Culture
സന്തോഷ് ട്രോഫി: മിസോറാമിനെ മുക്കി കേരളം സെമിയില്‍ (4-1)

വാസ്കോ: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ മുന്‍ ചാമ്പ്യമാരായ മിസോറാമിനെ 4-1 ന് തകര്‍ത്ത് കേരളം സെമി ഉറപ്പിച്ചു. മിസോറാമിനെ തോല്‍പ്പിച്ച കേരളത്തിന്റെ ചുണക്കുട്ടികള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറിയാണ് സെമി പ്രവേശനം നേടിയത്.
കേരളക്കായി അസ്ഹറുദ്ദീന് രണ്ട് ഗോള്‍ നേടി. കളിയുടെ അവസാന മിനിറ്റുകളിലായിരുന്നു ആധികാരികമായ വിജയമെത്തിച്ച അസ്ഹറിന്റെ ഇരട്ടഗോള്‍ നേട്ടം.
മിസോറാമിന് ആദ്യപ്രഹരമേല്‍പ്പിച്ചത് കളിയുടെ ആറാം മിനുറ്റില്‍ ജോബി ജസ്റ്റിന് ഹെഡ്ഡറിലൂടെയായിരുന്നു. ഫൈനല്‍ റൗണ്ടില്‍ ജോബി നേടുന്ന നാലാമത്തെ ഗോളാണിത്. തൊട്ടടുത്ത മിനിറ്റിലായി സീസണ് സെല്വന് കേരളത്തിനായി രണ്ടാം ഗോളും നേടി. ആദ്യ പകുതിയില്‍ തന്നെ കേരളം 2-0ന് ശക്തമായ നിലയിലായി.
രണ്ടാം പകുതിയില്‍ മിസോറാമിനായി ലാല്‍റമ്മാവിയ ഒരു ഗോള്‍ മടക്കിയെങ്കിലും അസ്ഹറുദ്ദീന്റെ ഇരട്ട പ്രഹരം കേരളത്തെ രാജകീയമായി (4-1) സെമിയിലേക്ക് എത്തിക്കുകയായിരുന്നു. 26-ാം മിനിറ്റില്‍ മിസോറാമിന്റെ ലാല്‍ഫക്സുല ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും മിസോറാമിന് തിരിച്ചടിയായി.
മൂന്നു വര്‍ഷം മുന്‍പ് മിസോറാമിനോട് 3-1ന് തോറ്റതിന് മധുര പ്രതികാരമായി കേരളത്തിന്റെ വിജയം. മൂന്നു മല്‍സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായാണ് കേരളം ഗ്രൂപ്പില്‍ ഒന്നാമതായത്. നേരത്തെ ഗ്രൂപ്പിലെ ഒന്നാമന്മാരായിരുന്ന പഞ്ചാബ് ഇന്നു നടന്ന രണ്ടാം മല്‍സരത്തില്‍ മഹാരാഷ്ട്രയോട് 1-0 ത്തിനു തോറ്റത് കേരളത്തെ സഹായിച്ചു. രണ്ടു വിജയവും ഒരു സമനിലയും ഉള്‍പ്പെടെയാണ് കേരളം ഏഴു പോയിന്റ് സ്വന്തമാക്കിയത്. അതേസമയം നാലു മല്‍സരങ്ങളില്‍ പഞ്ചാബിനുള്ളത് അഞ്ചു പോയിന്റാണ്. കേരളത്തോട് തോറ്റ മിസോറാം മൂന്നു കളികളില്‍നിന്ന് നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ആദ്യ മത്സരത്തില്‍ ശക്തരായ റെയില്‍വേസിനെ 4-2ന് തകര്‍ത്തുകൊണ്ടാണ് കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് തുടക്കം കുറിച്ചത്. ആരംഭ മത്സരത്തില്‍ തന്നെ ഹാട്രിക്കുമായി ജോബി ജസ്റ്റിന് കേരളത്തിന്റെ വിജയം തിളക്കം കൂട്ടി. രണ്ടാം മല്‍സരത്തില്‍ പഞ്ചാബിനെതിരെ സമനില പിടിക്കാനും കേരളത്തിനായി. മത്സരത്തില്‍ മുഴുഭാഗവും രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന കേരളം അവസാന ആറു മിനിറ്റിനിടയിലാണ് രണ്ടു ഗോളുകള്‍ തിരിച്ചടിച്ച്് പഞ്ചാബിനെ ഞെട്ടിച്ച് സമനില പിടിച്ചത്.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന് ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം
-
kerala3 days ago
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി
-
kerala3 days ago
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി