Connect with us

kerala

തെരുവുനായ്ക്കളുടെ സ്വന്തം കേരളം; മുഖ്യമന്ത്രിയും മന്ത്രിമാരും സുഖനിദ്രയിലെന്ന് കെ.സുധാകരന്‍

തെരുവുനായ പ്രശ്നത്തിന്റെ എല്ലാ ഉത്തരവാദിത്വവും കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിയും മന്ത്രിയും കയ്യും കെട്ടിയിരിക്കുകയാണ്.

Published

on

തെരുവ് നായ്ക്കളുടെ കടിയേറ്റ് ജനങ്ങള്‍ ഇഞ്ചിഞ്ചായി മരിക്കുകയും പേടിച്ചുവിറച്ച് വീടിനു പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്ന അതീവ സ്ഫോടാനാത്മകമായ സാഹചര്യം ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ ശ്രദ്ധയും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നതിനും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതിനും എസ്എഫ്ഐ കുറ്റവാളികളെ ഒളിപ്പിക്കുന്നതിലുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

കേരളത്തിലെ സാഹചര്യം അതീവഗുരുതരം എന്നാണ് തദ്ദേശമന്ത്രി എംബി രാജേഷ് ഒരാഴ്ചമുമ്പു പറഞ്ഞത്. തെരുവ്നായക്കള്‍ക്കെതിരേ കര്‍മപദ്ധതി, സുപ്രീംകോടതിയില്‍ അപ്പീല്‍, തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട്, മുഖ്യമന്ത്രിയുമായി ചര്‍ച്ച, വളര്‍ത്തുനായക്കള്‍ക്ക് രജിസ്ട്രേഷന്‍ തുടങ്ങിയ മന്ത്രിയുടെ വീരസ്യങ്ങള്‍ക്കൊടുവില്‍ പവനായി ശവമായി എന്നതാണ് അവസ്ഥ. കണ്ണൂര്‍ മുഴപ്പിലങ്ങാടിയില്‍ നിഹാലിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നതിന്റെ തൊട്ടടുത്താണ് ജാന്‍വിയ എന്ന 9 കാരിയെയും ഇതേ നായ്ക്കള്‍ കഴിഞ്ഞ ദിവസം ആക്രമിച്ചത്. നിഹാലിന്റെ വീട്ടില്‍ കഴിഞ്ഞ സന്ദര്‍ശനം നടത്തിയ താന്‍ കരളുരുകുന്ന കാഴ്ചകളാണ് കണ്ടതെന്നും കേരളത്തിന്റെ മുക്കിലും മൂലയിലും സമാനമായ കാഴ്ചകളുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

തെരുവുനായ പ്രശ്നത്തിന്റെ എല്ലാ ഉത്തരവാദിത്വവും കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിയും മന്ത്രിയും കയ്യും കെട്ടിയിരിക്കുകയാണ്. നിയമപരമായ പ്രശ്രനങ്ങളുണ്ടെങ്കില്‍ അതിന് നിയമപരമായ പരിഹാരവുമുണ്ട്. കയ്യുംകെട്ടിയിരുന്നാല്‍ പരിഹാരം മന്ത്രിയെ തേടിവരില്ല. വിദേശയാത്രയില്‍ ഹരംപിടിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ അന്തര്‍ദേശീയ പ്രശ്നങ്ങളില്‍ മാത്രമേ താത്പര്യമുള്ളു. ഇത്രയും സങ്കീര്‍ണവും ഗുരുതരവുമായ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗമോ, സര്‍വകക്ഷി യോഗമോ വിളിച്ചിട്ടില്ല.

കേരളത്തില്‍ തെരുവുനായക്കളുടെ കടിയേല്ക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും പെരുക്കുകയാണ്. 2017- 1.35 ലക്ഷം, 2018- 1.48 ലക്ഷം, 2019- 1.61 ലക്ഷം, 2020- 1.60 ലക്ഷം, 2021- 2.21 ലക്ഷം, 2022- 2.34 ലക്ഷം എന്നിങ്ങനെയാണ്. രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2021-22ല്‍ 5.71 ലക്ഷം പേര്‍ക്ക് കേരളത്തില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടി വന്നെന്ന് ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) ചൂണ്ടിക്കാട്ടുന്നു. 2021ല്‍ 21 പേരെ തെരുവുനായക്കള്‍ കടിച്ചുകീറി കൊന്നപ്പോള്‍ 2022ല്‍ 23 പേര്‍ കൊല്ലപ്പെട്ടു.

