kerala
ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു
വാറണ്ട് റൂമില്‍ വച്ച് രേഖകള്‍ ശരിയാക്കുന്നതിനിടെ അവിടെ നിന്ന് ലഭിച്ച പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചത്
മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്.
മാവേലിക്കര സബ് ജയിലില്‍ വച്ചാണ് പ്രതി ശ്രീമഹേഷ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകീട്ട് സബ്ജയിലില്‍ എത്തിച്ച പ്രതി അവിടെ വച്ച് സ്വയം കഴുത്തു മുറിക്കുകയായിരുന്നു. വാറണ്ട് റൂമില്‍ വച്ച് രേഖകള്‍ ശരിയാക്കുന്നതിനിടെ അവിടെ നിന്ന് ലഭിച്ച പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചത്.
kerala
പ്രായത്തട്ടിപ്പ് നടത്തിയ സ്കൂളുകള്‍ക്ക് കായികമേളയില്‍ നിന്ന് വിലക്ക് കിട്ടാന്‍ സാധ്യത
മത്സരങ്ങളില്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ വകുപ്പ് കൂടി കണ്ടെത്തിയതോടെ, ഇത്തരം തട്ടിപ്പില്‍ ഉള്‍പ്പെട്ട സ്കൂളുകളെ തന്നെ ഭാവിയിലത്തെ കായികമേളകളില്‍ നിന്ന് വിലക്കാനുള്ള നടപടികള്‍ പരിഗണിക്കുന്നതായി സൂചനകള്‍ ലഭിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നടന്ന പ്രായത്തട്ടിപ്പ് വിവാദം ശക്തമാകുന്നു. മത്സരങ്ങളില്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ വകുപ്പ് കൂടി കണ്ടെത്തിയതോടെ, ഇത്തരം തട്ടിപ്പില്‍ ഉള്‍പ്പെട്ട സ്കൂളുകളെ തന്നെ ഭാവിയിലത്തെ കായികമേളകളില്‍ നിന്ന് വിലക്കാനുള്ള നടപടികള്‍ പരിഗണിക്കുന്നതായി സൂചനകള്‍ ലഭിക്കുന്നു.
തിരുനാവായ നാവാമുകുന്ദ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഏറ്റവും പുതിയതായി തിരിച്ചറിഞ്ഞത്. ഈ സംഭവത്തിന് മുമ്പ് ദേശീയ സ്കൂള്‍ മീറ്റിനുള്ള ക്യാമ്പില്‍ നിന്നും പ്രായ തട്ടിപ്പില്‍പെട്ട രണ്ട് അത്ലറ്റുകളെ പുറത്താക്കിയിരുന്നു. തിരുനാവായ നാവാമുകുന്ദ സ്കൂളിലെ സീനിയര്‍ വിഭാഗം റിലേ ടീം അംഗമായ പ്രേം ഓജയും പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലെ സബ് ജൂനിയര്‍ 100 മീറ്റര്‍ താരമായ സഞ്ജയും സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നേടിയ മെഡലുകള്‍ തമ്മില്‍ പരിശോധിച്ചപ്പോള്‍, ഇവര്‍ ഉപയോഗിച്ച ആധാര്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.
മികവുള്ള മറുനാടന്‍ താരങ്ങളുടെ ജനനത്തീയതിയില്‍ മാറ്റം വരുത്തി, സംസ്ഥാന സ്കൂള്‍ മീറ്റില്‍ മത്സരിക്കാന്‍ യോഗ്യരായി കാണിച്ചതാണ് കണ്ടെത്തിയ തട്ടിപ്പിന്റെ രീതി. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ബന്ധപ്പെട്ട സ്കൂള്‍ ഭരണകൂടങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ക്ക് രൂപം ലഭിക്കുന്നത്.
kerala
ടിവി റേറ്റിങ് അട്ടിമറിക്കാന്‍ മലയാളത്തിലെ ഒരു ചാനല്‍ ഉടമ കോടികള്‍ കോഴ നല്കി; പരാതി ലഭിച്ചതായി ഡിജിപി
സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന് (കെ.ടി.എഫ്) പ്രസിഡന്റ് ആര്. ശ്രീകണ്ഠന് നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.
ടെലിവിഷന്‍ റേറ്റിങ് അട്ടിമറിക്കാന്‍ ബാര്‍ക്കിലെ ജീവനക്കാരെ കോടികള്‍ കോഴ നല്കി മലയാളത്തിലെ ഒരു ചാനല്‍ സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന് (കെ.ടി.എഫ്) പ്രസിഡന്റ് ആര്. ശ്രീകണ്ഠന് നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. മുഖ്യമന്ത്രി, പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയും അന്വേഷണത്തിനായി സൈബര്‍ ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ബാര്‍ക്കിലെ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തെ സ്വാധീനിച്ചാണ് മലയാളം ചാനല്‍ തട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി തെളിവുകള്‍ 24 ന്യൂസ് ചാനല്‍ പുറത്തുവിട്ടു. നേരത്തെ ബാര്‍ക്ക് റേറ്റിങ്ങില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി മീഡിയവണ്ണും ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക്ക് ജീവനക്കാരനിലേക്ക് എത്തിയെന്നാണ് ശ്രീകണ്ഠന് നായരുടെ പരാതി. ക്രിപ്റ്റോ കറന്‍സി വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തതെന്നും ആരോപണമുണ്ട്. ബാര്‍ക്ക് ജീവനക്കാരനും ആരോപണവിധേയനായ ചാനല്‍ ഉടമയും തമ്മില്‍ നടന്ന വാട്സ് ആപ്പ് ചാറ്റുകളടക്കം ട്വന്റിഫോര്‍ ചാനല്‍ പുറത്തുവിട്ടു. കൂടാതെ യൂട്യൂബ് വ്യൂവര്‍ഷിപ്പില്‍ തട്ടിപ്പു നടത്താനും ആരോപണവിധേയനായ ചാനല്‍ ഉടമ ഉപയോഗിച്ചതായി ട്വന്റി ഫോര്‍ ആരോപിച്ചു.
ബാര്‍ക്കിലെ ചില ജീവനക്കാര്‍, ഡാറ്റകള്‍ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളാണ് ട്വന്റിഫോര്‍ ന്യാസ് ചാനല്‍ പുറത്തുവിട്ടത്. സ്വന്തം ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിച്ച് പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള ഗൂഢതന്ത്രമാണ് ഇവിടെ വെളിവാകുന്നത്.
kerala
അടുത്ത 12 മണിക്കൂറില്‍ ‘ഡിത്വാ’ ചുഴലിക്കാറ്റായി മാറും; തെക്കന്‍ തീരങ്ങളില്‍ മഴ മുന്നറിയിപ്പ്
ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യത ഉയര്‍ന്നിട്ടുണ്ട്
ചെന്നൈ: ശ്രീലങ്ക-ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇത് അടുത്ത 12 മണിക്കൂറിനകം ‘ഡിത്വാ’ എന്ന ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യത ഉയര്‍ന്നിട്ടുണ്ട്്.
സാഹചര്യം രൂക്ഷമാകാനിടയുള്ളതിനാല്‍ പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലും എന്‍ഡിആര്‍എഫ് സംഘങ്ങളെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം, മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട സെന്യാര് ചുഴലിക്കാറ്റ് ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. നവംബര്‍ 25 മുതല്‍ 30 വരെ തമിഴ്നാടും നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ മേഖലകളും ശക്തമായ മഴ നേരിടാന്‍ സാധ്യതയുണ്ടെന്ന് പ്രവചനത്തില്‍ പറയുന്നു.
ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലും നവംബര്‍ 25 മുതല്‍ 29 വരെ കനത്ത മഴ തുടരും. നവംബര്‍ 28 മുതല്‍ 30 വരെ തമിഴ്നാട്ടിലും ആന്‍ഡമാന്‍ ദ്വീപുകളിലും 26, 27 തീയതികളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കും. ചുഴലിക്കാറ്റിന്റെ ആധിപത്യം കാരണം കാറ്റിന്റെ വേഗതയും ഉയരും. നവംബര്‍ 29ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളപ്പോള്‍, നവംബര്‍ 26 മുതല്‍ 28 വരെ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News15 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala16 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

