kerala
എരിതീയില്‍ എണ്ണയൊഴിച്ച് ഇടതുമുന്നണി സര്‍ക്കാര്‍; അന്തം വിട്ട് സകലവിഭാഗങ്ങളും
കിറ്റ് കൊടുത്ത് ജനത്തെ പാട്ടിലാക്കി അധികാരത്തിലേറാമെന്ന തന്ത്രം ഇനിയെത്ര കാലം വിലപ്പോവുമെന്നത് ജനത്തിന്റെ ഓര്‍മശേഷി പോലിരിക്കും.
കെ.പി ജലീല്‍
പാവപ്പെട്ടവരും സാധാരണക്കാരും സമ്പന്നരും എന്നുവേണ്ട സമൂഹത്തിലെ മുഴുവന്‍ ആളുകളെയും ഗുരുതരമായി ബാധിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാനസര്‍ക്കാര്‍ ബജറ്റ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനെന്ന പേരില്‍ പ്രസംഗിച്ചു തുടങ്ങിയ ബജറ്റ് അതേവിലക്കയറ്റത്തിന് ആക്കം വര്‍ധിപ്പിക്കുന്നതായത് ബജറ്റിന്റെ സാമാന്യനിയമം പോലും ബാലഗോപാലിന് അറിയില്ലെന്നതിന്‍രെ സൂചനയായി. പെട്രോള്‍, ഡീസല്‍വില വര്‍ധനയില്‍ പൈസയുടെ വര്‍ധന വന്നാല്‍പോലും മുമ്പ് ഭാരതബന്ദ് നടത്തിയവരാണ് ഈ ബജറ്റിന് പിന്നിലെ ഇടതുമുന്നണിക്കാര്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ 200ഉം 300ഉംഇരട്ടി വില വര്‍ധിച്ചപ്പോള്‍ കയ്യുംകെട്ടിനോക്കിയിരിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ ചെറിയൊരു ആശ്വാസമെങ്കിലും പ്രതീക്ഷിച്ചിരുന്ന ജനത്തിന് മേല്‍ ഭാരം കൂട്ടിവെക്കുകയാണ് ബാലഗോപാല്‍ ചെയ്തിരിക്കുന്നത്. സുമാര്‍ 3000 കോടിയുടെ അധികബാധ്യത ജനത്തിന്റെ തലയില്‍ കയറ്റിവെച്ചിട്ട് 2000 കോടി രൂപ വിലക്കയറ്റത്തിന് നീക്കിവെച്ചുകൊണ്ടുള്ള കണക്കിലെ കളി കണ്ട് അന്തം വിട്ടിരിക്കുകയാണ് ജനമാകെ.
ഓട്ടോതൊഴിലാളികള്‍ക്കും വാഹനഉപഭോക്താക്കള്‍ക്കാകെയും തിരിച്ചടിയാണ് ഇന്ധനവിലയിലെസെസ്. 2 രൂപയാണ് മൊത്തം ഇന്ധനവിലയില്‍ കൂടുക. ഇതുമൂലം സംഭവിക്കുന്നതാകട്ടെ മൊത്തത്തില്‍ വിപണിയിലെ വിലക്കുതിപ്പും. ലിറ്ററിന് 2 രൂപ കൂടുമ്പോള്‍ വാടക ഇനത്തില്‍ വര്ധിക്കുന്നത് പതിനായിരങ്ങളാകും. ഇത് നിത്യോപയോഗവസ്തുക്കളുടെ മേല്‍ വ്യാപാരികള്‍ അടിച്ചേല്‍പിക്കും. ഇതോടെ വിലക്കയറ്റത്തിന് ജനം ഇരയാകും.
കോവിഡിന് ശേഷം പതുക്കെ മെച്ചപ്പെട്ടുവന്ന വിപണിയാണ് ഇപ്പോള്‍ തിരിച്ചുപോക്കിനൊരുങ്ങുന്നത്. ഇന്ധനവിലയിലെ വര്‍ധന കാരണം വാഹന ഉപയോഗം കുറയുകയില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
ഭൂമിയുടെ കച്ചവടത്തെയും കൈമാറ്റത്തെയും നികുതി വര്‍ധന വര്‍ധിക്കുന്നതോടെ നിര്‍മാണപ്രവര്‍ത്തനവും നിലക്കും. പാവപ്പെട്ട നിര്‍മാണത്തൊഴിലാളികളെയാണ് അത് ബാധിക്കുക. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചത് രജിസ്‌ട്രേഷന്‍ ഫീ വര്‍ധിക്കാനിടയാക്കും. 2010ല്‍ ന്യായവില ഏര്‍പെടുത്തിയതിന് ശേഷം 250 ശതമാനം വര്‍ധനവാണ് ഇതോടെ സംഭവിച്ചിരിക്കുന്നത്.
