Connect with us

kerala

കോടതി വിധി;കോണ്‍ഗ്രസ് വായ്മൂടിക്കെട്ടി പ്രതിഷേധിക്കും

Published

on

രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്ത് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെപിസിസിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ ഇന്ന് (മാര്‍ച്ച് 23ന്) വെെകുന്നേരം വായ്മൂടിക്കെട്ടി പ്രതിഷേധിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ചവിട്ടിമെതിക്കപ്പെടുകയാണെന്നും ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും കെപിസിസി ആഹ്വാനം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അലന്‍ കൊലക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി

പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്

Published

on

തിരുവനന്തപുരം: അലന്‍ കൊലക്കേസില്‍ നിര്‍ണായക മുന്നേറ്റമായി കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്. സംഭവത്തിന് ശേഷം അജിന്‍ കത്തി ഇവിടെ ഒളിപ്പിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പ്രാഥമിക ചോദ്യം ചെയ്യലില്‍ കത്തി എവിടെയോ നഷ്ടപ്പെട്ടുവെന്നാണ് അജിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണവും തെളിവെടുപ്പും തുടര്‍ന്ന് ഒടുവില്‍ ഒളിപ്പിച്ച ആയുധം പൊലീസ് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ മാസം ഫുട്ബോള്‍ മത്സരത്തിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് 18 കാരനായ ചെങ്ങല്‍ചൂള രാജാജി നഗര്‍ സ്വദേശിയായ അലന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം ക്രൂരമായ ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു.

Continue Reading

kerala

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്ക് പോയ സംഘം കാട്ടില്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

തൃശൂര്‍ സ്വദേശി അലന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് സംഭവം ഉണ്ടായത്.

Published

on

കണ്ണൂര്‍: ആശുപത്രിയിലേക്ക് പോകാനിറങ്ങിയ സംഘം ഗൂഗിള്‍ മാപ്പിന്റെ നിര്‍ദ്ദേശത്തെ ആശ്രയിച്ച് യാത്ര ചെയ്തപ്പോള്‍ നേരിട്ട് കാട്ടിനുള്ളിലേക്ക് എത്തിപ്പെട്ടതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്. തൃശൂര്‍ സ്വദേശി അലന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് സംഭവം ഉണ്ടായത്.

ജോലി സംബന്ധിച്ച് കണ്ണൂരിലെത്തിയവര്‍ക്ക് ഇടയില്‍ ഒരാള്‍ക്ക് അസ്വസ്തത അനുഭവപ്പെട്ടതോടെ കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ മാപ്പ് കാണിച്ച പാത കാടിനുള്ളിലെ ഇടുങ്ങിയ കുഞ്ഞന്‍ചാല്‍ ഭാഗംവഴിയായിരുന്നു. വാഹനങ്ങള്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള ഈ വഴിയിലൂടെ ജീപ്പ് മുന്നോട്ടുപോയപ്പോള്‍ ചെറിയ താഴ്ചയില്‍ വാഹനം ചരിഞ്ഞ് പൂര്‍ണമായി കുടുങ്ങി.

നാട്ടുകാരാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. തുടര്‍ന്ന് തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടൊപ്പം നടത്തിയ ശ്രമത്തിലൂടെ കുടുങ്ങിയ വാഹനം വീണ്ടും റോഡിലേക്ക് വലിച്ചുകയറ്റി വലിയ അപകടത്തില്‍ നിന്ന് ഒഴിവായി.

Continue Reading

kerala

ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയ കേസ്; പ്രധാന പ്രതി പിടിയില്‍

ബംഗളൂരുവിലെ ജ്ഞാനഹള്ളി വിനായക നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ തേര്‍ഡ് ക്രോസിലാണ് ജോസ് ഫ്രാന്‍സിസ് (42) എന്നയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Published

on

മൂവാറ്റുപുഴ: ഇറ്റലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിനിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പൊലീസ് പിടിയിലായി. ബംഗളൂരുവിലെ ജ്ഞാനഹള്ളി വിനായക നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ തേര്‍ഡ് ക്രോസിലാണ് ജോസ് ഫ്രാന്‍സിസ് (42) എന്നയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രോട്ടോ ടാലന്റ് ഹയറിങ് സര്‍വീസ് എന്ന പേരില്‍ മുമ്പ് ബംഗളൂരുവില്‍ സ്ഥാപനം നടത്തിയിരുന്ന പ്രതി ഒരു വര്‍ഷത്തിലേറെയായി ഒളിവിലായിരുന്നു. ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സമാന രീതിയില്‍ കൂടുതല്‍ ആളുകളെ ചതിച്ചിട്ടുണ്ടൊയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ അതുല്‍ പ്രേം ഉണ്ണി, പി.വി. സജി, വി.സി. സജി, പി.സി. ജയകുമാര്‍, എ.എസ്.ഐ ബിജു, സീനിയര്‍ സി.പി.ഒമാരായ എച്ച്. ഹാരിസ്, കെ.കെ. ജയന്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

Trending