Connect with us

india

ഫ്രാന്‍സിന്റെ ചരിത്രമറിയാത്ത അ.മു.ശാ. സെക്രട്ടറി; വംശീയവിദ്വേഷത്തിന് ടി.ജി മോഹന്‍ദാസിനെ ട്രോളി സോഷ്യല്‍മീഡിയ

”സ്‌പോര്‍ട്‌സ് കാണേണ്ട സമയത്ത് കാണാതെ ശാഖയില്‍ പോയി ഇരുന്നാല്‍ ഇങ്ങനെയിരിക്കും….അയാളുടെ സൗന്ദര്യം അയാളുടെ ഫുട്‌ബോളില്‍ ആണ്…തന്റെ സൗന്ദര്യം ചാണക കുഴിയിലെ പുഴുവിന്റെയും ?? ” എന്നാണ ്മറ്റൊരു പോസ്റ്റ്.

Published

on

ഫ്രാന്‍സ് ലോകകപ്പില്‍ പരാജയപ്പെട്ടതിന് അതിന്റെ താരം എംബാപ്പെയെ അധിക്ഷേപിച്ച ആര്‍.എസ്.എസ് സൈദ്ധാന്തികനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍.  കറുത്ത എംബാപ്പെയെ കണ്ടാല്‍ ഏഴുദിവസം പനി പിടിച്ചുകിടക്കുമെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ പരിഹാസം. അതേസമയം ബി.ജെ.പി മുന്‍സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കറുത്തിട്ടല്ലേ എന്നും അദ്ദേഹത്തെ കണ്ടാല്‍ പനി വരുമോ എന്നും മോഹന്‍ദാസിനോട് ചോദിക്കുന്നുണ്ട്. പ്രസ്താവനയെ ചെറ്റത്തരമെന്നാണ ്മറുനാടന്‍ മലയാളി ചാനല്‍ വിശേഷിപ്പിച്ചത്.

”സ്‌പോര്‍ട്‌സ് കാണേണ്ട സമയത്ത് കാണാതെ ശാഖയില്‍ പോയി ഇരുന്നാല്‍ ഇങ്ങനെയിരിക്കും….അയാളുടെ സൗന്ദര്യം അയാളുടെ ഫുട്‌ബോളില്‍ ആണ്…തന്റെ സൗന്ദര്യം ചാണക കുഴിയിലെ പുഴുവിന്റെയും ?? ” എന്നാണ ്മറ്റൊരു പോസ്റ്റ്.

ഈ വര്‍ഗ്ഗീയവാദിയെ പകല്‍ സമയത്ത് കണ്ടാല്‍ പോലും പ്രേതങ്ങള്‍ വരെ പേടിക്കും……അന്നേരമാ…?? ” മറ്റൊരു പോസ്റ്റ്.

മറ്റൊന്നിങ്ങനെയാണ്:-

”Dear TG Mohandas

You’re a shame for the whole country. This many years of experience and see what low level of thoughts you have.
I’m not sure who is going to correct you. But this kind of racist venom that you spewing has no place in our society.
Our country is known for celebrating its diverse culture, beliefs and practices. Our culture taught the world “Vasudaiva Kudumbakam “ – The Whole World is One Family.
People with right sense of humanity & commonsense will not insult or judge anyone based on their colour.
Mr TG Mohandas survives in Twitter with an army full of fake profiles which he feeds to make engagement for his posts. ( I’m sure Elon Musk will take care of it in the future ).
Shame!
Grow up.
NB : This is my personal opinion & hence no other person will be responsible for this.”

ഫ്രാന്‍സില്‍ കറുത്ത വര്‍ഗക്കാര്‍ കുടിയേറിയതിന്റെ ചരിത്രമറിയാത്തവരാണ് ഇതൊക്കെ പറയുന്നതെന്നാണ് പ്രമുഖ ആക്ടിവിസ്റ്റ് മൃദുലദേവിയുടെ പരിഹാസം. അവരുടെ പോസ്റ്റില്‍നിന്ന്:

ആഫ്രിക്കന്‍ സമൂഹങ്ങളെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് അടിമകളായി കൊണ്ടുപോയിട്ടുണ്ടെന്നും ചെന്നെത്തിയ രാജ്യങ്ങളില്‍ കഴിയേണ്ടി വന്ന അവരുടെ പിന്മുറക്കാര്‍ എത്തിച്ചേര്‍ന്ന നാടിന്റെ ഭാഗമാവുകയും പുതിയ ജന സമൂഹമായി മാറുകയും ചെയ്തിട്ടുണ്ടെന്ന് ലോകത്തില്‍ മിക്കവര്ക്കും അറിയാം.എന്നാല്‍ അണ്ടിമുക്ക് ശാഖയുടെ അംഗങ്ങള്‍ ആ ശാഖയുടെ വാതിലിനപ്പുറം മറ്റൊന്നും കാണാത്തതിനാലും, അതുകൊണ്ട് തന്നെ ഇടപഴകി ലഭിക്കുന്ന സാമൂഹിക വിദ്യാഭ്യാസം കിട്ടാത്തതിനാലും ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഇമ്മാതിരി നിലവാരം കുറഞ്ഞ പ്രസ്താവനകള്‍ ഇടയ്ക്കിടെ പുറപ്പെടുവിക്കാറുണ്ട്.