നഗരപ്രദേശങ്ങളില്‍ തെരുവുനായക്കളാണെങ്കില്‍ ഗ്രാമങ്ങളില്‍ വന്യമൃഗ ആക്രമണമാണ് നടക്കുന്നത്. സംസ്ഥാനത്ത് 2020-21ല്‍ വന്യജീവി ആക്രമണത്തില്‍ 88 പേര്‍ മരിച്ചപ്പോള്‍ 988 പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ക്കെതിരേ ഇത്രയും വലിയ ആക്രമണം നടക്കുമ്പോള്‍ എങ്ങനെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയുന്നു എന്നത് മനുഷ്യസ്നേഹിക്കളെ അമ്പരപ്പിക്കുന്നുവെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

kerala

ഇടുക്കിയില്‍ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു

Published

on

ഇടുക്കി: ഇടുക്കി രാജാക്കാട് കുത്തുങ്കലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് പത്ത് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ശിവഗംഗ സ്വദേശി റെജീന(35) സന (7)എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് ശിവഗംഗയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

crime

റീൽസ് എടുക്കുന്നതിനിടെ മാനവീയം വീഥിയിൽ സംഘര്‍ഷം; യുവാവിന്റെ കഴുത്തിൽ വെട്ടേറ്റു

ആക്രമണം നടത്തിയ ഷെമീർ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

തിരുവനന്തപുരം∙ മാനവീയം വീഥിയിൽ യുവാക്കൾ തമ്മിൽ വീണ്ടും സംഘർഷം. പുലർച്ചെയുണ്ടായ സംഘർഷത്തിൽ ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കു വെട്ടേറ്റു. കഴുത്തിനു ഗുരുതരമായി പരുക്കേറ്റ ധനു കൃഷ്ണ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ആക്രമണം നടത്തിയ ഷെമീർ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് ആരോപിക്കുന്നു.  ഷമീറിനൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടു. തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ കൂടുതൽ പൊലീസുകാരെ ഈ സ്ഥലത്ത് വിന്യസിക്കാൻ സാധിക്കുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടെ ബാരിക്കേഡുകളും സ്ഥാപിക്കുന്നില്ല. സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയാണ് സംഘങ്ങൾ ഒത്തുചേരുന്നത്.

Continue Reading

GULF

മതേതര ഇന്ത്യയെ സംരക്ഷിക്കാൻ ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാൻ പ്രവാസികൾ മുന്നിട്ടിറങ്ങണം: എ അബ്ദുറഹ്മാൻ

Published

on

ദുബായ്: ഭാരതത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന 2024ലെ തെരഞ്ഞെടുപ്പിൽ രാജ്യസ്നേഹികൾ ഫാസിസ്റ്റ് – ഏകാധിപത്യ ഭരണകൂടത്തെ താഴെ ഇറക്കാൻ വോട്ടവകാശം വിനിയോഗിക്കണമെന്ന് മുസ്ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ പ്രസ്താവിച്ചു.

