Connect with us

kerala

താളംതെറ്റി റമസാന്‍, വിഷു ബജറ്റ് കുതിച്ചുയര്‍ന്ന് അവശ്യസാധന വില

പൊതുവിപണിയില്‍ രൂക്ഷമായ വിലക്കയറ്റമാണുണ്ടായത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാറും പരാജയപ്പെട്ടതോടെ തൊട്ടതിനും എടുത്തതിനും പൊള്ളുന്ന വിലയാണിപ്പോള്‍.

Published

on

കണ്ണൂര്‍: ആശ്വസിക്കാന്‍ ഒന്നുമില്ല, കൊടുംചൂടില്‍ വെന്തുരുകും ജനത്തെ പൊള്ളിക്കുകയാണ് അവശ്യസാധന വില. പാചകവാതക, വൈദ്യുതി, വെള്ളക്കരം നിരക്ക് വര്‍ധനവിനൊപ്പം പഴം, പച്ചക്കറിക്കും പലവ്യഞ്ജനത്തിനുമുള്‍പ്പെടെ നിത്യോപയോഗ സാധന വില കുതിക്കുകയാണ് അനുദിനം.
ഇതോടെ വറചട്ടിയിലായിരിക്കുകയാണ് ജീവിതം. അവശ്യസാധനങ്ങളുടെ വില നിയന്ത്രണമില്ലാതെ ഉയര്‍ന്നതോടെ സാധാരണക്കാരാണ് പ്രതിസന്ധിയിലായത്. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും ഒരു മാസത്തിനിടെ വിലകൂടിയത് 30 ശതമാനത്തിനു മുകളിലാണ്. റമസാനും വിഷുവും ആഘോഷിക്കുന്ന കേരളീയരുടെ ദൈനംദിന ചെലവ് തകിടംമറിച്ചാണ് വിലക്കയറ്റം.
കിലോഗ്രാമിന് കഴിഞ്ഞമാസം 30 രൂപയായിരുന്ന പച്ചമുളകിന് 60 രൂപയാണ് വില. പയറിന് കിലോ 100 കടന്നു. മിതവില കാണിച്ചിരുന്ന തക്കാളിയും സവാളയും കുതിപ്പ്തുടങ്ങി. 40 രൂപയുണ്ടായിരുന്ന നേന്ത്രപ്പഴം 50 കടന്നു. ചെറുനാരങ്ങക്ക് തീവിലയാണ്. വറ്റല്‍മുളകിന് 220ല്‍ നിന്ന് 280ലെത്തി. കെഡിഎല്‍ കാശ്മീരി മുളക് കിലോഗ്രാമിന് 800 രൂപയാണ് വില. കഴിഞ്ഞ മാസം 600 രൂപയായിരുന്നു. 50 മുതല്‍ 60 രൂപയ്ക്കും ലഭിച്ചിരുന്ന ഇഞ്ചിക്ക് നൂറ് രൂപയ്ക്ക് മുകളിലാണ് വിലയുയര്‍ന്നത്.
സര്‍ക്കാര്‍ സംവിധാനം ഉണരാത്തതും സപ്ലൈകോ ഔട്ട്ലെറ്റുകള്‍ മുഖേന വിപണി ഇടപെടല്‍ ഫലപ്രദമാകാത്തതുമാണ് പലവ്യഞ്ജന വില വര്‍ധനവിന് കാരണമായതെന്നാണ് ലഭ്യമാകുന്ന വിവരം. സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ ആവശ്യത്തിന് സാധനങ്ങളില്ലാത്തതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. വിലക്കുറവ് പ്രതീക്ഷിച്ച് എത്തുന്നവര്‍ക്ക് നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്. ആന്ധ്രയില്‍ നിന്ന് അഞ്ചിനം പലവ്യഞ്ജനം എത്തിക്കാന്‍ ശ്രമമുണ്ടായെങ്കിലും ഫലംകണ്ടില്ല.
ഇതോടെ പൊതുവിപണിയില്‍ രൂക്ഷമായ വിലക്കയറ്റമാണുണ്ടായത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാറും പരാജയപ്പെട്ടതോടെ തൊട്ടതിനും എടുത്തതിനും പൊള്ളുന്ന വിലയാണിപ്പോള്‍.

 

kerala

ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു

കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്.

Published

on

ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു.

കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. ഇന്ന് രാവിലെ ചികിത്സയിലിരിക്കെയാണ് ആനി മരിച്ചത്. പിതാവിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോണ്‍സണ്‍ റിമാന്‍ഡിലാണ്.

പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം ജോണ്‍സണ്‍ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികള്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Continue Reading

kerala

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം

രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി.

Published

on

സര്‍വകലാശാല വിഷയത്തില്‍ കടുത്ത നടപടിയുമായി രാജ്ഭവന്‍. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി. ഗവര്‍ണറുടെ തീരുമാനം നാളെ. ഡോ. സിസ തോമസിന്റെ റിപ്പോര്‍ട്ടിലാണ് നിയമോപദേശം.

രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടി അസാധുവാക്കും. സിന്‍ഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിസ തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സിസ തോമസ് ഇറങ്ങിയതിന് ശേഷവും തുടരുകയും കെഎസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നായിരുന്നു സിസ തോമസിന്റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് രാജ്ഭവന്‍ നിയോമപദേശം തേടുകയായിരുന്നു.

അതേസമയം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കൂടാതെ യോഗത്തിലെ തീരുമാനങ്ങള്‍ അസാധവാക്കുകയും ചെയ്യാം. ഈ രണ്ട് നിയമോപദേശങ്ങളാണ് രാജ്ഭവന് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കടുത്ത നടപടിയെടുക്കാനാണ് രാജ്ഭവന്റെ തീരുമാനം.

ഗവര്‍ണര്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കാന്‍ രജിസ്ട്രാര്‍ തീരുമാനിക്കുകയും വിസിയുടെ അനുവാദമില്ലാതെ പരിപാടി റദ്ദാക്കിയെന്നുള്ള അറിയിപ്പ് നേരിട്ട് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഈ സസ്‌പെന്‍ഷന്‍ ആണ് സിന്‍ഡിക്കേറ്റ് ചേര്‍ന്ന് റദ്ദാക്കിയത്. താത്കാലിക വിസിയായ സിസ തോമസിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം.

Continue Reading

kerala

പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു; കലക്ടര്‍ ഉത്തരവ് ഇറക്കി

ഉത്തരവ് നടപ്പിലാകുന്നുണ്ടോയെന്ന് പൊലീസ് ഉള്‍പ്പെടെ പരിശോധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

Published

on

പത്തനംതിട്ട കോന്നിയില്‍ പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരിച്ച സംഭവത്തില്‍ പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു. അപകടത്തിന് പിന്നാലെയാണ് ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കിയത്. ഉത്തരവ് നടപ്പിലാകുന്നുണ്ടോയെന്ന് പൊലീസ് ഉള്‍പ്പെടെ പരിശോധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവെക്കാനാണ് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാറയിടിഞ്ഞ് വീഴുന്നതിനാല്‍ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു.

അപകടത്തില്‍പ്പെട്ട ഒരാള്‍ക്കായുള്ള തിരച്ചില്‍ നാളെ രാവിലെ ഏഴുമണിയോടെ തുടരും. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേവ പ്രധാന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പാറ കഷണങ്ങള്‍ക്കിടയില്‍ നിന്നും മഹാദേവ പ്രധാനയുടെ മൃതദേഹം ഫയര്‍ഫോഴ്‌സ് പുറത്തെടുത്തു. മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending