Connect with us

kerala

കൊലവിളിക്കാര്‍ക്കെതിരേ ഉടനടി കേസെടുക്കണമെന്ന് കെ.സുധാകരന്‍ എം.പി

മൈക്ക് നിലവിളിച്ചാല്‍ പോലും കേസെടുക്കുന്ന പിണറായിയുടെ പോലീസാണ് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രകോപനപരമായ പ്രസ്താവനകളെ കണ്ടില്ലെന്നു നടിക്കുന്നത്.

Published

on

നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ നടത്തുന്ന കൊലവിളിയില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കാത്ത മുഖ്യമന്ത്രി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കുടപിടിക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി.

മൈക്ക് നിലവിളിച്ചാല്‍ പോലും കേസെടുക്കുന്ന പിണറായിയുടെ പോലീസാണ് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രകോപനപരമായ പ്രസ്താവനകളെ കണ്ടില്ലെന്നു നടിക്കുന്നത്. ബ്രഹ്മപുരം മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട ജനകീയ പ്രശ്നത്തില്‍ സംസാരിച്ചതിന് തന്റെ പേരില്‍ കലാപാഹ്വാനത്തിന് കേസെടുത്തവരാണ് ഇപ്പോള്‍ മൗനംഭജിക്കുന്നത്. കണ്ണൂരില്‍ വീണ്ടും കൊലപാതക പരമ്പര സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണോ നേതാക്കളുടെ കൊലവിളിക്ക് പിന്നിലെന്ന് സംശയിക്കുന്നു.

രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഗൂഢനീക്കവും സിപിഎം -ബിജെപി അച്ചുതണ്ടിനുണ്ട്. അണികളെ ബലിനല്‍കി വളര്‍ന്ന പ്രസ്ഥാനങ്ങളാണിവ. ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ കാക്കിയും ലാത്തിയും ഉപേക്ഷിക്കുന്നതാണ് നല്ലത്. നിയമസംവിധാനങ്ങളെ വെല്ലുവിളിക്കാന്‍ ഇവര്‍ക്ക് ധൈര്യം നല്‍കുന്ന ഭരണമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നവരുടെ ലക്ഷ്യം നാടിനെ വിഭജിപ്പിച്ച് ജനങ്ങളെ തമ്മില്‍ത്തല്ലിച്ച് കലാപം സൃഷ്ടിക്കുക എന്നത് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിവാദങ്ങള്‍ക്കിടയിലും വെള്ളാപ്പള്ളിയെ ചേര്‍ത്തുപിടിച്ച് പിണറായി; മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തു

കേക്ക് മുറിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് വെള്ളാപ്പള്ളിയും ഉണ്ടായിരുന്നു.

Published

on

തിരുവനന്തപുരം: മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ ശേഷവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെ ചേര്‍ത്തുപിടിച്ച് പിണറായി. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ വെള്ളാപ്പള്ളി പങ്കെടുത്തു. കേക്ക് മുറിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് വെള്ളാപ്പള്ളിയും ഉണ്ടായിരുന്നു.

വെള്ളാപ്പള്ളിക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ സംഘടിപ്പിച്ച അയപ്പസംഗമത്തില്‍ പങ്കെടുക്കാന്‍ വെള്ളാപ്പള്ളി എത്തിയത് മുഖ്യമന്ത്രിയുടെ കാറിലായിരുന്നു. സംഘ്പരിവാറിനായി മുസ്ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളിയെ ചേര്‍ത്തുപിടിച്ച നിലപാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് കാരണമായെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇത് ചര്‍ച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിലേക്ക് വെള്ളാപ്പള്ളിയെ ക്ഷണിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചത്.

Continue Reading

kerala

ഇടുക്കിയില്‍ സ്‌കൂളിന്റെ സീലിങ് തകര്‍ന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ശക്തമായ കാറ്റിലാണ് സ്‌കൂളിന്റെ സീലിങ് തകര്‍ന്നത് വീണത്

Published

on

ഇടുക്കി: ഇടുക്കിയില്‍ ബൈസണ്‍വാലി ഹൈസ്‌ക്കൂളിന്റെ സീലിങ്ങ് തകര്‍ന്നു വീണു. നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്ലാസ് മുറിയിലാണ് സംഭവം. ശക്തമായ കാറ്റിലാണ് സ്‌കൂളിന്റെ സീലിങ് തകര്‍ന്നത് വീണത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ആയതിനാല്‍ ക്ലാസില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നിര്‍മ്മാണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു എന്നാണ് സ്‌കൂള്‍ അധിക്യതരുടെ വിശദീകരണം.

 

Continue Reading

kerala

രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

Published

on

കൊച്ചി: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ‘സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോട് എന്ത് മാത്രം വിരോധവും ഗാന്ധിയന്‍ ആശയങ്ങളോട് എത്രമാത്രം അസഹിഷ്ണുതയും ഭീതിയുമാണെന്ന് വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ഗാന്ധിയന്‍ ആശയങ്ങള്‍ രാജ്യത്തിന്റെ ആത്മാവാണ്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് ഗാന്ധിയുടെ സ്നേഹ രാഷ്ട്രീയമോ അദ്ദേഹം മുന്നോട്ട് വച്ച മൂല്യങ്ങളുടെ വ്യാപ്തിയോ മനസിലാകില്ല. രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു. നെഹ്റുവിന്റെ, ഇന്ദിര ഗാന്ധിയുടെ, രാജീവ് ഗാന്ധിയുടെ പേരിലുള്ള എത്രയോ പദ്ധതികളുടെ പേര് മാറ്റി. അവരെ എത്രയോ വട്ടം അവഹേളിക്കാന്‍ ശ്രമിച്ചു.

രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും ഇന്ത്യയുടേതായിരുന്നെന്ന് ബി.ജെ.പി സര്‍ക്കാര്‍ മറക്കരുത്’, വി ഡി സതീശന്‍ പറഞ്ഞു.ഗാന്ധിയന്‍ ആശയങ്ങള്‍ രാജ്യത്തിന്റെ ആത്മാവെന്നും പേര് വെട്ടിയാല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിസ്മൃതിയിലാകുമെന്നും കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം എന്നും 2005ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനാണ് ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ ശ്രമമെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

 

Continue Reading

Trending