Connect with us

kerala

തെരുവുനായ്ക്കളുടെ സ്വന്തം കേരളം; മുഖ്യമന്ത്രിയും മന്ത്രിമാരും സുഖനിദ്രയിലെന്ന് കെ.സുധാകരന്‍

തെരുവുനായ പ്രശ്നത്തിന്റെ എല്ലാ ഉത്തരവാദിത്വവും കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിയും മന്ത്രിയും കയ്യും കെട്ടിയിരിക്കുകയാണ്.

Published

on

തെരുവ് നായ്ക്കളുടെ കടിയേറ്റ് ജനങ്ങള്‍ ഇഞ്ചിഞ്ചായി മരിക്കുകയും പേടിച്ചുവിറച്ച് വീടിനു പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്ന അതീവ സ്ഫോടാനാത്മകമായ സാഹചര്യം ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ ശ്രദ്ധയും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നതിനും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതിനും എസ്എഫ്ഐ കുറ്റവാളികളെ ഒളിപ്പിക്കുന്നതിലുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

കേരളത്തിലെ സാഹചര്യം അതീവഗുരുതരം എന്നാണ് തദ്ദേശമന്ത്രി എംബി രാജേഷ് ഒരാഴ്ചമുമ്പു പറഞ്ഞത്. തെരുവ്നായക്കള്‍ക്കെതിരേ കര്‍മപദ്ധതി, സുപ്രീംകോടതിയില്‍ അപ്പീല്‍, തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട്, മുഖ്യമന്ത്രിയുമായി ചര്‍ച്ച, വളര്‍ത്തുനായക്കള്‍ക്ക് രജിസ്ട്രേഷന്‍ തുടങ്ങിയ മന്ത്രിയുടെ വീരസ്യങ്ങള്‍ക്കൊടുവില്‍ പവനായി ശവമായി എന്നതാണ് അവസ്ഥ. കണ്ണൂര്‍ മുഴപ്പിലങ്ങാടിയില്‍ നിഹാലിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നതിന്റെ തൊട്ടടുത്താണ് ജാന്‍വിയ എന്ന 9 കാരിയെയും ഇതേ നായ്ക്കള്‍ കഴിഞ്ഞ ദിവസം ആക്രമിച്ചത്. നിഹാലിന്റെ വീട്ടില്‍ കഴിഞ്ഞ സന്ദര്‍ശനം നടത്തിയ താന്‍ കരളുരുകുന്ന കാഴ്ചകളാണ് കണ്ടതെന്നും കേരളത്തിന്റെ മുക്കിലും മൂലയിലും സമാനമായ കാഴ്ചകളുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

തെരുവുനായ പ്രശ്നത്തിന്റെ എല്ലാ ഉത്തരവാദിത്വവും കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിയും മന്ത്രിയും കയ്യും കെട്ടിയിരിക്കുകയാണ്. നിയമപരമായ പ്രശ്രനങ്ങളുണ്ടെങ്കില്‍ അതിന് നിയമപരമായ പരിഹാരവുമുണ്ട്. കയ്യുംകെട്ടിയിരുന്നാല്‍ പരിഹാരം മന്ത്രിയെ തേടിവരില്ല. വിദേശയാത്രയില്‍ ഹരംപിടിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ അന്തര്‍ദേശീയ പ്രശ്നങ്ങളില്‍ മാത്രമേ താത്പര്യമുള്ളു. ഇത്രയും സങ്കീര്‍ണവും ഗുരുതരവുമായ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗമോ, സര്‍വകക്ഷി യോഗമോ വിളിച്ചിട്ടില്ല.

കേരളത്തില്‍ തെരുവുനായക്കളുടെ കടിയേല്ക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും പെരുക്കുകയാണ്. 2017- 1.35 ലക്ഷം, 2018- 1.48 ലക്ഷം, 2019- 1.61 ലക്ഷം, 2020- 1.60 ലക്ഷം, 2021- 2.21 ലക്ഷം, 2022- 2.34 ലക്ഷം എന്നിങ്ങനെയാണ്. രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2021-22ല്‍ 5.71 ലക്ഷം പേര്‍ക്ക് കേരളത്തില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടി വന്നെന്ന് ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) ചൂണ്ടിക്കാട്ടുന്നു. 2021ല്‍ 21 പേരെ തെരുവുനായക്കള്‍ കടിച്ചുകീറി കൊന്നപ്പോള്‍ 2022ല്‍ 23 പേര്‍ കൊല്ലപ്പെട്ടു.

