Connect with us

kerala

സോളാര്‍ പീഡനക്കേസ്: ചതിയുടെയും ജനവഞ്ചനയുടെയും ബാക്കിപത്രം

ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാനനാളുകളിലും തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇടതുമുന്നണി സോളാര്‍ കേസ് ഉയര്‍ത്തിക്കാട്ടി

Published

on

കെ.പി ജലീല്‍

സോളാര്‍ ഇടപാടിലെ പ്രതിയും പീഡനക്കേസിലെ പരാതിക്കാരിയുമായ വ്യക്തിയുടെ വാക്കുകള്‍ വിശ്വസിച്ച് യു.ഡി.എഫിനെതിരെ പ്രചണ്ഡപ്രചാരണം അഴിച്ചുവിട്ട ഇടതുമുന്നണിയുടെ വായ അടയുന്നു. സോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ ഒന്നടങ്കം കുറ്റവിമുക്തിരാക്കി സി.ബി.ഐ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതോടെയാണിത്. ഇന്നലെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെകൂടി കേസില്‍ കുറ്റവിമുക്തനാക്കിയതോടെ കേസില്‍ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി ഇല്ലാതാക്കുന്നതിനോടൊപ്പം യു.ഡി.എഫിന്റെ രാഷ്ട്രീയസാധ്യതകളെ കൂടി ഇല്ലാതാക്കാനായിരുന്നു പരാതിക്കാരിയെ പൊക്കിപ്പിടിച്ച് സി.പി.എം കേരളത്തില്‍ നടത്തിയരാഷ്ട്രീയനാടകം. അതുപയോഗിച്ച് മുന്നണി നേടിയ വോട്ടുകളും അതോടൊപ്പം സര്‍ക്കാരും ഇപ്പോഴും തുടരുന്നത് എന്ത് സാംഗത്യത്തിലാണെന്ന ചോദ്യം ബാക്കിയാകുന്നു. ഇതേക്കുറിച്ച് യാതൊന്നും പ്രതികരിക്കാന്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനോ സി.പി.എം, സി.പി.ഐ നോതാക്കളോ തയ്യാറാകാതിരിക്കുന്നത് അവരുടെ മസ്തകത്തിലേക്കാണ് ഈ സി.ബി.ഐ റിപ്പോര്‍ട്ടുകള്‍ ആഞ്ഞടിച്ചിരിക്കുന്നതെന്നാണ്.


ഇന്നലെ ഉമ്മന്‍ചാണ്ടിക്കെതിരായി യാതൊരു തെളിവുമില്ലെന്നാണ ്‌സി.ബി.ഐ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ഇത് കേട്ട്‌കേരളജനത മൂക്കത്ത് വിരല്‍വെക്കുകയാണിപ്പോള്‍. രാപ്പകല്‍ സമരം എന്ന പുതിയ സമരരീതിക്ക് സി.പി.എം തുടക്കമിട്ടത് ഈ വിഷയത്തോടെയായിരുന്നു. പതിവായി സെക്രട്ടറിയേറ്റ് പടിക്കലും കലക്ടറേറ്റ് പടിക്കലും സമരം നടത്താറുള്ള ഇടതുമുന്നണി ഉമ്മന്‍ചാണ്ടി്‌ക്കെതിരായി നടത്തിയത് വ്യത്യസ്തമായ സമരമുറകളായിരുന്നു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മാത്രമല്ല, സെക്രട്ടറിയേറ്റിന് മുന്നിലും രാപ്പകല്‍ സമരവുമായി സി.പി.എം മുന്നോട്ടുവന്നു. അതില്‍ സി.പി.എമ്മിന്റെ ഉന്നതനേതാക്കളാണ ്പങ്കെടുത്തത്. സെക്രട്ടറിയേറ്റ് പടിക്കല്‍ സി.പി.എം നടത്തിയ രാത്രി സമരം ടോയ്‌ലെറ്റ് സൗകര്യമില്ലാതെ രായ്ക്കുരാമാനം നിര്‍ത്തി ഓടേണ്ടിവന്നത് പരിഹാസ്യമായി. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുതന്നെ സോളാര്‍ കേസും പൊക്കിപ്പിടിച്ചായിരുന്നു.

ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാനനാളുകളിലും തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇടതുമുന്നണി സോളാര്‍ കേസ് ഉയര്‍ത്തിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗികവസതിയും ഇതിനായി ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. ഇതിനായി വാദിയായി പരാതിക്കാരിയെ കൂടെക്കൂട്ടി. അവര്‍ ഓരോന്നും മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞത് സി.പി.എമ്മിന്റെ തിരക്കഥയനുസരിച്ചായിരുന്നു. കോണ്‍ഗ്രസിനെ ആകെ തകര്‍ക്കുക എന്നതായിരുന്നു സി.പി.എം ലക്ഷ്യം. ഇതിനായി പരാതിക്കാരിയെ ചട്ടംകെട്ടി കൂടെ നിര്‍ത്തി. തന്നെ ഉമ്മന്‍ചാണ്ടിയെ പോലൊരാള്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞത് ജനം വിശ്വസിച്ചില്ലെങ്കിലും സി.പി.എം അതുമായി പ്രചാരണത്തിനിറങ്ങി. ഉമ്മന്‍ചാണ്ടിയെകൂടാതെ കെ.സി വേണുഗോപാല്‍, അടൂര്‍പ്രകാശ്, ഹൈബി ഈഡന്‍, എ,പി അനില്‍കുമാര്‍, അന്ന് കോണ്‍ഗ്രസിലുണ്ടായിരുന്ന ഇപ്പോഴത്തെ ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടി എന്നിവരുടെ പേരുകളാണ് പരാതിക്കാരി ഉന്നയിച്ചത്. ആരോപിതമായ സമയത്ത് ഉമ്മന്‍ചാണ്ടി ക്‌ളിഫ് ഹൗസിലുണ്ടായിരുന്നില്ലെന്നാണ ്‌സി.ബി.ഐയുടെ കണ്ടെത്തല്‍. വേണുഗോപാലിന്റെ കാര്യത്തില്‍അദ്ദേഹം നല്‍കിയ 50 ലക്ഷം രൂപ പരാതിക്കാരിതന്നെയാണ് അവരുടെ മാനേജരുടെ പക്കല്‍നല്‍കിയതെന്നും സി.ബി.ഐ കണ്ടെത്തിയിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍നിന്നിറങ്ങുമ്പോഴായിരുന്നു പ്രചാരണത്തിനായി കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള മോദിസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും നീക്കങ്ങള്‍ക്ക് വളംവെച്ചുകൊടുക്കുകയായിരുന്നു പിണറായി വിജയനും കൂട്ടരും ഇതിലൂടെ.


സി.ബി.ഐ നടത്തിയ പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണത്തിലാണ് സത്യം വെളിച്ചത്തുവന്നിരിക്കുന്നത്. മുമ്പ് വിവാദം കത്തിനില്‍ക്കുമ്പോള്‍ തന്നെ തന്റെ കൈകള്‍ ശുദ്ധമാണെന്നും എഴുതിവെച്ചോളൂ എന്നും ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണിപ്പോള്‍ അക്ഷരംപ്രതി ശരിയായിരിക്കുന്നത്. പിണറായിയും കൂട്ടരുമാകട്ടെ കിട്ടിയ അധികാരത്തിന്റെപേരില്‍ അദ്ദേഹത്തോട് മാപ്പ് പറയാന്‍പോലും തയ്യാറാകുന്നില്ല. ഏറ്റവുമൊടുവില്‍ അബ്ദുല്ലക്കുട്ടിയെ ഒഴിവാക്കാനായി കോണ്‍ഗ്രസ് നേതാക്കളെ കുറ്റവിമുക്തരാക്കിയെന്ന വിതണ്ഡവാദമാണ് സി.പി.എം ഉയര്‍ത്തുന്നത്. സി.ബി.ഐയുടെ പ്രൊഫഷണലിസത്തെ പരിഹസിക്കുകകൂടിയാണിതിലൂടെ. സത്യംജയിച്ചു എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണത്തില്‍ എല്ലാമടങ്ങിയിട്ടുണ്ട്.

കള്ളങ്ങളും അര്‍ധസത്യങ്ങളും കൊണ്ട് രാഷ്ട്രീയത്തിലെല്ലാക്കാലവും വാഴാമെന്ന് കരുതുന്നവര്‍ക്കുള്ള തിരിച്ചടിയാണ് വരാനിരിക്കുന്നത്.
കേരളം കണ്ട ഏറ്റവും നെറികെട്ട രാഷ്ട്രീയമാണ് ഇതിലൂടെ സി.പി.എം കളിച്ചതെന്ന് വ്യക്തം.മുമ്പ് കെ.കരുണാകരനെതിരെ സി.പി.എം കൊണ്ടുവന്ന ചാരക്കേസിനേക്കാളും ക്രൂരവും നികൃഷ്ടവുമായ അധ്യായമാണിത്.

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

Trending