Connect with us

india

പൗരന്മാരെ അഭിസംബോധന ചെയ്ത് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം

ഭരണഘടനയ്ക്ക് രൂപം നല്‍കുന്നതിന് നേതൃത്വം നല്‍കിയ ഡോ. ബി ആര്‍ അംബേദ്കറിനെ രാജ്യം എന്നും ഓര്‍ക്കും. രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം. അംബേദ്കര്‍ അടക്കമുള്ള രാഷ്ട്രനിര്‍മ്മാതാക്കളെ ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം. ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ രാഷ്ട്രം ഒരുമിച്ച് ആഘോഷിക്കുകയാണെന്നും വികസന യാത്രയിലാണ് രാജ്യമെന്നും ഭരണഘടന അനുസരിച്ച് മുന്നോട്ടുപോകണമെന്നും രാഷ്ട്രപതി പറഞ്ഞു.

രാഷ്ട്രപതിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ റിപ്പബ്ലിക് ദിന സന്ദേശമാണ് നടത്തിയത്. ഓരോ പൗരനും ഇന്ത്യയുടെ കഥയില്‍ അഭിമാനിക്കാം. നിരവധി മതങ്ങളും ഭാഷകളും നമ്മെ ഭിന്നിപ്പിക്കുകയല്ല, ഒരുമിപ്പിക്കുകയാണ് ചെയ്തത്. അതിനാലാണ് ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക് ആയി വിജയിച്ചത്. അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് വിളിക്കുന്നത്. പട്ടിണിയും സാക്ഷരതയില്ലായ്മയും അടക്കം നിരവധി പ്രശ്‌നങ്ങളെ സ്വാതന്ത്ര്യത്തിന്റെ സമയത്ത് നമ്മള്‍ നേരിട്ടു. ഇന്ന് മറ്റു രാജ്യങ്ങളെ പ്രചോദിപ്പിച്ചുകൊണ്ട് ഇന്ത്യ മുന്നേറുകയാണെന്നും അവര്‍ പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം, സ്വാതന്ത്ര്യം നേടുന്നതിനും സ്വന്തം മൂല്യങ്ങള്‍ തിരികെ നേടുന്നതിനും നമ്മെ സഹായിച്ചു. ഭരണഘടനയ്ക്ക് രൂപം നല്‍കുന്നതിന് നേതൃത്വം നല്‍കിയ ഡോ. ബി ആര്‍ അംബേദ്കറിനെ രാജ്യം എന്നും ഓര്‍ക്കും. രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അമേഠി, റായ്ബറേലി സ്ഥാനാർഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്

ഉത്തർപ്രദേശിൽ കോൺഗ്രസ് മത്സരിക്കുന്ന 17 മണ്ഡലങ്ങളിൽ 15 ഇടത്തും ഇതിനകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്. രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിഷ പ്രഖ്യാപനം വരുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിൽ കോൺഗ്രസ് മത്സരിക്കുന്ന 17 മണ്ഡലങ്ങളിൽ 15 ഇടത്തും ഇതിനകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി അമേഠിയിൽനിന്ന് റായ്ബറേലിയിലേക്ക് മാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അമേഠിയിൽ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം ജയറാം രമേശ് നിഷേധിച്ചു. വിഷയത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആരും ഭയപ്പെടുകയോ ഒളിച്ചോടുകയോ ഇല്ല. സ്മൃതി ഇറാനി അമേഠിയിൽ സിറ്റിങ് എംപിയാണ്. അതുകൊണ്ടാണ് അവിടെ അവര്‍ പ്രചാരണം നടത്തുന്നത്. രാഹുലും പ്രിയങ്കയും രാജ്യവ്യാപകമായി പ്രചാരണം നടത്തുകയാണ്. നാളെ വൈകുന്നേരം വരെ കാത്തിരിക്കുവെന്നും അദ്ദേഹം പ്രതികരിച്ചു.

Continue Reading

india

‘ധ്രുവ് റാഠിയും ഭാര്യയും മുസ്‌ലിംകൾ, പാക് ബന്ധം’: സംഘ്പരിവാർ വ്യാജ പ്രചരണത്തിന് മറുപടിയുമായി യൂട്യൂബർ

ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് നിരന്തരം വിഡിയോകൾ ചെയ്യുന്ന ധ്രുവിന് യുട്യൂബിൽ 18 ദശലക്ഷം സബ്സ്ക്രൈബർമാരാണ് ഉള്ളത്

Published

on

ഭാര്യയെക്കുറിച്ചും തന്നെക്കുറിച്ചും പ്രചരിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് പ്രശസ്ത ഇന്ത്യന്‍ യുട്യൂബര്‍ ധ്രുവ് റാഠി. ധ്രുവിന്‍റെ യഥാര്‍ഥ പേര് ബദ്രുദ്ദീന്‍ റാഷിദ് ലാഹോറിയെന്നാണെന്നും ഭാര്യ ജൂലിയുടെ യഥാര്‍‍ഥ പേര് സുലൈഖ എന്നാണന്നും അവര്‍ പാക്കിസ്ഥാൻ സ്വദേശിയാണെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ധ്രുവ് റാഠിയുടെ യഥാർഥ പേര് ബദ്രുദ്ദീൻ റാഷിദ് ലാഹോരി എന്നാണെന്നും പാകിസ്താനിലെ ലാഹോറിലാണ് ജനിച്ചതെന്നും ഭാര്യയും പാകിസ്താനിയാണെന്നും യഥാർഥ പേര് സുലൈഖ എന്നാണെന്നും ഒരു വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. പാകിസ്താൻ സൈന്യത്തിൻ്റെ സംരക്ഷണയിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൻ്റെ കറാച്ചിയിലെ ബംഗ്ലാവിലാണ് ദമ്പതികളുടെ താമസമെന്നും ഇതിലുണ്ട്.

ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് നിരന്തരം വിഡിയോകൾ ചെയ്യുന്ന ധ്രുവിന് യുട്യൂബിൽ 18 ദശലക്ഷം സബ്സ്ക്രൈബർമാരാണ് ഉള്ളത്. ഇത്തരം വിഡിയോകൾ വലിയ ചർച്ചയായതിനു പിന്നാലെയാണ് ധ്രുവിനെതിരെ വിവിധ ആരോപണങ്ങൾ പ്രചരിച്ചത്.

‘‘ഞാൻ ചെയ്ത വിഡിയോകളോട് അവര്‍ക്ക് ഒന്നും പ്രതികരിക്കാനില്ല. അതിനാലാണ് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത്. ഭാര്യയെയും അവരുടെ കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴച്ചത് വളരെ നിരാശാജനകമാണ്. ഐടി സെല്‍ ജീവനക്കാരുടെ ധാര്‍മികത എവിടെയാണ്?’’– ധ്രുവ് ചോദിച്ചു.

Continue Reading

india

രാഹുൽ ഗാന്ധിയുടെ വ്യാജ വിഡിയോകൾ പ്രചരിപ്പിച്ചപ്പോൾ എന്ത് നടപടിയാണ് സ്വീകരിച്ചത്? അമിത് ഷായോട് കോൺഗ്രസ്

ചില കാബിനറ്റ് മന്ത്രിമാർ പോലും ഇത്തരം വിഡിയോകൾ പങ്കുവെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Published

on

രാഹുൽ ഗാന്ധിയുടെ നിരവധി വ്യാജ വിഡിയോകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചപ്പോൾ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് കോൺഗ്രസ്. ചില കാബിനറ്റ് മന്ത്രിമാർ പോലും ഇത്തരം വിഡിയോകൾ പങ്കുവെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ മനസിൽ ഭയം കുത്തിവെക്കുകയായിരുന്നെന്നും ബി.ജെ.പി പൊതുതെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഗുജറാത്ത് എന്നും മുൻപന്തിയിലായിരുന്നു. ഈഗോയെ എങ്ങനെ തകർക്കണമെന്ന് ഗുജറാത്തിന് അറിയാം. കഴിഞ്ഞ പത്ത് വർഷത്തെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം ബി.ജെ.പി നേതാക്കൾ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. റിപോർട്ട് കാർഡില്ല. കാരണം ബി.ജെ.പി ഒന്നും ചെയ്തിട്ടില്ല” -ഖേര പറഞ്ഞു.

എസ്‌.സി, എസ്‌.ടി, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണാവകാശങ്ങൾ വെട്ടിക്കുറക്കുന്നതായി അമിത് ഷാ പ്രഖ്യാപിക്കുന്ന വ്യാജ വിഡിയോ ഷെയർ ചെയ്തതിന് കോൺഗ്രസ് നേതാവ് സതീഷ് വൻസോളയെയും ആം ആദ്മി പാർട്ടി (എ.എ.പി) പ്രവർത്തകൻ രാകേഷ് ബാരിയയെയും കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തി അമിത് ഷായും രംഗത്തെത്തി.

Continue Reading

Trending