ആരാധകന്റെ പരിഹാസ ചോദ്യത്തിന് ചുട്ടമറുപടിയുമായി നടന്‍ ഉണ്ണിമുകുന്ദന്‍. കൊച്ചുവേളിയില്‍ സദാചാര പോലീസിങ്ങുമായി ബന്ധപ്പെട്ട് യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിലാണ് ഒരു ആരാധകന്‍ സിനിമക്കാര്‍ക്ക് അഭിനയിച്ചാല്‍ മാത്രം പോരേ എന്ന് പരിഹാസത്തോടെ ചോദിച്ചെത്തിയത്. എന്നാല്‍ ഇതിന് ചുട്ടമറുപടിയുമായി ഉണ്ണിമുകുന്ദന്‍ രംഗത്തെത്തി. ഇതെന്റെ കാര്യമാണ്, ഞാന്‍ തീരുമാനിച്ചോട്ടെ എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ മറുപടി. പ്രതികരിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ ആരാധകനും ഉണ്ണിമുകുന്ദന്‍ ചുട്ടമറുപടി നല്‍കിയിരുന്നു. നിശ്ശബ്ദമായിരിക്കുന്നത് സ്വീകരിക്കലാണ്. സ്വീകരിച്ചാല്‍ എന്നന്നേക്കുമായി ഇതെല്ലാം സഹിക്കേണ്ടി വരും. പ്രതികരിക്കാന്‍ കഴിയുമ്പോഴെല്ലാം അത് ചെയ്യണമെന്നും താരം പറഞ്ഞു.