ഒരു കൈകൊണ്ട് കൊടുത്ത് മറുകൈ കൊണ്ട് എടുക്കുക എന്ന് കേട്ടിട്ടുണ്ട്. ഇവിടെയാകട്ടെ ഒരു കൈ കൊണ്ട് ചെറിയൊരു തുക കൊടുത്ത് മറുകൈകൊണ്ട് വന്‍തുകപോക്കറ്റടിക്കുകയാണ് സര്‍ക്കാര്‍ചെയ്തിരിക്കുന്നത്.
വാഹനങ്ങളുടെ നികുതി വര്‍ധിച്ചത് കാരണം വാഹനങ്ങളുടെ വില്‍പനയെ ബാധിക്കുന്നത് ഈ രംഗത്തെ വലിയൊരു വിഭാഗം തൊഴിലിനെ ഗുരുതരമായി ബാധിക്കും. പതിവുപോലെ മദ്യപന്മാരിലാണ് സര്‍ക്കാര്‍വീണ്ടും പോക്കറ്റടിയുമായി എത്തിയത്. സെസ് വര്‍ധിച്ചത് 500 രൂപക്ക് മുകളില്‍ മദ്യം വാങ്ങുന്നവരെയാണ് ബാധിക്കുക.
ചെലവുകള്‍ ചുരുക്കിയും നികുതി കൂടുതല്‍ കാര്യക്ഷമമായി പിരിച്ചെടുത്തും സാമ്പത്തികപ്രതിസന്ധിയെ മറികടക്കുന്നതിന് പകരം മുട്ടാപ്പോക്ക് വിദ്യയുമായാണ് എരിതീയിലെ സര്‍ക്കാരിന്റെ എണ്ണയൊഴിക്കല്‍.അടുത്ത വര്‍ഷമാണ് പൊതുതെരഞ്ഞെടുപ്പെന്നതാകാം ഇടതുമുന്നണിയെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത്. കിറ്റ് കൊടുത്ത് ജനത്തെ പാട്ടിലാക്കി അധികാരത്തിലേറാമെന്ന തന്ത്രം ഇനിയെത്ര കാലം വിലപ്പോവുമെന്നത് ജനത്തിന്റെ ഓര്‍മശേഷി പോലിരിക്കും.
kerala
മലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
പാണ്ടിക്കാട് കുറ്റിപ്പുളിയില്‍ ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്.
മലപ്പുറം: മലപ്പുറം പാണ്ടിക്കാട്ട് വീട്ടില്‍ അഞ്ചംഗ സംഘം അതിക്രമിച്ചു കയറി ആക്രമണം. 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പാണ്ടിക്കാട് കുറ്റിപ്പുളിയില്‍ ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്.
ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമി സംഘത്തിലെ നാല് പേര്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.പിടിയിലായ ബേപ്പൂര്‍ സ്വദേശി അനീസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റ അബ്ദുവും കുടുംബവും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കവര്‍ച്ചാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.
kerala
ബേക്കല്‍ ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയില്‍
കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയിലാണെന്നാണ് വിവരം.
കാസര്‍ഗോഡ് ബേക്കല്‍ ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും. നിരവധി പേര്‍ക്ക് പരുക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയിലാണെന്നാണ് വിവരം.
ഇതിനിടെ പരിപാടിക്ക് സമീപം റെയില്‍വേ പാളം മറികടക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ തട്ടി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതീക്ഷിച്ചതിലധികം ആളുകളെത്തിയതാണ് അപകടത്തിന് കാരണം.
kerala
പാലാ മുരിക്കുമ്പുഴയിൽ ഇലക്ട്രിക് കമ്പിയിൽ തട്ടി ലോറിക്ക് തീപിടിത്തം
പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
കോട്ടയം: പാലാ മുരിക്കുമ്പുഴയിൽ ഇലക്ട്രിക് കമ്പിയിൽ തട്ടി ലോറിയ്ക്ക് തീപിടിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹച്ചടങ്ങ് കഴിഞ്ഞ് സാധനങ്ങളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആരിക്കും പരിക്കില്ല.
കത്തീഡ്രൽ ഹാളിൽ നടന്ന വിവാഹ സൽക്കാരം അവസാനിച്ച് സാധനങ്ങൾ കൊണ്ടുപോകുന്നതിനിടെ, പാലാ കത്തീഡ്രൽ പള്ളിക്ക് സമീപത്ത് വെച്ച് ലോറി വൈദ്യുതി കമ്പിയിൽ തട്ടുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. ലോറിയിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
വിവരം ലഭിച്ച ഉടൻ അഗ്നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala3 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala1 day agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india1 day agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala2 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
More1 day agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
