GULF
മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ലാ റിലീഫ് വിതരണം 23ന് പാണക്കാട് നടക്കും
പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവഹിക്കും.

മസ്കറ്റ് : മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആറാം ഘട്ട ഹരിത സാന്തനം റിലീഫ് വിതരണത്തിന്റെ ഉൽഘാടനം നാളെ മെയ് 23 ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് പാണക്കാട്ട് വച്ച് നടക്കും.പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവഹിക്കും.
മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ല കമ്മറ്റി പ്രസിഡന്റ് ഡോക്ടർ പി എ മുഹമ്മദ്, നൗഷാദ് മണ്ണിശേരി, മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കോഡിനേറ്റർ സൈദ് ഹാജി പൊന്നാനി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കുമെന്ന് മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി പത്രകുറിപ്പിൽ അറിയിച്ചു.
GULF
സ്വശ്രയം ഹദിയ കാരുണ്യ പദ്ധതിയുടെ വിതരണം നടത്തി ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി

ചെർക്കള: ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഭവന ചികിത്സ സഹായ പദ്ധതിയായ ഹദിയയുടെയും, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ സ്വശ്രയം സ്വയം തൊഴിൽ പദ്ധതിയുടെ തയ്യൽ മെഷീൻ വിതരണവും ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളുടെയും പഞ്ചായത്ത് കെഎംസിസി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ 4 ലാം വാർഡിലെയും 16റാം വാർഡിലെയും ഭാരവാഹികൾക്ക് ഹദിയ ഫണ്ടും 19 താം വാർഡ് ഭാരവാഹികൾക്ക് പഞ്ചായത്ത് കമ്മിറ്റി മുഖേന ജനറൽ സെക്രട്ടറി ജമാൽ ഖാസി കൈമാറി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എഴുതും കടവ് ജനറൽ സെക്രട്ടറി ഇക്ബാൽ ചേരൂർ ട്രഷറർ ബിഎംഎ കാദർ ചെങ്കള ഭാരവാഹികളായ കാദർ പാലോത്ത്, പിടിഎ റഹ്മാൻ ഹനീഫ പാറ ചെങ്കള സലീം സി എം നാലാംമൈൽ തുടങ്ങി മുസ്ലിംലീഗിന്റെയും കെഎംസിസിയുടെയും നേതാക്കൾ പങ്കെടുത്തു.
GULF
അബുദാബിയില്‍ പ്രവാസികളുടെ വിവാഹത്തില്‍ വന്‍വര്‍ധനവ്
അബുദാബിയില്‍ വിവാഹം കഴിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി.

റസാഖ് ഒരുമനയൂര്‍
അബുദാബി: അബുദാബിയില്‍ വിവാഹം കഴിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. മൂന്നുവര്‍ഷംമുമ്പ് വിദേശി വിവാഹങ്ങളുടെ 14-ാം നമ്പര്‍ നിയമം പ്രാബല്യത്തില്‍ വന്നശേഷം 2025 ന്റെ ആദ്യ പകുതിവരെ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ 43,000 സിവില്‍ വിവാഹ കരാറുകള്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
ഈ വര്‍ഷം ആദ്യപകുതിയില്‍ 10,000ത്തിലധികം സിവില്‍ വിവാഹ അപേക്ഷകള്‍ വിദേശികള്‍ സിവില്‍ ഫാമിലി കോടതിയില്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ ഇരുപത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
അബുദാബി എമിറേറ്റില്‍ സിവില്‍ വിവാഹത്തെയും അതിന്റെ ഫലങ്ങളെയും കുറിച്ചുള്ള 2021 ലെ 14-ാം നമ്പര്‍ നിയമം നിലവില്‍ വന്നതിനുശേഷം വിവാഹ റജിസ്റ്ററുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അണ്ടര്‍ സെക്രട്ടറി കോണ്‍സിലര്‍ യൂസഫ് സഈദ് അല്‍ അബ്രി പറഞ്ഞു.
വിദേശികളില്‍ നിന്നുള്ള സിവില്‍ വിവാഹ സേവനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം മിഡില്‍ ഈസ്റ്റിലെ ഈ സേവനത്തിന്റെ ഉയര്‍ന്ന നിലവാരമാണ് വ്യക്തമാക്കുന്നത്. എമിറേറ്റിന്റെ വിശാലമായ വികസന പുരോഗതിക്ക് അനുസൃതമായി നൂതനമായ ജുഡീഷ്യല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള അബുദാബിയുടെ പ്രതിബദ്ധതയാണ് ഇത് ബോധ്യപ്പെടുത്തുന്നത്.
വിദേശികള്‍ക്കായി ഒരുക്കിയ മേഖലയിലെ ആദ്യത്തെ സിവില്‍ പേഴ്‌സണല്‍ സ്റ്റാറ്റസ് കോടതിയുടെ സ്ഥാപനം ഒരു പ്രധാന നാഴികക്കല്ലാ യി അടയാളപ്പെടുത്തിയതായും, സിവില്‍ വിവാഹ സേവനങ്ങള്‍ തേടുന്നവര്‍ക്ക് അബുദാബി ഇഷ്ട കേന്ദ്രമായി മാറിയതായും കൗണ്‍സിലര്‍ അല്‍ അബ്രി അഭിപ്രായപ്പെട്ടു.
അറബി ഭാഷ സംസാരിക്കാത്തവര്‍ക്ക് നിയമ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതില്‍ അറബിയിലും ഇംഗ്ലീഷിലുമുള്ള സേവനങ്ങള്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സിവില്‍ ഫാമിലി കോടതിയുടെ സ്ഥിതിവി വരക്കണക്ക് റിപ്പോര്‍ട്ട് അനുസരിച്ച്, രജിസ്റ്റര്‍ ചെയ്ത സിവില്‍ വിവാഹങ്ങളുടെ എണ്ണം മൂന്ന് വര്‍ഷത്തിനു ള്ളില്‍ ഗണ്യമായി വര്‍ദ്ധിച്ചു.
2022 ല്‍ 5,400 പേരാണ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2024ല്‍ പതിനാറായിര മായി ഉയര്‍ന്നു. 2025 ന്റെ ആദ്യ പകുതിയില്‍ മാത്രം 10,000 ആയി വന്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തതായി അല്‍അബ്രി വ്യക്തമാക്കി.
സഹിഷ്ണുതയും സാംസ്‌കാരിക വൈവിധ്യവും നിറഞ്ഞുനില്‍ക്കുന്ന കേന്ദ്രമെന്ന നിലയില്‍ അബുദാബിയുടെ പ്രശസ്തി കൂടുതല്‍ ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എല്ലാ വ്യവഹാര ഘട്ടങ്ങളെയും കുറിച്ചുള്ള പൂര്‍ണ്ണമായ ധാരണയോടെ, വിദേശികള്‍ക്ക് നിയമ നടപടികള്‍ സുതാര്യമായി പൂര്‍ത്തിയാക്കാന്‍ അബുദാബി കോടതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നീതിയുടെ തത്വങ്ങളോടുള്ള അബുദാബിയുടെ സമര്‍പ്പണമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
gulf
വിമാനാപകടത്തിന് ശേഷം 5 വര്‍ഷം: സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് തിരിച്ചെത്തും
കോഴിക്കോട് വിമാനത്താവളത്തെയും ഹജ് തീര്‍ത്ഥാടകരും ഏറെ പ്രതീക്ഷയിലാണ്.

