Connect with us

kerala

ക്ഷേമനിധി, പ്രവാസികള്‍ പലിശയടച്ച് മുടിയുന്നു

കോവിഡ് സമയത്താണ് പലരുടെയും ക്ഷേമനിധി അടവ് മുടങ്ങിയത്.

Published

on

പി അബ്ദുല്‍ലത്തീഫ് 

കോഴിക്കോട് :പ്രവാസി ക്ഷേമനിധി വിഹിതം അടക്കുന്നതില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് അടക്കേണ്ടി വരുന്നത് ഉയര്‍ന്ന പലിശ. വിഹിതം അടക്കുന്നതില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് അടക്കാനുള്ള തുകയുടെ 50 ഉം 60 ഉം ശതമാനം അധിക തുട പലിശയായി വന്നിട്ടുണ്ട്. 30,150 രൂപ അടക്കാനുള്ള ഷംസു കെ എന്ന പ്രവാസിക്ക് 17,824 രൂപയാണ് പലിശയായി വന്നിരിക്കുന്നത്. 45,750 രൂപ അടക്കാനുള്ള മുസ്തഫ എ എന്ന പ്രവാസിക്ക് 34,425 രൂപ ഫൈന്‍ ആയും വന്നിരിക്കുന്നു. പലര്‍ക്കും ഇരുപത്തിയഞ്ചായിരം മുതല്‍ നാല്‍പതിനായിരം രൂപ വരെ ഫൈന്‍ ഈടാക്കിയിട്ടുണ്ട്.

കോവിഡ് സമയത്താണ് പലരുടെയും ക്ഷേമനിധി അടവ് മുടങ്ങിയത്. 2021 നവംബര്‍ 21 വരെ ക്ഷേമ നിധി അംശാദായം അടക്കുന്നവര്‍ക്ക് ഫൈന്‍ ഒഴിവാക്കി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം വന്‍ തുക ഫൈന്‍ ഈടാക്കി തുടങ്ങുകയായിരുന്നു. പതിനഞ്ച് ശതമാനത്തിനു മുകളില്‍ പലിശയാണ് അടവു മുടങ്ങിയവരില്‍ നി്ന്നും ഈടാക്കുന്നത്. ഉയര്‍ന്ന പലിശ ഒഴിവാക്കി നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്.

350 രൂപയാണ് ഇപ്പോള്‍ ഗള്‍ഫിലുള്ള പ്രവാസിയില്‍ നിന്നും ക്ഷേമനിധിയായി ഈടാക്കുന്നത്. 300 രൂപയായിരുന്ന വിഹിതം അടുത്തിടെയാണ് വര്‍ധിപ്പിച്ചത്. നാട്ടിലുള്ള പ്രവാസിക്ക് 200 രൂപയാണ് വിഹിതമായി അടക്കേണ്ടത്. നേരത്തെ ഇത് 100 രൂപയായിരുന്നു. 3500 രൂപയാണ് ഇപ്പോള്‍ ക്ഷേമനിധി പെന്‍ഷന്‍ ആയി നല്‍കുന്നത്. പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ധാനം ഇതു വരെ പാലിച്ചിട്ടില്ല. ക്ഷേമനിധിയിലേക്ക് വലിയ തുകയാണ് വെല്‍ഫെയര്‍ ബോര്‍ഡിന് വിഹിതമായി ലഭിക്കുന്നത്. 18 വയസ്സു മുതല്‍ അറുപത് വയസ്സു വരെ വിഹിതമടക്കുന്ന പ്രവാസികളുണ്ട്. അതേസമയം അറുപത് വയസ്സു കഴിഞ്ഞവരെ കൂടി പെന്‍ഷന്‍ പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തണമെന്ന ദീര്‍ഘ കാലമായി ഉയരുന്ന ആവശ്യങ്ങത്തോടും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുന്നില്ല.

kerala

തൃശ്ശൂരിൽ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.

Published

on

സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടം സിപിഎമ്മിന് വ്യക്തമാക്കാനായില്ലെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു.

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചത്. നേരത്തെ പിന്‍വലിച്ച തുകയുടെ സീരിയല്‍ നമ്പറുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

Continue Reading

kerala

റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികൾക്കും ജാമ്യം

അജേഷ്, അഖിലേഷ്, നിധിൻ കുമാർ എന്നിവരാണ് ജാമ്യം നേടിയത്

Published

on

റിയാസ് മൗലവി വധക്കേസിലെ 3 പ്രതികള്‍ക്കും ജാമ്യം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായാണ് അജേഷ്, അഖിലേഷ്, നിധിന്‍ കുമാര്‍ എന്നിവര്‍ ജാമ്യം നേടിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ജാമ്യം.

കേസില്‍ 3 പ്രതികളെയും നേരത്തേ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വെറുതേ വിട്ടിരുന്നു. കുറ്റവിമുക്തരാക്കപ്പെട്ട മൂന്നുപേര്‍ പത്ത് ദിവസത്തിനകം അതേ കോടതിയില്‍ ഹാരജാവുകയും മൂന്നുപേരും 50,000 രൂപയുടെ ബോണ്ടുകളും രണ്ട് ജാമ്യക്കാരെയും ഹാജരാക്കി ജാമ്യം നേടണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇത് പ്രകാരമാണ് പ്രതികളിപ്പോള്‍ ജാമ്യം നേടിയിരിക്കുന്നത്.

വിചാരണക്കോടതി പരിധിയില്‍ നിന്ന് വിട്ടുപോകരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. റിയാസ് മൗലവി വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് സര്‍ക്കാര്‍ അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്.

Continue Reading

kerala

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപഭോഗം; വോള്‍ട്ടേജ് ക്ഷാമം രൂക്ഷം; വൈദ്യുതി മുടക്കം പതിവാകുന്നു

വൈദ്യുതി ഉപഭോഗം വര്‍ധിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടക്കം പതിവായി.

Published

on

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍. 113.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. വൈദ്യുതി ഉപഭോഗം വര്‍ധിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടക്കം പതിവായി. കൊച്ചിയിലും മലപ്പുറത്തും ഇന്നലെ നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു.

അതിനിടെ സംസ്ഥാനത്ത് വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമായി. ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗം വര്‍ധിച്ചത്. വൈകുന്നേരം 6 മുതല്‍ രാത്രി ഒരു മണി വരെയുള്ള സമയം വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. പലയിടത്തും വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്നത് മൂലം ട്രാന്‍സ്‌ഫോമറിന്റെ ഫ്യൂസ് ഉരുകി പോകുന്നതിന് ഇടയാക്കുന്നുണ്ട്.

ഇതൊരു പ്രദേശം തന്നെ ഇരുട്ടിലാക്കുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ജനങ്ങള്‍ സഹകരിക്കാതെ മാറ്റം വരില്ലെന്നും വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് രണ്ടിന് ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഇതിലെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വെള്ളത്തിന്റെ കുറവുണ്ടെന്നും മഴ പെയ്യാത്തതിന് എന്ത് ചെയ്യുമെന്നും മന്ത്രി ചോദിച്ചു. 80 ശതമാനം വൈദ്യുതിയും പുറത്തുനിന്നാണ് വാങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു എസിക്ക് പകരം നാല് എസി ഒക്കെ വെക്കുന്നു ഉപയോഗം കൂടില്ലേ എന്നും പവര്‍ ഡ്രിപ്പ് ആകുമെന്നും അദ്ദേഹം പറയുന്നു. ജീവനക്കാരും മനുഷ്യരാണ്. അവരെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് പോകണ്ടേ എന്ന് മന്ത്രി ചോദിച്ചു.

Continue Reading

Trending