Connect with us

kerala

‘മത്സരത്തിനിടയില്‍ അപകടം ഉണ്ടായാല്‍ അവിടെ വെച്ച് മത്സരം നിര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം കാണിക്കാത്ത സംഘാടകര്‍…’; ശ്രദ്ധേയമായി ഫേസ്ബുക്ക് പോസ്റ്റ്

Published

on

സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന മത്സരത്തിനിടയില്‍ കുപ്പിവള പൊട്ടി കയ്യില്‍ കുത്തിക്കയറി കൈ മുറിഞ്ഞ് വസ്ത്രം മുഴുവന്‍ രക്തത്തില്‍ കുതിര്‍ന്നിട്ടും മത്സരം തുടര്‍ന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് നാം എല്ലാം കേട്ടത്.

എന്നാല്‍ ഇതിന് പിന്നിലെ ഒളിഞ്ഞിരിക്കുന്ന അപകടവും സംഘാടകരുടെ ശ്രദ്ധ ഇല്ലായ്മയും അക്കമിട്ട് പറയുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ്  ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന മത്സരത്തിനിടയില്‍ കുപ്പിവള പൊട്ടി കയ്യില്‍ കുത്തിക്കയറി കൈ മുറിഞ്ഞു വസ്ത്രം മുഴുവന്‍ രക്തത്തില്‍ കുതിര്‍ന്നിട്ടും മത്സരം തുടര്‍ന്നു, അവസാനിച്ച ശേഷം കുഴഞ്ഞു വീണ പെണ്‍കുട്ടിയും സംഘവും എ ഗ്രേഡ് നേടിയതിനെപ്പറ്റിയുള്ള വാഴ്ത്തുപാട്ടുകളാണ് സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലും.

ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എന്നത് എത്രത്തോളം ഉദാസീനമായിട്ടാണ് നമ്മള്‍ കൈകാര്യം ചെയ്യുന്നതെന്ന് വെളിവാക്കുന്ന സംഭവമാണിത്. പൊട്ടാവുന്ന കുപ്പിവളകള്‍ ഇട്ടു മത്സരിക്കാന്‍ അനുവാദം കൊടുക്കുന്നിടത്തു നിന്ന് തുടങ്ങും ഈ അലംഭാവം. മത്സരത്തിനിടയില്‍ ഇത്തരമൊരു അപകടം ഉണ്ടായാല്‍ അവിടെ വെച്ച് മത്സരം നിര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം കാണിക്കാത്ത സംഘാടകരും വിധികര്‍ത്താക്കളും ഒരുപോലെ തെറ്റുകാരാണ്. ഇങ്ങനെ കൈ മുറിയുമ്പോള്‍ wrist se രക്തക്കുഴലുകളും നാഡികളും മുറിയാനുള്ള സാധ്യത ഏറെയാണ്. അമിതരക്തസ്രാവം മരണത്തിനു വരെ കാരണമാകാം. കുപ്പിവളയിലെ പൊട്ടിയ സ്ഫടികക്കഷണങ്ങള്‍ tendon, മസില്‍ എന്നിവയില്‍ കേറിയാല്‍ പിന്നീടത് പുറത്തടുക്കുക എന്നത് വൈക്കോല്‍ക്കൂനയില്‍ സൂചി തിരയുന്നത് പോലെയാവും. കയ്യുടെ ചലനത്തിനുമനുസരിച്ചു ഈ പൊട്ടിയ കുപ്പിക്കഷണങ്ങള്‍ സ്ഥാനം മാറിക്കൊണ്ടിരിക്കാനുള്ള സാധ്യത ഏറെയാണ്.

അത് പോലെ തന്നെ വിമര്‍ശിക്കപ്പെടേണ്ടതാണ് സോഷ്യല്‍ മീഡിയയിലും പത്രമാധ്യമങ്ങളും ഇതിനെ സെലിബ്രേറ്റ് ചെയ്യുന്നവരും. ചത്താലും വേണ്ടൂല്ല, ഒരു കലോത്സവത്തില്‍ എ ഗ്രേഡ് നേടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംഭവമെന്ന് പുതു തലമുറയുടെ മനസ്സില്‍ ഉറപ്പിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തികള്‍.

kerala

അലന്റെ കൊലപാതകം; പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

മോഡല്‍ സ്‌കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Published

on

തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്‌കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.

അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.

മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്‌കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.

സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

kerala

തൃശൂരില്‍ കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.

Published

on

ചെറുതുരുത്തി (തൃശൂര്‍): കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം ചെറുതുരുത്തിയില്‍ കൂട്ടത്തല്ലിലേക്ക് വഷളായി. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.

വിവാഹത്തിന് എത്തിയവര്‍ നിരവധി ആഡംബര കാറുകള്‍ ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തതോടെ റോഡ് ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് കലഹം പൊട്ടിപ്പുറപ്പെട്ടു. വെട്ടിക്കാട്ടിരി ആലിക്കപറമ്പ് സ്വദേശി ബഷീറിനാണ് കല്യാണ പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേല്‍ക്കിയത്.

ഡ്രൈവറെ മര്‍ദിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. വിവരം ലഭിച്ച ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിപ്പിടിപ്പിച്ചു കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിനുള്ളില്‍ തന്നെ പീഡിപ്പിക്കുകയും ചെയ്തതാണ് പരാതി. ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ നെടുമങ്ങാട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആസിഫ് ഒളിവില്‍ പോയിരുന്നു. കൊലപാതകശ്രമം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായാണ് ഇയാളെ പൊലീസ് പരിചയപ്പെടുന്നത്.

പ്രതിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Trending