Connect with us

More

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം

ഭൂകമ്പം ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലെ നൂര്‍ദാഗി ജില്ലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്

Published

on

തുര്‍ക്കിയില്‍ തുടര്‍ച്ചയായ ഭൂകമ്പങ്ങളില്‍ ദുരിതത്തിലാഴ്ന്ന് കൊണ്ടിരിക്കുന്നതിനിടയില്‍ വീണ്ടും ഭൂകമ്പം. ഭൂകമ്പം ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലെ നൂര്‍ദാഗി ജില്ലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബുധനാഴ്ച രാവിലെ 8.31 നാണ് ഭൂചലനം അനുഭവപ്പെട്ടത്. നൂര്‍ദാഗിയുടെ തെക്ക് പതിനഞ്ച് കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങള്‍, ആള്‍നാശം എന്നിവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

india

കർണാടക ബിജെപിയുടെ വിദ്വേഷ പോസ്റ്റ് നീക്കം ചെയ്യണം: ‘എക്സി’ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു

Published

on

ന്യൂഡൽഹി: ബി.ജെ.പി കർണാടക ഘടകം പങ്കിട്ട, മുസ്ലിം സമുദായത്തിതിരെ വിദ്വേഷം പരത്തുന്ന ആനിമേറ്റഡ് വിഡിയോ ഉടൻ നീക്കം ചെയ്യാൻ സമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’നോട് തെരഞ്ഞെടുപ്പ് കമീഷൻ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ നിലവിലുള്ള നിയമത്തിന്റെ ലംഘനമാണെന്ന് സമിതി പറഞ്ഞു.

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ് നീക്കം ചെയ്യാൻ ബിജെപി സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം.

കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ആക്ഷേപകരമായ പോസ്റ്റ് എടുത്തുകളയാൻ മെയ് 5 ന് എക്‌സ്’-ന് കത്തെഴുതിയിരുന്നതായും കമീഷൻ പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളേക്കാൾ ഫണ്ടും സംവരണവും കോൺഗ്രസ് നൽകുന്നത് മുസ്‌ലിംകൾക്കാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് ബിജെപി എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. ബിജെപി ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.

Continue Reading

kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 10ന് ഇടുക്കിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്.

Continue Reading

kerala

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു

Published

on

തിരുവനന്തപുരത്ത് ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. മരിച്ചത് പെരുമാതുറ സ്വദേശി റുക്‌സാന(35)യാണ് മരിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.

ബന്ധുവായ യുവതിക്ക് ഒപ്പം പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്റെ പിൻസീറ്റിലായിരുന്നു റുക്സാന. ടിപ്പർ വശം ചേർന്ന് ഒതുക്കിയപ്പോൾ സ്കൂട്ടറിൻറെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയിൽ പെടുകയുമായിരുന്നു. ടിപ്പറിന്റെ പിൻ ടയർ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Trending