നഗരപ്രദേശങ്ങളില്‍ തെരുവുനായക്കളാണെങ്കില്‍ ഗ്രാമങ്ങളില്‍ വന്യമൃഗ ആക്രമണമാണ് നടക്കുന്നത്. സംസ്ഥാനത്ത് 2020-21ല്‍ വന്യജീവി ആക്രമണത്തില്‍ 88 പേര്‍ മരിച്ചപ്പോള്‍ 988 പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ക്കെതിരേ ഇത്രയും വലിയ ആക്രമണം നടക്കുമ്പോള്‍ എങ്ങനെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയുന്നു എന്നത് മനുഷ്യസ്നേഹിക്കളെ അമ്പരപ്പിക്കുന്നുവെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിപ: മലപ്പുറത്തും പാലക്കാടും റിപ്പോര്‍ട്ട് ചെയ്ത നിപ കേസുകള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി

നിലവില്‍ 461 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

Published

on

മലപ്പുറത്തും പാലക്കാടും റിപ്പോര്‍ട്ട് ചെയ്ത നിപ കേസുകള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ 461 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. മലപ്പുറത്ത് 252 പേരും പാലക്കാട് 209 പേരും ഉള്‍പ്പെടെ ആകെ 461 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 27 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ പെട്ടവരാണ്.

4 പേര്‍ക്ക് പനി ലക്ഷണങ്ങളുണ്ട്. ഇതില്‍ രണ്ടുപേര്‍ മലപ്പുറത്തെ രോഗിയുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവര്‍ത്തകരാണ്. രണ്ടുപേര്‍ പാലക്കാട്ടെ രോഗിയുമായി ബന്ധപ്പെട്ടവരാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ചികിത്സയിമുള്ളത്. വൈറസ് മറ്റൊരാളിലേക്ക് പകര്‍ന്നിട്ടുണ്ടെങ്കില്‍ രോഗ ലക്ഷണങ്ങള്‍ വരാന്‍ ഇടയുള്ള സമയമാണിതെന്നും ഈ സമയം ഏറെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു

48 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. 23 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും, 23 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് . 46 സാമ്പിളുകള്‍ നെഗറ്റീവ് ആണ.് രണ്ട് സാമ്പിളുകളാണ് പോസിറ്റീവായത്. മലപ്പുറം ജില്ലയില്‍ കണ്ടൈന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെട്ട 8706 വീടുകളില്‍ പനി ബാധിതരെ കണ്ടെത്തുന്നതിനുള്ള സര്‍വൈലന്‍സ് പൂര്‍ത്തിയാക്കിട്ടുണ്ട്.

Continue Reading

kerala

പത്തനംതിട്ട പാറമടപകടം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും

Published

on

പത്തനംതിട്ട കോന്നിയില്‍ പാറമടയിലുണ്ടായ അപകടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. വീണ്ടും പാറ ഇടിഞ്ഞതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. രണ്ട് അതിഥി തൊഴിലാളികളായിരുന്നു അപകടത്തില്‍പ്പെട്ടത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ അന്വേഷണത്തിന് തൊഴില്‍മന്ത്രിയുടെ നിര്‍ദേശം നല്‍കി. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. രാവിലെ ഏഴിന് തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ അറിയിച്ചു. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേവ പ്രധാന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പാറ കഷണങ്ങള്‍ക്കിടയില്‍ നിന്നുംഒരാളുടെ മൃതദേഹം ഫയര്‍ഫോഴ്‌സ് പുറത്തെടുത്തു. മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി

നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി.

Published

on

ലഹരിക്കെതിരെ സൂംബ ഡാന്‍സ് എന്ന ആശയത്തെ എതിര്‍ത്ത അധ്യാപകനെ സസ്പെന്റ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. അധ്യാപകന് പറയാനുള്ളത് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ നടപടിയെടുത്തതാണ് ചോദ്യം ചെയ്യപ്പെട്ടത്.
ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

Continue Reading

Trending