കോഴിക്കോട് വിമാനത്താവളത്തെയും ഹജ് തീര്‍ത്ഥാടകരും ഏറെ പ്രതീക്ഷയിലാണ്. അഞ്ച് വര്‍ഷം മുന്‍പ് വിമാനാപകടത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ സൗദി എയര്‍ലൈന്‍സ്, ഒക്ടോബര്‍ 27 മുതല്‍ റിയാദ്‌കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
സൗദി എയര്‍ലൈന്‍സ് തിരിച്ചെത്തിയാല്‍ ഹജ് സര്‍വീസിനുള്ള ടെന്‍ഡറിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ട് വര്‍ഷമായി കരിപ്പൂരില്‍ നിന്നുള്ള ഹജ് സര്‍വീസിന് ടെന്‍ഡറില്‍ പങ്കെടുത്തത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമായിരുന്നു. ഇതു കാരണം, കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരില്‍ നിന്നുള്ള ഹജ് യാത്രയ്ക്ക് 40,000 രൂപ അധികമായി വന്നിരുന്നു.
വലിയ വിമാനങ്ങള്‍ക്ക് അനുമതി ഇല്ലാത്തതാണ് കരിപ്പൂരിലെ പ്രധാന പ്രശ്‌നം. എന്നാല്‍ കരാറുപ്രകാരം ഇന്ത്യയിലെയും സൗദിയിലെയും വിമാനക്കമ്പനികള്‍ക്കേ ഹജ് സര്‍വീസ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിയൂ. മുന്‍കാലങ്ങളില്‍ വലിയ വിമാനങ്ങളുമായി സര്‍വീസ് നടത്തിയിരുന്ന സൗദി എയര്‍ലൈന്‍സ്, ഇപ്പോള്‍ ഏകദേശം 200 യാത്രക്കാരെ കൊണ്ടുപോകാനാകുന്ന എയര്‍ബസ് 321 ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിരക്ക് കൂടിയതുകൊണ്ട് ഇത്തവണ ഭൂരിപക്ഷം തീര്‍ത്ഥാടകര്‍ കരിപ്പൂരിനെ ഒഴിവാക്കിയിട്ടുണ്ട്. അവസരം ലഭിച്ചവരില്‍ വെറും 636 പേര്‍ മാത്രമാണ് കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുമെങ്കില്‍ നിരക്ക് കുറയാനാണ് സാധ്യത.
തീയതി നീട്ടണമെന്ന് ഹജ് കമ്മിറ്റി
കരിപ്പൂര്‍ വഴി ഹജ് പോകാന്‍ തെരഞ്ഞെടുത്തവര്‍ ആദ്യ ഗഡുവായി 1,52,300 രൂപ അടയ്ക്കേണ്ട അവസാന തീയതി ഇന്നാണ്. ഇത് നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മിറ്റി, കേന്ദ്ര ഹജ് കമ്മിറ്റിക്ക് കത്ത് അയച്ചിട്ടുണ്ട്.
-
Film3 days ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
News3 days ago
വനിതാ ലോകകപ്പ് ടീമും ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമും ഇന്ന് പ്രഖ്യാപനം
-
india3 days ago
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം: ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി
-
india3 days ago
കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തിയേക്കും
-
kerala3 days ago
എംഎസ്എഫിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തി എസ്.എഫ്.ഐ
-
filim3 days ago
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
-
crime3 days ago
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി