kerala
അരാജകത്വ അജണ്ട ഒളിച്ചു കടത്താന്‍ സമ്മതിക്കില്ല: കെ.എം. ഷാജി
ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി

എല്‍ജിബിടിക്യൂ++ വിഷയത്തില്‍ പ്രതികരണവുമായി കെ.എം ഷാജി. അരാജകത്വ അജണ്ട ഒളിച്ചു കടത്താന്‍ സമ്മതിക്കില്ലെന്നും ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. തന്റെ നിലപാട് പറയുമെന്നും. മറ്റുള്ളവര്‍ അവരുടെ മനോവൈകൃതങ്ങള്‍ക്ക് അനുസരിച്ച് അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും പറഞ്ഞു.
എല്‍ജിബിടിക്യൂ++ വിഷയത്തില്‍ കെ.എം ഷാജി നല്കിയ വീക്ഷണം.
എല്‍ എന്നാല്‍ ലെസ്ബിയന്‍ അഥവാ ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് തോന്നുന്ന ലൈംഗിക ആകര്‍ഷണമാണ്.
ജി എന്നാല്‍ ഗേയ് അഥവാ പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗികാകര്‍ഷണം.
ബി എന്നാല്‍ ബയ്സെക്സ്വല്‍ അഥവാ ആണിനോടും പെണ്ണിനോടും ലൈംഗിക ആകര്‍ഷണം തോന്നിയേക്കാവുന്ന അവസ്ഥ.
മുകളില്‍ പറഞ്ഞ മൂന്നും പ്രകൃതിവിരുദ്ധമാണ്. ഞാന്‍ ഇവരെയാണ് പ്രശ്നവത്കരിച്ചത്.
ടി എന്നാല്‍ ട്രാന്‍സ്ജെന്‍ഡര്‍ അഥവാ പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസ്സും, അല്ലെങ്കില്‍ സ്ത്രീയുടെ ശരീരവും പുരുഷന്റെ മനസ്സുമുള്ളവര്‍. ഇവരെ അവരുടെ ശരീരമേതാണോ അതിനനുസരിച്ച് അവരുടെ മനസ്സിനെ ശരീരത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനാവശ്യമായ ചികിത്സ, കൗണ്‍സിലിംഗ് മുതലായവയിലൂടെ മാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടത്.
മനസ്സിന്റെ ‘തോന്നലുകള്‍’ക്കനുസരിച്ച് അവരെ ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തുക എന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒരുവേള അവരെ കൂടുതല്‍ മാനസിക സംഘര്‍ഷങ്ങളിലേക്കും ജീവനു തന്നെ ഭീഷണിയാവുന്ന ശാരീരിക പ്രത്യാഘാതങ്ങളിലേക്കും വലിച്ചിഴക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഈ വിഭാഗത്തെ സമൂഹത്തില്‍ നിന്ന് മാറ്റി പാര്‍പ്പിക്കുകയല്ല വേണ്ടത്. അവരെ മുഖ്യധാരയില്‍ ചേര്‍ത്ത് പിടിക്കണം. അവരെ ഒറ്റപ്പെടുത്തരുത്. അവര്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
ക്യു എന്നാല്‍ ക്യുയെര്‍ അഥവാ സ്വന്തം ലൈംഗികതാത്പര്യം ഏതെന്ന് ഇതുവരെ നിശ്ചയിക്കാത്തവരോ, ആണ്‍പെണ്‍ ദ്വന്ദ്വത്തിനെതിരായ മറ്റു ലൈംഗിക താല്പര്യങ്ങള് വെച്ച് പുലര്‍ത്തുന്നവരെ മൊത്തത്തിലായുമൊക്കെ ഈ വിഭാഗത്തില്‍പ്പെടുത്താറുണ്ട്.
ഐ എന്നാല്‍ ഇന്റര്‍സെക്സ് ശാരീരികമായി തന്നെ രണ്ട് ലൈംഗികാവയവങ്ങളുമായോ, അല്ലെങ്കില്‍ ഒന്ന് പ്രകടമായും മറ്റേത് ആന്തരികമായും എല്ലാം ഉള്ള അവസ്ഥ. ഇത് അപൂര്‍വ്വം ആളുകള്‍ക്ക് സംഭവിക്കുന്ന ഒരു കാര്യമാണ്.
ഇവരുടെ ശരീരപ്രകൃതി, ഹോര്‍മോണ്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അവരുടെ സെക്സ് ഏതാണോ, അതിലേക്ക് അവരുടെ ലൈംഗികാവയവവും ശസ്ത്രക്രിയയിലൂടെ പരിവര്‍ത്തിപ്പിക്കപ്പെടുകയാണ് പരിഹാരം. ഇവര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്; അല്ലാതെ സ്വന്തം ‘തോന്നലുകള്‍’ക്കനുസരിച്ച് താല്പര്യങ്ങള് മാറിമാറി വരുന്ന ട്രാന്‍സ്ജെന്ററിനല്ല എന്നത് ചേര്‍ത്ത് വായിക്കണം.
എ എന്നാല്‍ അസെക്ഷ്വല്‍ അഥവാ വിവാഹത്തില്‍ തന്നെ താല്പര്യമില്ലാത്തവര്. ഇവരെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാതിരിക്കുകയാണ് വേണ്ടത്.
ഇതിനെ തുടര്‍ന്നുള്ള ++… എന്ന ചിഹ്നമാണ് അത്യന്തം അപകടം. ഇതൊരു തുറന്ന വാതിലായതുകൊണ്ട് തന്നെ, ഇതിലേക്ക് ഇനിയും പലതും വരാനിരിക്കുന്നു. പീഡോഫീലിയ (ചെറിയ കുട്ടികളോടുള്ള ലൈംഗിക ആകര്‍ഷണം)യും, നെക്രോഫീലിയ (ശവരതി)യും, മൃഗരതിയും ഇന്സെസ്റ്റ്(ബന്ധുക്കളുമായുള്ള ലൈംഗിക ബന്ധം) പോലുള്ളവയുമൊക്കെ നോര്‍മല്‍ ആണെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തെ ഇന്ന് പാശ്ചാത്യ ലോകത്ത് നമുക്ക് കാണാന്‍ കഴിയും എന്നത് ഒരു പച്ചയായ ഥാര്‍ഥ്യമാണ്. ഇത്തരം ‘അവസ്ഥ’കളെയെല്ലാം ഒരു കുടക്കീഴില് കൊണ്ടുവന്ന് പരിഗണന അര്‍ഹിക്കുന്ന (ട്രാന്‍സ്ജെന്‍ഡറും ഇന്റര്‍സെക്സും പോലുള്ള)വരുടെ പ്രയാസങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അവരുടെ മറവില്‍ അരാജകത്വ അജണ്ടകളെ നടപ്പിലാക്കാനുള്ള ശ്രമമാണ് ജെന്‍ഡര്‍ പൊളിറ്റിക്സ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഈ എല്‍ജിബിടിക്യൂ++ ആക്ടിവിസം.
ഈ വിഷയത്തെ വ്യക്തമായി തിരിച്ചറിഞ്ഞവര്‍ സമൂഹത്തില്‍ കുറവാണന്നത് ഒരു യഥാര്‍ഥ്യമാണ്. ഇവര്‍ ഒരു ലൈംഗിക ന്യൂനപക്ഷമായതിനാല്‍ അവരെ ചേര്‍ത്തുപിടിക്കണം എന്ന കേവലധാരണക്കും സഹതാപത്തിനുമപ്പുറം ഈ വിഷയത്തില്‍ ഒളിഞ്ഞുകിടക്കുന്ന അജണ്ടകളെയും ഇത് ഭാവിയില്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും തിരിച്ചറിയാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകള്‍ പോലും ഇതിന്റെ ഒരു വൈകാരികതലം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് നടത്താറുള്ളത്. വിചാര തലത്തിലേക്ക് വരാന്‍ അവര്‍ തയ്യാറാവാറില്ല. പരിഗണിക്കേണ്ടവരെ പരിഗണിക്കണം. അവഗണിക്കേണ്ടവരെ അവഗണിച്ചും പോകണം.
നിലവിലുള്ള ഹെറ്ററോനോര്‍മേറ്റിവിറ്റി (അഥവാ എതിര്‍വര്‍ഗ ലൈംഗിക സ്വാഭാവികത)യെ തകര്‍ത്ത് ഹോമോ സെക്ഷ്വാലിറ്റിയെ നോര്‍മല്‍ ആയി സ്ഥാപിക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇത് ഒറ്റപ്പെട്ട ശബ്ദങ്ങളാണെങ്കില്‍ നമുക്ക് അവഗണിക്കാമായിരുന്നു. നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു തന്റെ ട്വീറ്റില്‍ പറഞ്ഞത് പോലെ, ‘നിലവില്‍ സമൂഹത്തിലുള്ള എതിര് വര്‍ഗ്ഗ ലൈംഗിക സ്വാഭാവികതാ പൊതുബോധം പൊളിച്ചെഴുതി വളരെ സ്വതന്ത്രമായ വിദ്യാഭ്യാസപ്രക്രിയയും സാമൂഹ്യഘടനയും ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം’.
എത്ര മാത്രം ഗൗരവമുള്ള വിഷയമാണ് ഇതെന്ന് ഭരണത്തിലുള്ളവര്‍ പോലും മനസ്സിലാക്കുന്നില്ല എന്നത് വളരെ സങ്കടകരമാണ്. ‘അതിരുകളില്ലാത്ത ലോകം’ എന്ന കാമ്പയിനിലൂടെ എസ്.എഫ്.ഐ യും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്കൂളുകള്‍ മുഖേനയും ഈ ആശയം ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു. ഇതേ കാര്യം പാഠപുസ്തകത്തിലും സ്ഥാനം പിടിക്കാന്‍ പോകുന്നു. ഇത് നിയമസഭയില്‍ വിവാദമായപ്പോള്‍ പോലും എഴുതി നല്കിയ മറുപടിയില്‍ ‘ജെന്‍ഡര്‍ ഒരു സാമൂഹ്യ നിര്‍മ്മിതിയാണ്’ എന്ന, ജന്‍ഡര്‍ പൊളിറ്റിക്സിന്റെ അടിസ്ഥാന ആശയത്തെ വീണ്ടും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു!
ധാര്‍മികതയും കുടുംബ സംവിധാനവും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജണ്ട ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല. വിശ്വാസി സമൂഹം ഇതിനെ ശക്തമായി തടയുക തന്നെ ചെയ്യും. അവരോടൊപ്പം ഈ പോരാട്ടത്തില്‍ ഞാനുണ്ടാകും. എന്റെ പ്രസ്ഥാനവും. യാതൊരു സംശയവും ആര്‍ക്കും വേണ്ട. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ടതുമില്ല.
kerala
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയായിരുന്നു.
kerala
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.
ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന് പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala3 days ago
എ.പി ഉണ്ണികൃഷ്ണന് മാധ്യമ പുരസ്കാരം ലുഖ്മാന് മമ്പാടിന് സമ്മാനിച്ചു
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി