്‍ ജെ.ആര്‍.എഫ്; നാഷണല്‍ റെക്കോര്‍ഡിട്ട് മലയാളി യുവാവ്

ടൂറിസം, പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍, സൈക്കോളജി, കംപാരിറ്റിവ് സ്റ്റഡീസ് ഓഫ് റിലീജിയന്‍, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ നേരത്തെ നെറ്റ് യോഗ്യത ഉണ്ടായിരുന്ന അനീസ് ഇത്തവണത്തെ പരീക്ഷയില്‍ മാനേജ്മെന്റ്‌റ് വിഷയത്തിലും നെറ്റ് കരസ്ഥമാക്കിയിരിക്കുകയാണ്.

Published

on

കോഴിക്കോട്: വ്യത്യസ്തങ്ങളായ ആറ് വിഷയങ്ങളില്‍ നെറ്റ് യോഗ്യതയും, അതില്‍ തന്നെ രണ്ട് വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് അര്‍ഹതയും നേടി അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് മലപ്പുറം അരീക്കോട് സ്വദേശിയായ അനീസ് പൂവത്തി.

ഏറ്റവും കൂടുതല്‍ വിഷയങ്ങളില്‍ നെറ്റ് യോഗ്യത എന്ന റെക്കോര്‍ഡ് ഉണ്ടായിരുന്നത് കാണ്‍പൂര്‍ സ്വദേശിയായ അമിത് കുമാര്‍ നിരഞ്ജന്റെ പേരിലായിരുന്നു. ആറ് വിഷയങ്ങളിലാണ് നിരഞ്ജന്‍ നെറ്റ് യോഗ്യത നേടിയത്. ഈ റെക്കോര്‍ഡാണു മലയാളിയായ അനീസ് ഇപ്പൊള്‍ മറികടന്നിരിക്കുന്നത്.

ടൂറിസം, പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍, സൈക്കോളജി, കംപാരിറ്റിവ് സ്റ്റഡീസ് ഓഫ് റിലീജിയന്‍, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ നേരത്തെ നെറ്റ് യോഗ്യത ഉണ്ടായിരുന്ന അനീസ് ഇത്തവണത്തെ പരീക്ഷയില്‍ മാനേജ്മെന്റ്‌റ് വിഷയത്തിലും നെറ്റ് കരസ്ഥമാക്കിയിരിക്കുകയാണ്. ഇതില്‍ തന്നെ സൈക്കോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ അനീസിന് ജെ.ആര്‍.എഫ് യോഗ്യതയുണ്ട്.

മലപ്പുറം കുഴിമണ്ണ പഞ്ചായത്തില്‍ ക്‌ളാര്‍ക്കായിരുന്ന അനീസ് പഠനത്തോടും മത്സര പരീക്ഷകളോടുമുള്ള അഭിനിവേശം വര്‍ദ്ധിച്ചപ്പോള്‍, സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് നെറ്റ് പരിശീലന രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. വിവിധ വിഷയങ്ങളില്‍ നെറ്റ് യോഗ്യത നേടാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനോടൊപ്പം അനീസും വ്യത്യസ്ത വിഷയങ്ങള്‍ പഠിക്കാനും പരീക്ഷ എഴുതാനും ആരംഭിച്ചു. ഓരോ തവണയും വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ പഠിക്കുകയും നെറ്റ് എഴുതുകയും ചെയ്തപ്പോഴൊന്നും അനീസിന് നിരാശപ്പെടേണ്ടി വന്നില്ല.

ഇപ്പോള്‍ കോഴിക്കോട് കേന്ദ്രമായി ഐഫര്‍ എഡ്യൂക്കേഷന്‍ എന്ന പേരില്‍ നെറ്റ് കോച്ചിങ് സെന്റര്‍ നടത്തുകയാണ് അനീസ്. ഓരോ വര്‍ഷവും നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് നെറ്റ് യോഗ്യത നേടികൊടുക്കാനും ഇതുവഴി സാധിക്കുന്നു. അറിവിനോടും അറിവ് പകര്‍ന്ന് കൊടുക്കുന്നതിനോടുമുള്ള താല്‍പര്യമാണ് ഏത് പരീക്ഷയുടെയും വിജയരഹസ്യം എന്നാണ് അനീസിന്റെ പക്ഷം. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിഷയങ്ങളില്‍ നെറ്റ് നേടുകയും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യമെന്നും അനീസ് പറയുന്നു. അരീക്കോട് പൂക്കോട് ചോലയില്‍ പരേതനായ വീരാന്‍ മാഷിന്റെയും മൈമുനയുടെയും മകനാണ്.

യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നടത്തുന്ന അധ്യാപന യോഗ്യതാ പരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്. ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷയില്‍ ആറ് ശതമാനം പേര്‍ക്ക് മാത്രമാണ് യോഗ്യത ലഭിക്കുക. ജെ.ആര്‍.എഫ് യോഗ്യത ലഭിക്കുക ഒരു ശതമാനം പേര്‍ക്കും.

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

GULF

ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ പാലിയേറ്റീവ്‌ ഉപകരണങ്ങൾ കൈമാറി

Published

on

തൃക്കരിപ്പൂർ: ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ നൽകിയ പാലിയേറ്റീവ്‌ ഉപകരണങ്ങൾ പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങൾ പീ.ടി.എച്ച്‌ ഭാരവാഹികൾക്ക്‌ കൈമാറി.

ചടങ്ങിൽ മുസ്ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റി അംഗം വി.കെ.പി ഹമീദലി, മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറിമാരായ എ.ജി.സി ബഷീർ, ടി.സി.എ റഹ്‌മാൻ, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട്‌ പി.കെ.സി റഊഫ്‌ ഹാജി, ജന:സെക്രട്ടറി സത്താർ വടക്കുമ്പാട്‌, ട്രഷറർ ലത്തീഫ്‌ നീലഗിരി, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി.പി റഷീദ്‌ ഹാജി, ജന:സെക്രട്ടറി അബ്ദുള്ള ഹാജി വി.വി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.കെ ബാവ, സി.എച്ച്‌ സെന്റർ ചെയർമാൻ എം.എ.സി കുഞ്ഞബ്ദുള്ള, വൈസ്‌ ചെയർമാന്മാരായ ഒ.ടി അഹമ്മദ്‌ ഹാജി, വി.പി.എം സുലൈമാൻ ഹാജി, സി.എച്ച്‌ സെന്റർ കൺവീനർ ഇൻചാർജ്ജ്‌ മുഹമ്മദ്‌ കുഞ്ഞി മൈദാനി, കൺവീനർമാരായ കെ.എം കുഞ്ഞി, അബ്ദുൾ വാജിദ്‌ സി.ടി, പി.ടി.എച്ച്‌ കോഡിനേറ്റർ ടി.എസ്‌ നജീബ്‌, ദുബൈ കെ.എം.സി.സി നേതാക്കളായ ശാഹിദ്‌ ദാവൂദ്‌, അഹമ്മദ്‌ തങ്കയം, ഫാറൂക്ക്‌, റിയാദ്‌ കെ.എം.സി.സി നേതാക്കളായ എം.ടി.പി സാലി ഹാജി, ജമാൽ വൾവക്കാട്‌, അഹമ്മദ്‌ പോത്താംകണ്ടം, അഷ്രഫ്‌ മുൻഷി എന്നിവർ സംബന്ധിച്ചു.

Continue Reading

Trending