gulf
ലണ്ടനില് സഞ്ചാരികള്ക്ക് പവിലിയന് ഒരുക്കി ഷാര്ജ
ലണ്ടനില് നടക്കുന്ന വേള്ഡ് ട്രാവല് മാര്ക്കറ്റില് ഷാര്ജയുടെ പവിലിയന് ഒരുക്കിയാണ് സഞ്ചാരകളെ ക്ഷണിക്കുന്നത്
അബുദാബി: ലോകവിനോദ സഞ്ചാരികളെ ആകര്ഷിക്കുന്നതിനായി ലണ്ടനില് സഞ്ചാരികള്ക്ക് പവിലിയന്നൊരുക്കി ഷാര്ജ ആഗോള തലത്തില് പ്രചാരണം നടത്തുകയാണ്. ലണ്ടനില് നടക്കുന്ന വേള്ഡ് ട്രാവല് മാര്ക്കറ്റിലാണ് ഷാര്ജയുടെ പവിലിയന് ഒരുക്കി സഞ്ചാരകളെ ക്ഷണിക്കുന്നത്.
ഈ മാസം ഏഴുമുതല് ഒമ്പത് വരെ നടക്കുന്ന ട്രാവല് മാര്ക്കറ്റില് വിവിധ രാജ്യങ്ങള് പങ്കാളിത്തം വഹിക്കുന്നുണ്ട്. ഷാര്ജയുടെ സംസ്കാരവും പൗരാണികമായ അടയാളങ്ങളും ലോകസഞ്ചാരികള്ക്ക് കൗതുകം പകരുന്നവയാണ്. ഷാര്ജ കൊമേഴ്സ് ആന്റ് ടൂറിസം ഡവലപ്മെന്റ് അഥോറിറ്റി ചെയര്മാന് ഖാലിദ് ജാസ്സിം അല്മിദ്ഫയാണ് വിവരം വ്യക്തമാക്കി.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര് ഉംറ നിര്വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില് 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള് ഉംറ നിര്വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില് 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്ഥാടകരാണ്. ശേഷിക്കുന്നവര് സൗദി സ്വദേശികളെയും സൗദിയില് താമസിക്കുന്ന വിദേശികളെയും ഉള്പ്പെടുന്ന ആഭ്യന്തര തീര്ഥാടകര്. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്വഹിച്ചിട്ടുണ്ടെങ്കില് അതും മൊത്തം കണക്കില് ഉള്പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില് കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില് തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില് കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില് തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര് ജനറല് അല് മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില് പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില് മൂല്യബോധം വളര്ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള് തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല് മുഹൈരി പറഞ്ഞു.
gulf
സൗദിയില് കെട്ടിടത്തിന് മുകളില് നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
സൗദിയില് കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല് റെഡിമിക്സ് കമ്പനി സൂപ്പര്വൈസറായിരുന്ന കടയ്ക്കല് സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
15 വര്ഷത്തിലേറെയായി ഈ കമ്പനിയില് ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില് പോയിട്ട് നാലു വര്ഷമായി. കഴിഞ്ഞ വര്ഷം ഭാര്യയെയും മക്കളെയും സന്ദര്ശക വിസയില് സൗദിയില് കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബിന്ദു. മക്കള്: വൈഗ, വേധ. സഹോദരങ്ങള്: നിഷാന്ത് (അല് അഹ്സ), നിഷ. ജുബൈല് ജനറല് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള് പൂര്ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
-
india24 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള് നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില് അധികൃതര്
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര് കോഡും പിഎം ശ്രീ പോലെ എല്ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില് നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്ണ്ണയിക്കാന് ബിഎല്ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും

