GULF
യുഎഇയില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബായ്: യുഎഇയില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പൊതുമേഖലാ ജീവനക്കാര്‍ക്കായുള്ള ഔദ്യോഗിക ഈദ് അല്‍ അദ്ഹ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സ് (എഫ്എഎച്ച്ആര്‍) പറയുന്നത് പ്രകാരം, ഗ്രിഗോറിയന്‍ തീയതിക്ക് അനുസൃതമായി, ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള ഈദ് അല്‍ അദ്ഹ അവധി ദിനങ്ങള്‍ 9 മുതല്‍ 12 സുല്‍ ഹിജ്ജ (1444 AH) വരെയാണ്.
ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, ഈദ് അല്‍ അദ്ഹ (ബലി പെരുന്നാള്‍ എന്നും അറിയപ്പെടുന്നു) ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 2 ഞായര്‍ വരെ (വാരാന്ത്യം ഉള്‍പ്പെടെ) ആയിരിക്കും.
ഇസ്ലാമിക കലണ്ടര്‍ ചാന്ദ്ര സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതിനാല്‍, ജൂണില്‍ സുല്‍ ഹിജ്ജ ചന്ദ്രന്‍ ദര്‍ശിക്കുമ്പോള്‍ സ്ഥിരീകരിച്ച തീയതികള്‍ പ്രഖ്യാപിക്കും. യുഎഇയില്‍, ഈദ് അല്‍ അദ്ഹ അവധിക്ക് താമസക്കാര്‍ക്ക് അഞ്ച് ദിവസത്തെ അല്ലെങ്കില്‍ ആറ് ദിവസത്തെ വാരാന്ത്യം ആസ്വദിക്കാം. ഇസ്ലാമിക ഹിജ്റി കലണ്ടര്‍ മാസങ്ങളുടെ ആരംഭവും അവസാനവും നിര്‍ണ്ണയിക്കുന്ന ചന്ദ്രന്റെ ദര്‍ശനത്തെ ആശ്രയിച്ചിരിക്കും ദൈര്‍ഘ്യം.
2023-ല്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കായി അംഗീകരിച്ച ഔദ്യോഗിക അവധിക്കാല അജണ്ട സംബന്ധിച്ച മന്ത്രിമാരുടെ കൗണ്‍സിലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് FAHR-ല്‍ നിന്നുള്ള സര്‍ക്കുലര്‍ വന്നത്.
GULF
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
GULF
മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ നേട്ടം സ്വന്തമാക്കി ലുലു റീട്ടെയ്ൽ
നിക്ഷേപക മാർക്കറ്റിലെ മികവിന്റെ മാനദണ്ഡങ്ങളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം ലുലുവിന്

അബുദാബി/ ലണ്ടൻ : നിക്ഷേപക രംഗത്തെ മികവിന്റെ മാനദണ്ഡങ്ങളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കി ലുലു റീട്ടെയ്ൽ. മികച്ച നിക്ഷേപക പങ്കാളിത്വവും ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചയും വിലയിരുത്തിയാണ് അവാർഡ്. ലുലുവിന്റെ പ്രാരംഭ ഓഹരി വിൽപന സമയം തന്നെ ലഭിച്ച മികച്ച സബ്സ്ക്രിബ്ഷനും, സമാഹരണവും, വിപണിമൂല്യവും ലുലു റീട്ടെയ്ലിനെ നേട്ടത്തിന് അർഹരാക്കി. ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചാനിരക്കും വികസനപദ്ധതികളും ലുലുവിന് നേട്ടമായി.
യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ നിക്ഷേപക മാർക്കറ്റിലെ മുൻനിര പുരസ്കാരങ്ങളിൽ ഒന്നാണ് EMEA ഫിനാൻസ് മാഗസിൻ ഏർപ്പെടുത്തുന്ന EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം. ലണ്ടനിൽ നടന്ന പുരസ്കാര ചടങ്ങിൽ ലുലു സിഇഒ സെയ്ഫി രൂപാവാല, സിഎഫ്ഒ പ്രസാദ് കെ.കെ, ഗ്രൂപ്പ് കമ്പനി സെക്രട്ടറി നിധിൻ ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ഈ പുരസ്കാര നേട്ടമെന്നും ഏറ്റവും മികച്ച നേട്ടങ്ങൾ നിക്ഷേപകർക്ക് ഉറപ്പാക്കുമെന്നും ലുലു സിഇഒ സെയ്ഫി രൂപാവാല വ്യക്തമാക്കി. മികച്ച വളർച്ചാനുപാതമാണ് ഉള്ളതെന്നും കൂടുതൽ വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുമെന്നും അദേഹം കൂട്ടിചേർത്തു.
GULF
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജനങ്ങള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കാവൂ; മുന്നറിയിപ്പുമായി ബഹ്റൈന്‍

മേഖലയില്‍ യുദ്ധ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അനാവശ്യമായി പ്രധാന പാതകള്‍ ഉപയോഗിക്കരുതെന്ന് ബഹ്റൈന്‍. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജനങ്ങള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കാവൂ എന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പൊതുസുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ അധികൃതര്‍ക്ക് റോഡുകള്‍ കാര്യക്ഷമമായി ഉപയോഗിക്കാനുമാണ് പുതിയ നടപടി.
ബഹ്റൈനിലെ മന്ത്രാലയങ്ങളിലേയും ഗവണ്‍മെന്റ് സര്‍വീസുകളിലേയും 70% ജീവനക്കാര്‍ക്ക് സിവില്‍ സര്‍വീസ് ബ്യൂറോ വര്‍ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി !രു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്ത് തല്‍സ്ഥിതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലും സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം ഓണ്‍ലൈന്‍ സംവിധാനങ്ങളിലേക്ക് മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍, സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗികമായ സംശയനിവാരണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും മന്ത്രാലയവുമായും ഉന്നത വിദ്യാഭ്യാസ ബോര്‍ഡുമായും ബന്ധപ്പെടാമെന്നും മന്ത്രാലയം വിശദീകരിച്ചു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
kerala3 days ago
യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐയെ സ്ഥലം മാറ്റി
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്