kerala
തീവ്രവാദമെന്നാല്‍ ഇങ്ങനിരിക്കും
ബീഫ് തിന്നെന്നാരോപിച്ചും കടത്തിയെന്ന് പറഞ്ഞും മിതവാദികള്‍ കെട്ടിയിട്ട് കൊന്നവരുടെ എണ്ണവും അറിയാം. കലോത്സവ സ്‌ക്രിപ്‌റ്റെഴുത്തുകാരന്റെ വിലാസം തന്നാല്‍ അയച്ചു തരാം.

ഖാദര്‍ പാലാഴി
കോഴിക്കോട്ടെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ ‘തീവ്രവാദി ആക്രമണത്തിന് ‘ തലേ ദിവസം ചത്തിസ്ഗറില്‍ ഒരു മിതവാദി ആക്രമണമുണ്ടായിരുന്നു. ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ കടന്നുകയറി അലങ്കോലമാക്കുകയും കന്യാമറിയത്തിന്റെ രൂപം ചെറുതായൊന്ന് വെട്ടിപ്പൊളിക്കുകയും ചെയ്തു. ഇങ്ങനെ ഓരോ വര്‍ഷവും ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും നടക്കുന്ന മിതവാദി ആക്രമണങ്ങളുടെ കണക്ക് ലഭ്യമാണ്. ബീഫ് തിന്നെന്നാരോപിച്ചും കടത്തിയെന്ന് പറഞ്ഞും മിതവാദികള്‍ കെട്ടിയിട്ട് കൊന്നവരുടെ എണ്ണവും അറിയാം. കലോത്സവ സ്‌ക്രിപ്‌റ്റെഴുത്തുകാരന്റെ വിലാസം തന്നാല്‍ അയച്ചു തരാം.
മിതവാദികളുടെ മറ്റനേകം സല്‍പ്രവൃത്തികള്‍ പറയാനുണ്ടെങ്കിലും ഒരു നാലെണ്ണം പറയാം.
ഇജക ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഗോവിന്ദ പന്‍സാരയെ കൊന്നത് 81ാം വയസിലാണ്. 2015 ഫെബ്രുവരി 15 നായിരുന്നു ആ സമാധാന ദൗത്യം.
നാസ്തികപ്രചാരകനും ഡോക്ടറുമായിരുന്ന നരേന്ദ്ര ദബോല്‍ക്കറെ(67) കൊന്നത് അതിനും രണ്ട് വര്‍ഷം മുമ്പ് 2013 ആഗസ്റ്റ് 20ന് . പിന്നില്‍ മിതവാദികള്‍ തന്നെ. കര്‍ണാടക യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എന്ന ഛോട്ടാ പദവിയിലിരുന്നയാളും 103 പുസ്തകങ്ങളുടെ കര്‍ത്താവുമായ കല്‍ബുര്‍ഗിയെ 76ാം വയസിലും കൊന്നു കളഞ്ഞു. 2015 ആഗസ്റ്റ് 30ന് . പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ 2017 സെപ്റ്റംബര്‍ 5 നാണ് കൊന്നത്. രണ്ടും നേരത്തെ പറഞ്ഞ അതേ വെള്ളരിപ്രാവുകള്‍ .
ബില്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്യുകയും 9 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത 11 പേര്‍ ജയിലില്‍ സല്‍സ്വഭാവികളായിരുന്നുവെന്ന് പറഞ്ഞാണല്ലോ മോചിപ്പിച്ചത്. സ്വാതന്ത്യം കിട്ടുന്നതിന് മുമ്പല്ല കലോല്‍സവക്കാരേ ഇത് . 2022 ആഗസ്റ്റ് 15 നായിരുന്നു.
രാജ്യത്തെ ആദ്യ മിതവാദ ആക്രമണം 1948 ലായിരുന്നല്ലോ. കൊല്ലപ്പെട്ടത് മഹാത്മജി. കൊന്നത് താടിയും തലേക്കെട്ടൊന്നുമില്ലാത്ത എക്‌സ്ട്രീം പീസ് ലവര്‍.
ഇങ്ങനെ രാജ്യത്തുടനീളം നടന്ന സമാധാനപരമായ മിതവാദി ആക്രമണങ്ങളുടെ കണക്ക് പ്രസിദ്ധീകരിച്ചാല്‍ എത്ര വാള്യങ്ങളുണ്ടാവും. എണ്ണം പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കുന്നില്ല.
ഇത് സ്‌ക്രിപ്റ്റ്കാരന്റെ ഒരു കൈപ്പിഴയല്ല. കേരളത്തില്‍ കാവി നിറമില്ലാത്തവരെന്ന് പറയപ്പെടുന്നവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന പൊതുബോധത്തിന്റെ സ്വാഭാവിക പ്രതിഫലനം മാത്രം. അതുകൊണ്ടാണ് തീവ്രവാദികളെ ചിത്രീകരിക്കേണ്ടി വരുമ്പോള്‍ രാജ്യത്തെ അനേകായിരം ഉദാഹരണങ്ങളില്‍ ഒന്ന് പോലും അവരുടെ തലയില്‍ കയറാത്തത്. തലേക്കെട്ടും താടിയും അതിന്റെ ക്ലൈമാക്‌സാണ്. പേര് മാത്രം മതി ഇവിടെ. കലോത്സവ വേദിയുടെ വിളിപ്പാടകലെയാണല്ലോ ആവിക്കല്‍ തോട്.
kerala
നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീണു.

കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം. മണ്ണിനടിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീണു. സ്ഥലത്ത് നിര്‍മാണത്തിന് സ്‌റ്റേ ഓര്‍ഡര്‍ ഉള്ളതായും, സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
സ്ഥലത്തെ അശാസ്ത്രീയ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസര്‍ക്ക് നാട്ടുകാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു നിര്‍മാണപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നത്. ഒരാളെ സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയിരുന്നു. നിസാരമായ പരിക്കുകളേറ്റ ഈ വ്യക്തിയാണ് മറ്റൊരാള്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി സംശയം പറഞ്ഞത്.

നന്തിബസാര്‍: നാഷണല്‍ ഹൈവെ മൂടാടി നന്തി,ഇരുപതാംമൈല്‍,പാലക്കുളം,മൂടാടി ഭാഗങ്ങളില്‍ മരണ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.ഒരാഴ്ചക്കുള്ളില്‍ നിരവധി അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും മനുഷ്യാവകാശ കമ്മീഷന്‍ പോലും ഇടപെടിട്ട് കേന്ദ്ര കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന നിസ്സംഗതക്കെതിരെ നന്തിയില്‍ യൂത്ത് ലീഗ് ഹൈവേ ഉപരോധിച്ചു.
യൂത്ത് ലീഗ് നേതാക്കളായ കെ.കെ റിയാസ്,പി കെ മുഹമ്മദലി എന്നിവരെ അടങ്ങിയ പത്തോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.റെയില്‍വേ മേല്‍പാലത്തിന്റെ ശോചനിയവസ്ഥ കാരണം രണ്ട് മാസം മുമ്പ് രണ്ട് മരണങ്ങളും നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്. മനുഷ്യാവകശ കമ്മീഷന്‍ പോലും ഇടപെട്ടിട്ട് കേന്ദ്ര കേരള സര്‍ക്കാറുകള്‍ നിസ്സംഗത പാലിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് ഇടപെട്ട് പൊതുമരാമത്ത് വകുപ്പിന്റെയും നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെയും സ്വമദേയ കേസ് എടുത്തിരിക്കുകയാണ്.
പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കും,ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര കേരള സര്‍ക്കാറുകളുടെ നിസ്സംഗതക്കെതിരെയും സ്ഥലം എം എല്‍എയുടെയും പഞ്ചായത്ത് ഭരണ സിമിതിയുടെ കെടുകാര്യസ്ഥതക്കെതിരെയും യൂത്ത്‌ലീഗ് വരും ദിവസങ്ങളില്‍ സമരം ശക്തമാക്കും
kerala
ആരോഗ്യ കേരളം വെന്റിലേറ്ററില്‍; ശസ്ത്രക്രിയ മുടങ്ങി; മെഡിക്കല്‍ കോളേജുകളില്‍ ഗുരുതര പ്രതിസന്ധി
മകന്റെ പ്രായമുള്ള വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാത്തതിന്റെ പേരിൽ മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് പിരിച്ചുവിട്ടാലും ഇനി സഹിക്കാനില്ല എന്ന് വ്യക്തമാക്കി അദ്ദേഹം വിവരിച്ചത്.

കേരളത്തിലെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ. ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം വിശദീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ പങ്കുവെച്ച വിവരങ്ങളാണ് ഗുരുതര പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയത്. മകന്റെ പ്രായമുള്ള വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാത്തതിന്റെ പേരിൽ മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് പിരിച്ചുവിട്ടാലും ഇനി സഹിക്കാനില്ല എന്ന് വ്യക്തമാക്കി അദ്ദേഹം വിവരിച്ചത്. ഉപകരണ ക്ഷാമവും മരുന്ന് ക്ഷാമവും മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ താളം തെറ്റിച്ചിരിക്കുകയാണ്. നിരവധി തവണയായി ഇങ്ങനെ സംഭവിക്കുന്നത് സഹിക്കാതെയാണ് ഡോക്ടർമാർ തന്നെ സർക്കാറിനെതിരെ രംഗത്ത് വരാനുണ്ടായ കാരണം. ഉപകരണങ്ങൾ ലഭിക്കാത്തത് ചൂണ്ടിക്കാണിച്ച് ഇതിന് മുമ്പും ഡോക്ടർമാർ പരാതികൾ നൽകിയിരുന്നെങ്കിലും സർക്കാർ കണ്ണടയ്ക്കുകയായിരുന്നു.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി
-
kerala3 days ago
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന് അറസ്റ്റില്‍
-
News3 days ago
ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