പ്രിയ അ.മു.ശാ. സെക്രട്ടറി,

ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം ഫ്രഞ്ച് സംസാരിക്കുന്നവര്‍ ആഫ്രിക്കന്‍ സമൂഹങ്ങളാണ്. ഫ്രാന്‍സിന്റെ കോളനികളില്‍നിന്നുള്ള ഫ്രഞ്ച് സംസാരിക്കുന്ന. കറുത്ത വംശജര്‍ ലോകത്തിനു സമ്മാനിച്ച നവോത്ഥാന പ്രസ്ഥാനമാണ് നെഗ്രിട്യൂഡ്.സാമ്രാജ്യത്ത്വത്തിനെതിരെയും, വര്‍ണ വിവേചനത്തിനെതിരെയും, കല കൊണ്ടും, സാഹിത്യം കൊണ്ടും,, സാംസ്‌കാരികത കൊണ്ടും ഫ്രാങ്ക്‌ഫോണ്‍ ബുദ്ധിജീവികള്‍ ഉയര്‍ത്തിയ ഉണര്‍വ് ഇങ്ങ് ഇന്ത്യയില്‍ വരെ അലയടിച്ചെങ്കിലും അ. മു.ശ അംഗങ്ങള്‍ അതൊന്നുമറിയാതെ ഇപ്പോഴും കറുത്ത സാംസ്‌കാരികതയെ കറുത്ത പ്രേതങ്ങള്‍ ആയി മാത്രം വിവക്ഷിക്കുന്ന നിലവാരത്തില്‍ തന്നെ നില കൊള്ളുന്നു.

കൂട്ടത്തില്‍ എഴുത്തും വായനയും അറിയാവുന്ന മോഹന്‍ദാസിന്റെ വിവരം ഇതാണെങ്കില്‍ ‘അ. മു. ശാ ‘ യിലെ ബാക്കി അംഗങ്ങളുടെ നിലവാരം എന്തായിരിക്കും? പ്രിയ സെക്രട്ടറി താങ്കള്‍ ‘അ. മു. ശാ’ മിനിമം ഒരു കിണ്ടി മുക്ക് ശാഖയായെങ്കിലും ഉയര്‍ത്താന്‍ പണിയെടുക്കുവാന്‍ താത്പര്യപ്പെടുന്നു.

 

india

വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേ

ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും മുന്‍ഗണന നല്‍കാനാണ് തീരുമാനം.

Published

on

വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും മുന്‍ഗണന നല്‍കാനാണ് തീരുമാനം. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സ്ലീപ്പര്‍ കോച്ചില്‍ ഓരോ കോച്ചിലും ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകളും തേഡ് എ.സിയില്‍ നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും സെക്കന്‍ഡ് എ.സിയില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഭൂരിഭാഗം മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക കംപാര്‍ട്ടുമെന്റുകള്‍ അനുവദിക്കും. സ്ലീപ്പര്‍ കോച്ചില്‍ നാല് ബെര്‍ത്തുകളും (രണ്ട് ലോവര്‍ & രണ്ട് മിഡില്‍ ബെര്‍ത്തുകള്‍ ഉള്‍പ്പെടെ) തേഡ് എ.സിയില്‍ നാല് ബെര്‍ത്തുകളും റിസര്‍വ് ചെയ്ത സെക്കന്‍ഡ് സിറ്റിങ്ങില്‍ നാല് സീറ്റുകള്‍ എന്നിങ്ങനെ മുന്‍ഗണനാക്രമണത്തില്‍ നല്‍കും. വന്ദേഭാരതില്‍ ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ വീല്‍ചെയര്‍ സൗകര്യവും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

Continue Reading

india

തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്ക് 67000 രൂപ വരെ: ഇന്‍ഡിഗോ പ്രതിസന്ധിയില്‍, മുതലെടുത്ത് വിമാന കമ്പനികള്‍

എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായതോടെ വലഞ്ഞ് യാത്രക്കാര്‍. ടിക്കറ്റുകള്‍ക്ക് വിമാന കമ്പനികള്‍ വലിയ തുക ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ 10000ത്തിന് താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ 60000 രൂപ വരെയായി ഉയര്‍ത്തി.

കൊച്ചിയില്‍ നിന്നും ഇന്ന് ഡല്‍ഹിയിലേക്കുള്ള 4 സര്‍വ്വീസുകളുടേയും നിരക്ക് 34000 രൂപയാണ്. നാളെ രാവിലെ 11 മണിയുടെ വിമാനത്തിലാണ് യാത്രയെങ്കില്‍ 24676 രൂപ നല്‍കിയാല്‍ മതി. തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ കുറഞ്ഞ നിരക്ക് 24310 രൂപയും കൂടിയ നിരക്ക് 67126 രൂപയുമാണ്. കോഴിക്കോട് നിന്നും നാളെ ഡല്‍ഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളൊന്നും ഇല്ല. ബെംഗളൂരു വഴിയുള്ള എയര്‍ ഇന്ത്യയുടെ കണക്ഷന്‍ സര്‍വ്വീസിന് 32000 രൂപയില്‍ അധികം നല്‍കണം. ഇതാണ് ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്കും.

സമാനമായ രീതിയില്‍ മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്‍ഡിഗോയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താനും വിമാന കമ്പനികള്‍ തയ്യാറായിട്ടുണ്ട്.

പുതിയ നിയമം നടപ്പാക്കലാണ് ഇന്‍ഡിഗോയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയത്. പൈലറ്റുമാരുടെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്നും 48 മണിക്കൂറാക്കിയിരുന്നു. അനവദനീയമായ രാത്രി ലാന്‍ഡിങ് ആറ് മണിക്കൂറില്‍ നിന്നും രണ്ട് മണിക്കൂറായും കുറച്ചു. ഈ മാറ്റങ്ങള്‍ പൈലറ്റ് ഷെഡ്യൂളിംഗിനെ കാര്യമായി ബാധിക്കുകയായിരുന്നു.

അതേസമയം, വിമാനം റദ്ദാക്കലില്‍ നിരവധി യാത്രക്കാര്‍ വലഞ്ഞതിന് പിന്നാലെ പൈലറ്റുമാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം ഡിജിസിഎ പിന്‍വലിച്ചിട്ടുണ്ട്.

Continue Reading

india

‘ഡിസംബര്‍ 10നും 15നുമിടയില്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കും’; ക്ഷമാപണം നടത്തി ഇന്‍ഡിഗോ സി.ഇ.ഒ

യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.

Published

on

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി യാത്രാക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രതിസന്ധി ഡിസംബര്‍ 10നും 15നുമിടക്ക് എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് സി.ഇ.ഒ പീറ്റര്‍ എല്‍ബേര്‍സ്. 1000ത്തോളം സര്‍വീസുകള്‍ നാളെയും റദ്ദാക്കപ്പെടാം. എന്നാല്‍ ഡിസംബര്‍ 15ഓടെ പൂര്‍ണമായും പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടായ വിഷമത്തില്‍ രാജ്യത്തോട് അദ്ദേഹം പൊതുമാപ്പ് അഭ്യര്‍ഥിച്ചു.

അതിനിടെ യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആറ് പ്രധാന മെട്രോ വിമാനത്താവളങ്ങളിലെ ഇന്‍ഡിഗോയുടെ കൃത്യസമയത്തെ പ്രകടനം വ്യാഴാഴ്ച 8.5 ശതമാനമായി കുറഞ്ഞു. അതേസമയം, ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ആഭ്യന്തര വിമാനങ്ങളും അര്‍ദ്ധരാത്രി വരെ റദ്ദാക്കിയതായി എയര്‍ലൈന്‍ അറിയിച്ചു. 400 ലധികം വിമാനങ്ങള്‍ റദ്ദാക്കി, വിവിധ വിമാനത്താവളങ്ങളില്‍ ധാരാളം വിമാനങ്ങള്‍ വൈകി.

കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ശൃംഖല കാര്യമായി തകരാറിലായെന്നും ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 8 മുതല്‍ ഫ്ളൈറ്റുകള്‍ വെട്ടിക്കുറയ്ക്കുമെന്നും 2026 ഫെബ്രുവരി 10-നകം സ്ഥിരതയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്നും എയര്‍ലൈന്‍ ഡിജിസിഎയെ അറിയിച്ചു. എഫ്ഡിടിഎല്‍ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ തെറ്റായ വിലയിരുത്തലും ആസൂത്രണത്തിലെ പാളിച്ചകളും വ്യാപകമായ തടസ്സങ്ങള്‍ക്ക് കാരണമായെന്ന് എയര്‍ലൈന്‍ സമ്മതിച്ചു.

സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു ഇന്‍ഡിഗോയുടെ മാസ് ഫ്ളൈറ്റ് തടസ്സങ്ങള്‍ അവലോകനം ചെയ്യുകയും വിമാന നിരക്കുകള്‍ നിയന്ത്രണത്തിലാക്കി പ്രവര്‍ത്തനം അടിയന്തരമായി സ്ഥിരപ്പെടുത്താന്‍ എയര്‍ലൈനിനോട് നിര്‍ദേശിക്കുകയും ചെയ്തു. പുതിയ FDTL മാനദണ്ഡങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ എയര്‍ലൈനിന് മതിയായ സമയമുണ്ടെങ്കിലും സുഗമമായ പരിവര്‍ത്തനം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

Continue Reading

Trending