Connect with us

india

കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ പൊലീസിന്റെ കയ്യേറ്റം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെയാണ് എം.എല്‍ എ യെ കയ്യേറ്റം ചെയ്ത സംഭവം

Published

on

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെയാണ് എം.എല്‍ എ യെ കയ്യേറ്റം ചെയ്ത സംഭവം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തെ നേരിടുന്ന പൊലീസ് നടപടികള്‍ അതിര് കടക്കുന്നുവെന്ന് ആരോപിച്ച് കളമശേരിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ഒരു പ്രവര്‍ത്തകന്റെ കൈയൊടിയുകയും മറ്റൊരാളുടെ തലക്ക് അടിയേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എം.എല്‍.എയെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു.

സമാധാനപരമായി സമരം ചെയ്ത പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയാണ് ചെയ്തതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തിയത്. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന പ്രവര്‍ത്തകനെ ബസില്‍ വെച്ച് തല അടിച്ച് പൊട്ടിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും പൊലീസ് തയാറായില്ലെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.

അതേസമയം, മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കളമശേരി പൊലീസ് സ്റ്റേഷന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ഉപരോധ സമരം തുടങ്ങി. ഹൈബി ഈഡന്‍ എം.പി, ഷാഫി പറമ്ബില്‍, എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റേഷന്‍ ഉപരോധിക്കുന്നത്.എം.എല്‍.എമാരായ ടി.ജെ വിനോദ്, ഉമ തോമസ്, കളമശേരി നഗരസഭ ചെയര്‍മാന്‍ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബൂത്തിൽ സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധിച്ച ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ കേസ്

ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസാണ് കേസെടുത്തത്.

Published

on

നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദിൽ പോളിങ് ബൂത്തിലെത്തി മുസ്‌ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധന നടത്തിയ വിവാദ ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ കേസ്. ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസാണ് കേസെടുത്തത്.പൊലീസുകാരെയും പോളിങ് ഉദ്യോ​ഗസ്ഥരേയും കാഴ്ചക്കാരാക്കിയായിരുന്നു ഇത്.

സംഭവത്തിൽ ഐപിസി 171 സി, 186, 505 (1) സി, ജനപ്രാതിനിധ്യ നിയമം 132 എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മാധവിക്കെതിരെ കേസെടുത്തത്.അസംപൂരിൽ വോട്ട് ചെയ്യാൻ കാത്തുനിന്ന സ്ത്രീകളുടെ ഐഡി കാർഡുകൾ മാധവി ലത വാങ്ങിയ ശേഷം മുഖാവരണം മാറ്റാനും ഉയർത്താനും ആവശ്യപ്പെടുകയായിരുന്നു.

മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി അനധികൃത പരിശോധന നടത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും വിമർശനം ശക്തമാവുകയും ചെയ്‌തതോടെയാണ് പൊലീസ് കേസെടുത്തത്. വോട്ടിങ് നടപടികൾ തടസപ്പെടുത്തിയാണ് ഇവർ ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കിയത്. വോട്ടർമാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവർ വീഡിയോയിൽ ആവശ്യപ്പെടുന്നത്.

മുഖാവരണം താഴ്ത്തിയിട്ടും ഇവർ അത് അം ഗീകരിക്കാൻ തയാറാവാതെ സംശയം പ്രകടിപ്പിക്കുന്നതും സ്ത്രീകളോട് കയർക്കുന്നതും വീഡിയോയിൽ കാണാം. പരിശോധനയ്ക്കിടെ റിട്ടേണിങ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടും ഇവർ തട്ടിക്കയറി. ഹൈദരാബാദിൽ എഐഎംഐഎം അധ്യക്ഷനും സിറ്റിങ് എം.പിയുമായ അസദുദ്ദീൻ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി ഇവർ രം ഗത്തെത്തിയിരുന്നു.

സ്ഥാനാർഥി എന്ന നിലയ്ക്ക് തനിക്ക് വോട്ടർമാരെ പരിശോധിക്കാൻ അധികാരമുണ്ടെന്നായിരുന്നു ഇവരുടെ വാദം. ‘ഞാനൊരു സ്ഥാനാർഥിയാണ്.നിയമപ്രകാരം ഐ.ഡി കാർഡുകൾ പരിശോധിക്കാൻ അവകാശമുണ്ട്. ഞാൻ ഒരു പുരുഷനല്ല, സ്ത്രീയാണ്. വളരെ വിനയത്തോടെ ഞാൻ അവരോട് അഭ്യർഥിക്കുക മാത്രമാണ് ചെയ്തത്.എന്നായിരുന്നു ഇവരുടെ ന്യായീകരണം.

ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മാധവി നിരന്തരം മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളാണു പലയിടങ്ങളിലും നടത്തിയത്. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബർ ബസാർ ജങ്ഷനിലെ മസ്‌ജിദിനു നേരെ ഇവർ വിവാദ അംഗവിക്ഷേപം നടത്തിയത്. യാത്ര നഗരത്തിലെ സിദ്ദിയാംബർ ബസാറിലെ മസ്ജിദിനു സമീപത്തെത്തിയപ്പോൾ പള്ളിക്കുനേരെ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു മാധവി.

സംഭവം വലിയ വിവാദമായതോടെ വാർത്തകൾ നിഷേധിച്ച് മാധവി രംഗത്തെത്തി. താൻ അത്തരമൊരു അംഗവിക്ഷേപം നടത്തിയിട്ടില്ലെന്നും വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം.

Continue Reading

india

മോദി വരില്ല; രാഹുൽ ഗാന്ധിയുമായി സംവാദത്തിന് യുവമോർച്ച വൈസ് പ്രസിഡൻ്റിനെ നിയോഗിച്ച് ബി.ജെ.പി

സംവാദത്തിന് താന്‍ തയാറാണെന്നും പ്രധാനമന്ത്രി തയാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.

Published

on

: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള പൊതുസംവാദത്തിന് യുവമോര്‍ച്ച വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ നിയോഗിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയുമായിരുന്നു സംവാദത്തിന് ക്ഷണിച്ചിരുന്നത്. സംവാദത്തിന് താന്‍ തയാറാണെന്നും പ്രധാനമന്ത്രി തയാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബി.ജെ.പി നേതാവുമായ തേജസ്വി സൂര്യയാണ് അഭിനവ് പ്രകാശിനെ സംവാദത്തിന് നിയോഗിച്ച കാര്യം അറിയിച്ചത്.

സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് ധൈര്യമില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 56 ഇഞ്ച് നെഞ്ചിന് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം വന്നിട്ടില്ലെന്ന് ജയറാം രമേശ് പരിഹസിച്ചു. പ്രധാനമന്ത്രിയുമായി സംവാദത്തിനുള്ള ക്ഷണം രാഹുല്‍ ഗാന്ധി സ്വീകരിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുകയാണ്.

മുന്‍ ജഡ്ജിമാരായ മദന്‍ ബി. ലോകൂറും എ.പി. ഷായും മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാമും ചേര്‍ന്നാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയെയും രാഹുല്‍ ഗാന്ധിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ചത്‌.

‘പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, ഭാരതീയ ജനതാ പാര്‍ട്ടി യുവമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ സംവാദത്തിനായി നിയോഗിക്കുകയാണ്.
നിങ്ങളുടെ സമ്മതത്തിനായി ആകാംക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു. സ്വാതന്ത്രത്തിന് ശേഷം ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയ കുടുംബത്തിന്റെ പിന്‍ഗാമിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു സാധാരണക്കാരനും തമ്മിലുള്ള ചരിത്രപരമായ സംവാദമാകും അരങ്ങേറുക’ -തേജസ്വി സൂര്യ.

Continue Reading

india

വിദ്വേഷ പ്രസംഗത്തില്‍ മോദിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

മോദിക്കെതിരായ പരാതി പ്രത്യേക പരിഗണന നല്‍കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകാര്യം ചെയ്യുന്നതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. നിസാം പാഷ പറഞ്ഞു. ബി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു അടക്കമുള്ളവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ മോദിക്കെതിരെ നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും നിസാം പാഷ പറഞ്ഞു.

Published

on

വിദ്വേഷ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹരജി കഴമ്പില്ലാത്തതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലുള്ള വിഷയമായതിനാല്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്നും അവര്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് മുന്‍കൂട്ടി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍ക്ക് നോട്ടീസയക്കണമെന്ന് തങ്ങള്‍ക്ക് പറയാനാവില്ല. അവര്‍ ഒന്നും ചെയ്യില്ലെന്ന് ഊഹിക്കാനുമാവില്ല. അവര്‍ക്ക് ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വിശദീകരണം ചോദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

മോദിക്കെതിരായ പരാതി പ്രത്യേക പരിഗണന നല്‍കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകാര്യം ചെയ്യുന്നതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. നിസാം പാഷ പറഞ്ഞു. ബി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു അടക്കമുള്ളവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ മോദിക്കെതിരെ നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും നിസാം പാഷ പറഞ്ഞു.

നോട്ടീസിന് മറുപടി നല്‍കാന്‍ ബി.ജെ.പി കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെയ് 15നകം മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഡ്വ. സുറുചി സുരി പറഞ്ഞു. പാര്‍ട്ടിക്ക് നോട്ടീസ് അയക്കണോ താരപ്രചാരകന് നോട്ടീസയക്കണോ എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചനാധികാരത്തില്‍പ്പെട്ട വിഷയമാണെന്നും അദ്ദേഹം കോടതിയല്‍ വ്യക്തമാക്കി.

Continue Reading

Trending