വർത്തമാന ഇന്ത്യയിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിനായി ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാൻ മുഴുവൻ പ്രവാസികളും മുന്നോട്ട് വരണമെന്നും മുഴുവൻ വോട്ടുകളും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭ്യമാകാൻ ആവശ്യമായ പ്രവർത്തനങ്ങളും ഒരുക്കങ്ങളും നടത്താൻ കെ.എം.സി.സി.നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞും ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ ഭാരതത്തിൻ്റെ മണ്ണിൽ നിന്നും തുടച്ച് നീക്കാനായി ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നെറികെട്ട ഭരണത്തെ നീക്കാനായി കിട്ടുന്ന ഈ അവസരം രാജ്യതാല്പര്യത്തിനായി ഉപയോയോഗിക്കണമെന്നും കാസർകോട് പാർലിമെൻ്റ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീ രാജ്മോഹൻ ഉണ്ണിത്താനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ പ്രവാസികൾ ശക്തമായ ഇടപെടൽ നടത്തണം എന്നും അബ്ദുൽ റഹ്മാൻ കൂട്ടിച്ചേർത്തു ദുബായ് കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റൺ പേൾ ക്രീക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈദ് ഇൻ ദുബായ് പരിവാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ മേൽപറമ്പ് സ്വാഗതം പറഞ്ഞു പ്രമുഖ മാധ്യമപ്രവർത്തകൻ അനൂപ് കിചേരി പെരുന്നാൾ സന്ദേശ പ്രഭാഷണം നടത്തി കെ. എം സി സി ഉപദേശക സമിതി അംഗം അൻവർ അമീൻ കേന്ദ്ര കമ്മിറ്റി ജനറൽ സെകട്ടറി അൻവർ നഹ സംസ്ഥാന ആക്ടിംഗ്ജനറൽ സെക്രട്ടറി അഡ്വ സാജിദ് അബൂബക്കർ ഓർഗനൈസിംഗ് സെക്രട്ടറി ഹംസതൊട്ടി സംസ്ഥാന ഭാരവാഹികളായ അഡ്വ ഇബ്രാഹിം ഖലീൽ കെ.പി.എ സലാം അഷറഫ് കൊടുങ്ങല്ലൂർ മുസ്തഫ വേങ്ങര അബദുൽ ഖാദർ അരിപ്രാമ്പ ആർ ഷുക്കൂർ കാസർഗോട്ടെപ്രമുഖ സോഷ്യൽ പ്രവർത്തകൻ എബി കുട്ടിയാനം അബ്ദുല്ല ആറങ്ങാടി എന്നിവർ പ്രസംഗിച്ചു.

വ്യവസായ പ്രമുഖരായ സമീർ തളങ്കര സലാം വെൽഫിറ്റ് മുജീബ് മെട്രോ അഷറഫ് ബോസ് കെ. എം സി.സി നേതാക്കളായ അഫ്സൽ മെട്ടമ്മൽ അഷറഫ്മീപ്പുരി കെ.പി.മുഹമ്മദ് പി.വി നാസർ നൗഫൽ വേങ്ങര നിസാം കൊല്ലം മൊയ്തു മക്കിയാട് സിവി അഷറഫ് മലപ്പുറം ജമാൽ മനയത്ത് മുജീബ് ആലപ്പുഴ മാധ്യമപ്രവർത്തകരായ ജലീൽ പട്ടാമ്പി എൻ.എം ജാഫർ ,സലാം തട്ടാനിച്ചേരി സി എച്ച്‌ നൂറുദ്ദീൻ,ഇസ്മയിൽ നാലാം വാതുക്കൽ,സുബൈർ അബ്ദുല്ല പി പി റഫീഖ്‌ പടന്ന.ഹനീഫ്‌ ബാവനഗർ , ഹസൈനാർ ബീജന്തടുക്ക,സുനീർ എൻ പി, ഫൈസൽ മുഹ്സിൻ,സി എ ബഷീർ പളീക്കര.പി ഡി നൂറുദ്ദീൻ .അഷറഫ്‌ ബായാർ,സുബൈർ കുബണൂർ ,റഫീഖ്‌ എ സി,സിദ്ധീഖ്‌ ചൗക്കി,ബഷീർ പാറപ്പള്ളി,ആസിഫ്‌ ഹൊസങ്കടി. കെ.എം സി.സിജില്ലാ കമ്മിറ്റി ഭാരവാഹികൾ മണ്ഡലം മുൻസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു പ്രമുഖ ഗായകൻ മുനവ്വർ മുന്ന തലശ്ശേരി ഇശൽ പരിപാടി അവതരിപ്പിച്ചു ജില്ലാ വൈസ് പ്രസിഡന്റ് കെ പി അബ്ബാസ് കളനാട് ഖിറാഅത്തും ജില്ലാട്രഷറർ ഡോക്ടർ ഇസ്മായിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു

Continue Reading

Trending