Connect with us

kerala

സംസ്ഥാനത്ത് ജീവിതച്ചെലവ് കൂടിയ പട്ടണമായി ചാലക്കുടി

എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2023 ഫെബ്രുവരി മാസത്തെ വിലനിലവാര സൂചിക(സി. പി.ഐ)പ്രസിദ്ധീകരിച്ചു.

Published

on

തിരുവനന്തപുരം: എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2023 ഫെബ്രുവരി മാസത്തെ വിലനിലവാര സൂചിക(സി. പി.ഐ)പ്രസിദ്ധീകരിച്ചു. ചാലക്കുടിയാണ് സംസ്ഥാനത്ത് ഏറ്റവും ജീവിതച്ചെലവ് കൂടിയ പട്ടണം. 207 (208), പത്തനംതിട്ടയാണ് 202 പോയിന്റാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. ജനുവരിയില്‍ 204 ആയിരുന്നു.

മറ്റു ജില്ലകളിലെ വിലനിലവാര സൂചിക- ജില്ല, സൂചികക്രമത്തില്‍.2023 ജനുവരി മാസത്തിലേത് ബ്രാക്കറ്റില്‍.തിരുവനന്തപുരം 194(196), കൊല്ലം 188 (190), പുനലൂര്‍ 191(193), പത്തനംതിട്ട-202(204), ആലപ്പുഴ 193(193), കോട്ടയം 197 (197), മുണ്ടക്കയം 190(191), ഇടുക്കി 192 (194), എറണാകുളം 190 (1891), തൃശൂര്‍ 200(201), പാലക്കാട് 185 (185), മലപ്പുറം 189(188), കോഴിക്കോട് 199 (198), വയനാട് 191 (191), കണ്ണൂര്‍ 197(197), കാസര്‍കോട് 199 (200).

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചിറക് യൂത്ത് ക്ലബ്ബ് കർമപഥത്തിലേക്ക്

കലാ കായിക സാമൂഹിക സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ചെറുപ്പക്കാരുടെ പൊതു വേദിയാണ് ചിറക് യൂത്ത് ക്ലബ്ബ്.

Published

on

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കർമ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ചിറക് യൂത്ത് ക്ലബ്ബ് കർമപഥത്തിലേക്ക്. കലാ കായിക സാമൂഹിക സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ചെറുപ്പക്കാരുടെ പൊതു വേദിയാണ് ചിറക് യൂത്ത് ക്ലബ്ബ്.

മത രാഷ്ട്രീയ ജാതി ചിന്താഗതികൾക്കതീതമായിട്ടായിരിക്കും ഇതിൻ്റെ പ്രവർത്തനം. കലാ കായിക രംഗത്തെ ചെറുപ്പക്കാരുടെ അഭിരുചിയെ പ്രോത്സാഹിപ്പിക്കുക, മനുഷ്യൻ്റെ ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനം, ലഹരിക്കെതിരായിട്ടുള്ള പ്രതിരോധം എന്നിവ ക്ലബ്ബിൻ്റെ പ്രധാന ലക്ഷ്യങ്ങളാണ്.

പുലർച്ചെ 5 മണിക്ക് ഉണരുക, വ്യായാമം ചെയ്യുക, വയോജന യുവജന കൂട്ടായ്മ, റീഡിങ് ക്ലസ്റ്റർ, യൂത്ത് ഫെസ്റ്റിവൽ എന്നിവയും പ്രധാന അജണ്ടകളായിരിക്കും.
ഫുട്ബാൾ താരം അനസ് എടതൊടിക ചെയർമാനായി ജില്ലാ തലത്തിൽ പ്രത്യേക സമിതി ചിറക് യൂത്ത് ക്ലബ്ബിന് വേണ്ടി പ്രവർത്തനം ആരംഭിച്ചു. ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് വേണ്ടി നിയോജക മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത് തലങ്ങളിൽ യൂത്ത് ഓർഗനൈസർമാർ ചുമതലയേറ്റെടുത്തു.

പതിനാറ് നിയോജക മണ്ഡലം യൂത്ത് ഓർഗനൈസർമാരും നൂറ്റിയാറ് പഞ്ചായത്ത്, മുൻസിപ്പൽ ഓർഗനൈസർമാരും ഇതിനോടകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലയിലുടനീളം ഇത് വരെയായി 109 ചിറക് യൂത്ത് ക്ലബ്ബുകൾ നിലവിൽ വരികയും ചെയ്തു. ജൂലൈയിൽ യൂത്ത് ക്ലബ്ബിൻ്റെ ജില്ലാതല ലോഞ്ചിങ് മലപ്പുറത്ത് നടക്കും. ഇതിന് മുന്നോടിയായി യൂത്ത് ഓർഗനൈസർമാർ, ക്ലബ്ബ് ഭാരവാഹികൾ എന്നിവർക്കായി രണ്ട് മേഖലകളിലായി പ്രത്യേക വർക്ക് ഷോപ്പ് സംഘടിപ്പിക്കും.

ചിറക് യൂത്ത് ക്ലബ്ബിൻ്റെ ലോഗോ പ്രകാശനം ക്ലബ്ബ് ബ്രാൻ്റ് അംബാസിഡർ ഒളിമ്പ്യൻ കെ.ടി ഇർഫാനും ചെയർമാൻ അനസ് എടതൊടികയും ചേർന്ന് നിർവ്വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു. യൂത്ത് ക്ലബ്ബ് ജില്ലാ ജനറൽ കൺവീനർ ശരീഫ് വടക്കയിൽ പദ്ധതി വിശദീകരിച്ചു. യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ബാവ വിസപ്പടി, എൻ.കെ അഫ്സൽ റഹ്മാൻ, കെ.എം അലി, യൂസഫ് വല്ലാഞ്ചിറ, ഡോ. സക്കീർ ഹുസൈൻ, സമീർ ബിൻസി, കെ.വി മുഹമ്മദ് അഷ്റഫ്, പി.കെ മൻസൂർ, കെ.പി ആഷിഫ്, പി.എ അബ്ദുൽ ഹയ്യ്, ഡോ. കെ യാസിർ, ഡോ. മുഹമ്മദലി പള്ളിയാലിയിൽ എന്നിവർ പ്രസംഗിച്ചു. ചിറക് യൂത്ത് ക്ലബ്ബ് നിയോജക മണ്ഡലം കോഡിനേറ്റർമാരായ ബാസിത്ത് മോങ്ങം, സി. ജൈസൽ, ഹനീഫ പറപ്പൂർ, ഹംസത്തലി ചെനങ്ങര, ജാഫർ കരുവാരക്കുണ്ട്, റഫീഖ് ആയക്കോടൻ, ജാസർ പുന്നതല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Continue Reading

kerala

`കാഫിർ’വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കെ കെ ലതികക്കെതിരെ കേസെടുക്കാത്ത പോലീസ് നടപടി പ്രതിഷേധാർഹം: മുസ്‌ലിം യൂത്ത് ലീഗ്

ഈ വിഷയത്തിൽ കാസിമിന്റെ നിരപരാധിത്വം നിയമപരമായി തെളിയിക്കപ്പെട്ടതിലുള്ള സന്തോഷം കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് നേതൃത്വം അറിയിക്കുന്നു.

Published

on

കോഴിക്കോട് : കാഫിർ വ്യാജ സ്ക്രീൻഷോട്ട് വിഷയത്തിൽ കാസിം നിരപരാധിയാണെന്ന് പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടെന്ന് കോടതിയിൽ പോലീസ് സത്യവാങ്മൂലം നൽകിയിരിക്കുന്നു .നിരന്തരമായ അന്വേഷണം ആവശ്യപ്പെട്ടിട്ടും അമാന്തം കാണിച്ച പോലീസ് നിഷ്ക്രിയ ത്വത്തിനെതിരെ കാസിം കോടതിയെ സമീപിപ്പിച്ചതിനുശേഷമാണ് കോടതിയുടെ നിർദ്ദേശപ്രകാരം പോലീസിന് ഈ രീതിയിലുള്ള സത്യവാങ്മൂലം സമർപ്പിക്കേണ്ടി വന്നത്.ആയതിനാൽ ഈ വിഷയത്തിൽ കാസിമിന്റെ നിരപരാധിത്വം നിയമപരമായി തെളിയിക്കപ്പെട്ടതിലുള്ള സന്തോഷം കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് നേതൃത്വം അറിയിക്കുന്നു.

സ്ക്രീൻഷോട്ട് നിർമ്മിച്ചത് കാസിമല്ലെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും നിലവിൽ കുറ്റ്യാടി മുൻ എംഎൽഎ കെ കെ ലതികയുടെ ഫേസ്ബുക്ക് പേജിൽ ഈ സ്ക്രീൻഷോട്ട് തുടരുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും, അതുകൊണ്ട്കുററ്യാടി മുൻ എം എൽ എ കെ കെ ലതികക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നൽകിയിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിൽ അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വിമുഖത കാണിക്കുന്നത് വേലി തന്നെ വിള തിന്നുന്നതു പോലെയാണെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു ഈ വിഷയത്തിൽ ശക്തമായ പോരാട്ടം തുടരുമെന്നും വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ച അപരാധികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും വരെയുള്ള പോരാട്ടത്തിന് ശക്തമായ പിന്തുണയുമായി മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഉണ്ടാകുമെന്നും മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ജനറൽ സെക്രട്ടറി ഇൻ ചാർജ് എ ഷിജിത്ത് ഖാൻ എന്നിവർ പറഞ്ഞു.

Continue Reading

kerala

കാഫിര്‍ പോസ്റ്റ് വ്യാജം: നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകനല്ലെന്ന് തെളിഞ്ഞു

Published

on

കണ്ണൂർ: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ പ്രചരിച്ച കാഫിർ പോസ്റ്റർ വ്യാജമെന്ന് കണ്ടെത്തൽ. മുസ്‌ലിം യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിമല്ല പോസ്റ്റർ നിർമിച്ചത് എന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാസിമിന്റെ പേരിലാണ് സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് ലീഗ് പോസ്റ്റർ ഇറക്കിയെന്നായിരുന്നു പരാതി.

Continue Reading

Trending