kerala
മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി; മാരാരിക്കുളം പൊലീസ് കേസെടുത്തു
കഴിഞ്ഞ ദിവസം ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ കെ മഹേഷിന്റെ മരണത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു.വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാനേജര്‍ കെ എല്‍ അശോകന്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പ്രതികള്‍ കെ കെ മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും എഫ്ഐആറില്‍ പറയുന്നു.
2020 ജൂണ്‍ 24നാണ് കണിച്ചുകുളങ്ങര എസ്എന്‍ഡിപി ഓഫീസില്‍ വച്ച് മഹേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് അടുത്ത് നിന്ന് കണ്ടെത്തിയ കുറിപ്പില്‍ വെള്ളാപ്പള്ളി നടേശന് അടക്കമുള്ളവരെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു.മൈക്രോ ഫിനാന്‍സ് വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആണ് മഹേഷിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആരോപണം.
kerala
കേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് യുഎഇ നിര്‍ദേശിച്ച ‘സെന്യാര്’ എന്ന പേരില്‍ അറിയപ്പെടുമെന്നും വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: തെക്കന്‍, മധ്യ കേരളങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്കി. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് യുഎഇ നിര്‍ദേശിച്ച ‘സെന്യാര്’ എന്ന പേരില്‍ അറിയപ്പെടുമെന്നും വകുപ്പ് അറിയിച്ചു. കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിനോദയാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണമാണുള്ളത്.
അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രാബല്യത്തില്‍. നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന മഴയാണ് ശക്തമായ മഴയായ് പരിഗണിക്കുക. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാനുള്ള സാധ്യത ഉയര്‍ന്നിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
കന്യാകുമാരിക്ക് മുകളിലുള്ള ചക്രവാതചുഴ സംസ്ഥാനത്ത് മഴ ശക്തമാകുന്നതിന് പ്രധാന കാരണമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
kerala
മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം കടത്തിയ കേസ്; പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സംശയം
കുഴല്‍പ്പണം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യപ്രതി സല്മാന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വയനാട്: മാനന്തവാടിയില്‍ പിടികൂടിയ മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം കേസില്‍ പൊലീസിനും പങ്കുണ്ടെന്ന സംശയം ശക്തമാകുന്നു. കുഴല്‍പ്പണം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യപ്രതി സല്മാന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസില്‍ കൂടുതല്‍ ഏജന്‍സികള്‍ ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട് കസ്റ്റംസും പൊലീസും ചേര്‍ന്നാണ് പണം പിടികൂടിയത്. ആദ്യം രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുഴല്‍പ്പണ ഇടപാടിന്റെ മുഖ്യസൂത്രധാരനായ സല്‍മാനെ പിന്നീട് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യുന്നതിനിടെ സല്മാന് പൊലീസിലെ ഒരു ഉദ്യോഗസ്ഥന്റെ പേരാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഈ പൊലീസുകാരനുമായി സല്മാന് ഉണ്ടായ ഫോണ്‍ ബന്ധം സംശയങ്ങള്‍ക്ക് വഴിവെച്ചതോടെ കസ്റ്റംസ് പ്രത്യേക അന്വേഷണ നടപടികള്‍ ആരംഭിച്ചു.
kerala
പാലക്കാട് സിപിഐഎം പ്രവര്ത്തകന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കിയ നിലയില്‍
പാലക്കാട് പടലിക്കാട് സ്വദേശി ശിവനെ (40) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പടലിക്കാട് സ്വദേശി ശിവനെ (40) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്കായി നിര്‍മ്മിച്ച ഓഫീസില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
world14 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

