Video Stories
ഗുജറാത്ത് ഡി.ജി.പി പി.പി പാണ്ഡെ തെറിച്ചു

ഗാന്ധിനഗര്‍: രാജിവെച്ചില്ലെങ്കില്‍ പുറത്താക്കേണ്ടി വരുമെന്ന സുപ്രീംകോടതി മുന്നറിയപ്പിനെ തുടര്‍ന്ന് ഗുജറാത്ത് ഡി.ജി.പി പി.പി പാണ്ഡെ സ്ഥാനമൊഴിഞ്ഞു. 2004ലെ ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയാണ് പാണ്ഡെ. ജാമ്യം നേടി പുറത്തു നില്‍ക്കവെയാണ് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ ഡി.ജി.പിയായി നിയമിച്ചിരുന്നത്.
നിയമനത്തിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയായിരുന്നു പുറത്തു പോകാനുള്ള കോടതി നിര്‍ദേശം. ഇന്ന് കേസ് പരിഗണിക്കവെ, പാണ്ഡെ സ്ഥാനമൊഴിയാന്‍ തയാറാണെന്ന് ഗുജറാത്ത് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. പിന്‍ഗാമിക്കു വേണ്ടിയുള്ള കൂടിയാലോചനകള്‍ നടന്നുവരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനും ഡി.വൈ ചന്ദ്രചൂഢ് അംഗവുമായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തെ ഡി.ജി.പിയാക്കി നിയമിച്ചിരുന്നത്. അഡീഷണല്‍ ചാര്‍ജ് മാത്രമാണ് പാണ്ഡെക്കുള്ളത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ജനുവരി 31ന് വിരമിക്കേണ്ടിയിരുന്ന ഇദ്ദേഹത്തിന് മൂന്നു മാസം കൂടി സമയം നീട്ടി നല്‍കുകയായിരുന്നു. ആറു മാസം കൂടി തസ്തികയില്‍ നീട്ടി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അനുമതി ചോദിച്ചിരുന്നതായും മന്ത്രാലയം മൂന്നു മാസം അനുമതി നല്‍കിയിരുന്നതായും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ ജൂലിയോ ഫ്രാന്‍സിസ് റിബറിയോ ആണ് പാണ്ഡെയുടെ നിയമനത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നത്. മാര്‍ച്ച് 31ന് ഹര്‍ജി പരിഗണിക്കവെ പാണ്ഡെയ്ക്ക് സര്‍വീസില്‍ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയതില്‍ വിശദീകരണം നല്‍കണമെന്ന് കോടതി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പ്രമാദമായ ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ നടക്കുന്ന വേളയില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു പാണ്ഡെ.
കേസില്‍ പ്രതി ചേര്‍ത്ത് സി.ബി.ഐയാണ് പാണ്ഡെയെ കസ്റ്റഡിയിലെടുത്തിരുന്നത്. ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തെ 2015 ഫെബ്രുവരിയില്‍ അഴിമതി വിരുദ്ധ ബ്യൂറോ ഡയറക്ടാറാക്കിയാണ് പൊലീസ് സേനയിലേക്ക് തിരികെ കൊണ്ടുവന്നത്.
മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഗീതാ ജോഹ്്‌റി, പ്രമോദ് കുമാര്‍ എന്നിവരില്‍ ആരെങ്കിലും ഒരാള്‍ അടുത്ത ഡി.ജി.പിയായി ചുമതലയേല്‍ക്കുമെന്നാണ് സൂചന. സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായിരുന്നു ജോഹ്‌റി. പിന്നീട് ഇവരുടെ മേലുള്ള കുറ്റം എടുത്തുകളഞ്ഞു.
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
News
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി
ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.
2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.
ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.
film
രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.
രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.
നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
മാനന്തവാടിയില്‍ യുവതിയെ ആണ് സുഹൃത്ത് കുത്തിക്കൊന്നു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി