Connect with us

kerala

അരാജകത്വ അജണ്ട ഒളിച്ചു കടത്താന്‍ സമ്മതിക്കില്ല: കെ.എം. ഷാജി

ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി

Published

on

എല്‍ജിബിടിക്യൂ++ വിഷയത്തില്‍ പ്രതികരണവുമായി കെ.എം ഷാജി. അരാജകത്വ അജണ്ട ഒളിച്ചു കടത്താന്‍ സമ്മതിക്കില്ലെന്നും ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. തന്റെ നിലപാട് പറയുമെന്നും. മറ്റുള്ളവര്‍ അവരുടെ മനോവൈകൃതങ്ങള്‍ക്ക് അനുസരിച്ച് അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും പറഞ്ഞു.

എല്‍ജിബിടിക്യൂ++ വിഷയത്തില്‍ കെ.എം ഷാജി നല്‍കിയ വീക്ഷണം.

എല്‍ എന്നാല്‍ ലെസ്ബിയന്‍ അഥവാ ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് തോന്നുന്ന ലൈംഗിക ആകര്‍ഷണമാണ്.

ജി എന്നാല്‍ ഗേയ് അഥവാ പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗികാകര്‍ഷണം.

ബി എന്നാല്‍ ബയ്‌സെക്‌സ്വല്‍ അഥവാ ആണിനോടും പെണ്ണിനോടും ലൈംഗിക ആകര്‍ഷണം തോന്നിയേക്കാവുന്ന അവസ്ഥ.
മുകളില്‍ പറഞ്ഞ മൂന്നും പ്രകൃതിവിരുദ്ധമാണ്. ഞാന്‍ ഇവരെയാണ് പ്രശ്‌നവത്കരിച്ചത്.

ടി എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അഥവാ പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസ്സും, അല്ലെങ്കില്‍ സ്ത്രീയുടെ ശരീരവും പുരുഷന്റെ മനസ്സുമുള്ളവര്‍. ഇവരെ അവരുടെ ശരീരമേതാണോ അതിനനുസരിച്ച് അവരുടെ മനസ്സിനെ ശരീരത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനാവശ്യമായ ചികിത്സ, കൗണ്‍സിലിംഗ് മുതലായവയിലൂടെ മാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടത്.

മനസ്സിന്റെ ‘തോന്നലുകള്‍’ക്കനുസരിച്ച് അവരെ ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തുക എന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒരുവേള അവരെ കൂടുതല്‍ മാനസിക സംഘര്‍ഷങ്ങളിലേക്കും ജീവനു തന്നെ ഭീഷണിയാവുന്ന ശാരീരിക പ്രത്യാഘാതങ്ങളിലേക്കും വലിച്ചിഴക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഈ വിഭാഗത്തെ സമൂഹത്തില്‍ നിന്ന് മാറ്റി പാര്‍പ്പിക്കുകയല്ല വേണ്ടത്. അവരെ മുഖ്യധാരയില്‍ ചേര്‍ത്ത് പിടിക്കണം. അവരെ ഒറ്റപ്പെടുത്തരുത്. അവര്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

ക്യു എന്നാല്‍ ക്യുയെര്‍ അഥവാ സ്വന്തം ലൈംഗികതാത്പര്യം ഏതെന്ന് ഇതുവരെ നിശ്ചയിക്കാത്തവരോ, ആണ്‍പെണ്‍ ദ്വന്ദ്വത്തിനെതിരായ മറ്റു ലൈംഗിക താല്‍പര്യങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരെ മൊത്തത്തിലായുമൊക്കെ ഈ വിഭാഗത്തില്‍പ്പെടുത്താറുണ്ട്.

ഐ എന്നാല്‍ ഇന്റര്‍സെക്‌സ് ശാരീരികമായി തന്നെ രണ്ട് ലൈംഗികാവയവങ്ങളുമായോ, അല്ലെങ്കില്‍ ഒന്ന് പ്രകടമായും മറ്റേത് ആന്തരികമായും എല്ലാം ഉള്ള അവസ്ഥ. ഇത് അപൂര്‍വ്വം ആളുകള്‍ക്ക് സംഭവിക്കുന്ന ഒരു കാര്യമാണ്.

ഇവരുടെ ശരീരപ്രകൃതി, ഹോര്‍മോണ്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അവരുടെ സെക്‌സ് ഏതാണോ, അതിലേക്ക് അവരുടെ ലൈംഗികാവയവവും ശസ്ത്രക്രിയയിലൂടെ പരിവര്‍ത്തിപ്പിക്കപ്പെടുകയാണ് പരിഹാരം. ഇവര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്; അല്ലാതെ സ്വന്തം ‘തോന്നലുകള്‍’ക്കനുസരിച്ച് താല്‍പര്യങ്ങള്‍ മാറിമാറി വരുന്ന ട്രാന്‍സ്‌ജെന്ററിനല്ല എന്നത് ചേര്‍ത്ത് വായിക്കണം.

എ എന്നാല്‍ അസെക്ഷ്വല്‍ അഥവാ വിവാഹത്തില്‍ തന്നെ താല്പര്യമില്ലാത്തവര്‍. ഇവരെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാതിരിക്കുകയാണ് വേണ്ടത്.

ഇതിനെ തുടര്‍ന്നുള്ള ++… എന്ന ചിഹ്നമാണ് അത്യന്തം അപകടം. ഇതൊരു തുറന്ന വാതിലായതുകൊണ്ട് തന്നെ, ഇതിലേക്ക് ഇനിയും പലതും വരാനിരിക്കുന്നു. പീഡോഫീലിയ (ചെറിയ കുട്ടികളോടുള്ള ലൈംഗിക ആകര്‍ഷണം)യും, നെക്രോഫീലിയ (ശവരതി)യും, മൃഗരതിയും ഇന്‍സെസ്റ്റ്(ബന്ധുക്കളുമായുള്ള ലൈംഗിക ബന്ധം) പോലുള്ളവയുമൊക്കെ നോര്‍മല്‍ ആണെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തെ ഇന്ന് പാശ്ചാത്യ ലോകത്ത് നമുക്ക് കാണാന്‍ കഴിയും എന്നത് ഒരു പച്ചയായ ഥാര്‍ഥ്യമാണ്. ഇത്തരം ‘അവസ്ഥ’കളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് പരിഗണന അര്‍ഹിക്കുന്ന (ട്രാന്‍സ്‌ജെന്‍ഡറും ഇന്റര്‍സെക്‌സും പോലുള്ള)വരുടെ പ്രയാസങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അവരുടെ മറവില്‍ അരാജകത്വ അജണ്ടകളെ നടപ്പിലാക്കാനുള്ള ശ്രമമാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഈ എല്‍ജിബിടിക്യൂ++ ആക്ടിവിസം.

ഈ വിഷയത്തെ വ്യക്തമായി തിരിച്ചറിഞ്ഞവര്‍ സമൂഹത്തില്‍ കുറവാണന്നത് ഒരു യഥാര്‍ഥ്യമാണ്. ഇവര്‍ ഒരു ലൈംഗിക ന്യൂനപക്ഷമായതിനാല്‍ അവരെ ചേര്‍ത്തുപിടിക്കണം എന്ന കേവലധാരണക്കും സഹതാപത്തിനുമപ്പുറം ഈ വിഷയത്തില്‍ ഒളിഞ്ഞുകിടക്കുന്ന അജണ്ടകളെയും ഇത് ഭാവിയില്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും തിരിച്ചറിയാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകള്‍ പോലും ഇതിന്റെ ഒരു വൈകാരികതലം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് നടത്താറുള്ളത്. വിചാര തലത്തിലേക്ക് വരാന്‍ അവര്‍ തയ്യാറാവാറില്ല. പരിഗണിക്കേണ്ടവരെ പരിഗണിക്കണം. അവഗണിക്കേണ്ടവരെ അവഗണിച്ചും പോകണം.

നിലവിലുള്ള ഹെറ്ററോനോര്‍മേറ്റിവിറ്റി (അഥവാ എതിര്‍വര്‍ഗ ലൈംഗിക സ്വാഭാവികത)യെ തകര്‍ത്ത് ഹോമോ സെക്ഷ്വാലിറ്റിയെ നോര്‍മല്‍ ആയി സ്ഥാപിക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇത് ഒറ്റപ്പെട്ട ശബ്ദങ്ങളാണെങ്കില്‍ നമുക്ക് അവഗണിക്കാമായിരുന്നു. നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു തന്റെ ട്വീറ്റില്‍ പറഞ്ഞത് പോലെ, ‘നിലവില്‍ സമൂഹത്തിലുള്ള എതിര്‍ വര്‍ഗ്ഗ ലൈംഗിക സ്വാഭാവികതാ പൊതുബോധം പൊളിച്ചെഴുതി വളരെ സ്വതന്ത്രമായ വിദ്യാഭ്യാസപ്രക്രിയയും സാമൂഹ്യഘടനയും ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം’.
എത്ര മാത്രം ഗൗരവമുള്ള വിഷയമാണ് ഇതെന്ന് ഭരണത്തിലുള്ളവര്‍ പോലും മനസ്സിലാക്കുന്നില്ല എന്നത് വളരെ സങ്കടകരമാണ്. ‘അതിരുകളില്ലാത്ത ലോകം’ എന്ന കാമ്പയിനിലൂടെ എസ്.എഫ്.ഐ യും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ മുഖേനയും ഈ ആശയം ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു. ഇതേ കാര്യം പാഠപുസ്തകത്തിലും സ്ഥാനം പിടിക്കാന്‍ പോകുന്നു. ഇത് നിയമസഭയില്‍ വിവാദമായപ്പോള്‍ പോലും എഴുതി നല്‍കിയ മറുപടിയില്‍ ‘ജെന്‍ഡര്‍ ഒരു സാമൂഹ്യ നിര്‍മ്മിതിയാണ്’ എന്ന, ജന്‍ഡര്‍ പൊളിറ്റിക്‌സിന്റെ അടിസ്ഥാന ആശയത്തെ വീണ്ടും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു!

ധാര്‍മികതയും കുടുംബ സംവിധാനവും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജണ്ട ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല. വിശ്വാസി സമൂഹം ഇതിനെ ശക്തമായി തടയുക തന്നെ ചെയ്യും. അവരോടൊപ്പം ഈ പോരാട്ടത്തില്‍ ഞാനുണ്ടാകും. എന്റെ പ്രസ്ഥാനവും. യാതൊരു സംശയവും ആര്‍ക്കും വേണ്ട. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആരും കരുതേണ്ടതുമില്ല.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending