kerala
സര്‍ക്കാരിലെ ഉന്നതര്‍ക്ക് ബോട്ടിന് ബിനാമികള്‍: ഫ്ളോട്ടിംഗ് ബ്രിഡ്ജുകള്‍ക്കും അപകടസാധ്യത
അടുത്തിടെ താനൂരിലും മറ്റും കടലിലേക്ക് തള്ളിനില്ക്കുന്ന രീതിയില്‍ സ്ഥാപിച്ച ഫ്ളോട്ടിംഗ് ബ്രിഡ്ജുകളും ഇത്തരത്തില്‍ അപകടസാധ്യത വരുത്തുന്നതാണ്. ഇതിനുപിന്നിലും ബിനാമികളാണ് പ്രവര്‍ത്തിക്കുന്നത്.

കെ.പി ജലീല്‍
സംസ്ഥാനത്തെ ടൂറിസം രംഗത്ത് സര്‍ക്കാരും സി.പി.എമ്മുമായി ബന്ധപ്പെട്ടവര്‍ക്ക് വന്‍ബിനാമി ബന്ധം. സാമ്പത്തികമായി ഉന്നതരായ പണച്ചാക്കുകളുടെ പണം ഉപയോഗിച്ച് സംസ്ഥാനത്തെ ടൂറിസം രംഗത്ത് മുതല്‍മുടക്ക് വര്‍ധിക്കുന്നു. താനൂരിലുണ്ടായ 22 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നിലും ബിനാമി ബന്ധമെന്ന് സൂചന. അരീക്കോട് എളമരം കടവിലും സമാനമായി നിരവധി കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നു. സംസ്ഥാനത്തെ ഉന്നത സി.പി.എം നേതാക്കളിലൊരാള്‍ക്കാണ് ഇതിന്റെ പണം ഒഴുകുന്നത്. സംസ്ഥാനത്തെ ടൂറിസം വകുപ്പിലെ ഉന്നതരും സമാനമായി ബോട്ടുകള്‍ വാങ്ങി ബിനാമികളുടെ പേരില്‍ സര്‍വീസ് നടത്തി വരുമാനമുണ്ടാക്കുന്നതായി വിവരമുണ്ട്. ഇവരായതിനാല്‍ ലൈസന്‍സും ഫിറ്റ്നസും സംഘടിപ്പിക്കാന്‍ വലിയ പ്രയാസമില്ലതാനും.
താനൂര്‍ സംഭവത്തില്‍ അറ്റ്ലാന്റിക് എന്ന ബോട്ടിന്റെ ഉടമ നാസറാണെങ്കിലും ഇയാള്‍ ഉന്നത രാഷ്ട്രീയനേതാവിന്റെ ബിനാമിയാണെന്നാണ് വിവരം. സി.പി.എമ്മിന്റെ പ്രാദേശികനേതാവായ ഇദ്ദേഹത്തിന് തീരദേശത്തെ ഒരു മന്ത്രിയുമായി അടുത്ത ബന്ധമാണുളളത്. ലൈസന്‍സ് സംഘടിപ്പിക്കുന്നതിനും ഫിറ്റ്നസ് തയ്യാറാക്കി നല്‍കുന്നതിനും ഈ ബന്ധം ഉപയോഗപ്പെടുത്തുന്നു. 30-40 ലക്ഷം രൂപ ചെലവില്‍ മീന്‍പിടുത്ത ബോട്ടുകള്‍ വാങ്ങി മാറ്റങ്ങള്‍ വരുത്തിയാണ് യാത്രാബോട്ടുകളാക്കുന്നത്. മീന്‍പിടുത്ത ബോട്ടുകളും ഇത്തരത്തില്‍ ഉന്നതരുടെ പണം കൊണ്ടാണ് സര്‍വീസ് നടത്തുന്നത്. വരുമാനം മാസാമാസം ഉന്നതരുടെ കൈകളിലെത്തും. ആലപ്പുഴയില്‍ കുട്ടനാട് മേഖലയില്‍ ഇത്തരത്തില്‍ കാലപ്പഴക്കം ചെന്ന നൂറോളം ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. റോഡിലെ വാഹനങ്ങള്‍ക്ക് കൈക്കൂലി വാങ്ങി ഫിറ്റ്നസ് നല്കുന്നതുപോലെ ബോട്ടുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് ദുരന്തങ്ങള്‍ക്കിടയാക്കുന്നത്.
മീന്‍പിടുത്ത ബോട്ടുകള്‍ ഇത്തരത്തില്‍ അപകടത്തില്‍പെടാറുണ്ടെങ്കിലും തൊഴിലാളികളുടെ പരിചയവും മിടുക്കും കാരണം ദുരന്തത്തില്‍നിന്ന് പലപ്പോഴും രക്ഷപ്പെടുകയാണ്. അടുത്തിടെ താനൂരിലും മറ്റും കടലിലേക്ക് തള്ളിനില്ക്കുന്ന രീതിയില്‍ സ്ഥാപിച്ച ഫ്ളോട്ടിംഗ് ബ്രിഡ്ജുകളും ഇത്തരത്തില്‍ അപകടസാധ്യത വരുത്തുന്നതാണ്. ഇതിനുപിന്നിലും ബിനാമികളാണ് പ്രവര്‍ത്തിക്കുന്നത്.
india
ശുചീകരണ തൊഴിലാളികള്‍ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവര്‍; ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ
ശുചീകരണ തൊഴിലാളികളില്‍ ഭൂരിഭാഗവും അസംഘടിത മേഖലയിലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഉചിതമായ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവരാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര സാമൂഹിക നീതി, തൊഴില്‍ വകുപ്പു സഹമന്ത്രി രാംദാസ് അത്തവാലെ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

ശുചീകരണ തൊഴിലാളികളില്‍ ഭൂരിഭാഗവും അസംഘടിത മേഖലയിലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഉചിതമായ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവരാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര സാമൂഹിക നീതി, തൊഴില്‍ വകുപ്പു സഹമന്ത്രി രാംദാസ് അത്തവാലെ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.
2013 ലെ മാന്വല്‍ തോട്ടിപ്പണി നിരോധന – പുനരധിവാസ നിയമം പ്രകാരം തൊഴിലുടമ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കേണ്ടതും നിയമങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കേണ്ടതും നിര്‍ബന്ധമാണ്. രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പിലാക്കുന്നതിനായി സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് 2023-24 ല്‍ യന്ത്രവല്‍കൃത ശുചിത്വ പരിസ്ഥിതി വ്യവസ്ഥയ്ക്കുള്ള നാഷണല്‍ ആക്ഷന്‍ ആരംഭിച്ചിട്ടുണ്ട്. നമസ്തേ പദ്ധതി രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നുണ്ട്. മലിനജല, സെപ്റ്റിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുകയും അവരെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അഴുക്കുചാലുകളുടെയും സെപ്റ്റിക് ടാങ്കുകളുടെയും സുരക്ഷിതമായ വൃത്തിയാക്കലിനായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍, ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് റെഡി റെക്കണര്‍ സംവിധാനം, ആരോഗ്യ പരിശോധനകള്‍ സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി രാജ്യവ്യാപകമായി സഫൈമിത്ര സുരക്ഷാ ശിബിരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറയിച്ചു.
2022 ലും 2023 ലും നടന്ന മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട 54 മരണങ്ങളില്‍ 49 എണ്ണത്തിലും മരണപ്പെട്ട തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങളോ പിപിഇ കിറ്റുകളോ നല്‍കിയിട്ടില്ല എന്നത് വസ്തുതയാണോ എന്നതിനെക്കുറിച്ചും മാലിന്യ സംസ്കരണം, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കല്‍ എന്നിവയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ ഏജന്‍സികളും സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ലോക്സഭയില്‍ നല്കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
kerala
അമ്മ’യുടെ തലപ്പത്ത് വനിത വരണം; സംഘടന സ്ത്രീപക്ഷത്ത് നിന്ന് ചിന്തിക്കണം; ഹണിറോസ്
അമ്മയിലെ തെരഞ്ഞെടുപ്പും ശ്വേത മനോനെതരെയുള്ള കേസുമൊക്കെയായി സിനിമ മേഖല വിവാദമായി നില്ക്കുന്ന സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് വനിത വരണമെന്നും സ്ത്രി പക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും നടി ഹണിറോസ് മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിലെ തെരഞ്ഞെടുപ്പും ശ്വേത മനോനെതരെയുള്ള കേസുമൊക്കെയായി സിനിമ മേഖല വിവാദമായി നില്ക്കുന്ന സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.
സംഘടനയുടെ തലപ്പത്ത് വനിത വരണമെന്ന് ആഗ്രഹമുണ്ട്. ഇത്രയും വര്‍ഷം പുരുഷന്മാരാണ് തലപ്പത്ത് ഉണ്ടായിരുന്നത്. ഇനി ഒരു സ്ത്രീ വരാന്‍ ആഗ്രഹിക്കുന്നു’ എന്നയിരുന്നു ഹണി റോസിന്റെ പ്രതികരണം.
ശ്വേത മേനോന്റെ പേരിലുള്ള കേസിനെ കുറിച്ച് അറിയില്ലെന്നും വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞതെന്നും നടി പറഞ്ഞു. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നായിരുന്നു ശ്വേത മേനോനെതിരായി നല്കിയ പരാതി. മാര്ട്ടിന് മേനാച്ചേരി എന്നയാള്‍ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ശ്വേത മേനോന് ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ട്.
അമ്മയുടെ ഭാരവാഹിയായ ജഗദീഷ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മോനോന് എത്താന്‍ സാധ്യത കൂടിയിരുന്നു. ഇതിനു പിന്നാലെ ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന് എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് നല്കിയ പത്രിക പിന്‍വലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി.
എന്നാല്‍ വിഷയത്തില്‍ ശ്വേത മേനോനെ പിന്തുണച്ച് ദേവന് രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകള്‍ ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
kerala
സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
ബംഗാള്‍ ഉള്‍കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിയാര്‍ജ്ജിച്ചതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. ബംഗാള്‍ ഉള്‍കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിയാര്‍ജ്ജിച്ചതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. നാളെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
kerala3 days ago
മെസ്സി വരുമെന്ന് പറഞ്ഞു വഞ്ചിച്ച കായിക മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രദിഷേധ പന്തുകളി സംഘടിപ്പിച്ചു
-
kerala3 days ago
കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
‘അറസ്റ്റുകൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാനാവില്ല, ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരം’; വി.ഡി. സതീശൻ
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
film2 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala2 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
kerala3 days ago
ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത; നാളെ നാലു ജില്ലകളിൽ യെല്ലോ അലർട്ട്