Connect with us

india

ഭര്‍ത്താവ് കറുത്ത നിറമായതിനാല്‍ ഭാര്യക്ക് പരിഹാസം; 44കാരന് വിവാഹ മോചനം കോടതി അനുവദിച്ചു

പതിനാറ് വര്‍ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഹൈക്കോടതി നിരീക്ഷണത്തോടെ അവസാനമായത്.

Published

on

ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച പരിഹസിച്ച ഭാര്യയില്‍ നിന്ന് വിവാഹമോചനം അനുവദിച്ച് കോടതി. കറുത്ത നിറത്തിന്റെ പേരില്‍ അപമാനിക്കുന്നത് ക്രൂരതയാണെന്ന് വിശദമാക്കിയാണ് കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം. നിറത്തിന്റെ പേരില്‍ പരിഹസിക്കുന്നത് വിവാഹ മോചനത്തിനുള്ള ശക്തമായ കാരണമാകുമെന്ന നിരീക്ഷണത്തോടെയാണ് തീരുമാനം. 44 കാരന് 41കാരിയില്‍ നിന്നുള്ള വിവാഹമോചന കേസിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.

പതിനാറ് വര്‍ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഹൈക്കോടതി നിരീക്ഷണത്തോടെ അവസാനമായത്. സൂക്ഷ്മമായ വിശകലനത്തില്‍ ഭാര്യ നിറത്തിന്റെ പേരില്‍ ഭര്‍ത്താവിനെ നിരന്തരം പരിഹസിച്ചിരുന്നതായും ഭര്‍ത്താവിന്റെ അടുത്ത് നിന്ന് കാരണമില്ലാതെ മാറി താമസിച്ചതായും കോടതി കണ്ടെത്തി. ഇതിന് ന്യായീകരിക്കാനായി അവിഹിതം അടക്കമുള്ള ആരോപണങ്ങളാണ് 41കാരി 44 കാരനെതിരെ ഉയര്‍ത്തിയത്. ഇതെല്ലാം ക്രൂരതയുടെ തെളിവാണെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹ നിയമത്തിലെ 13 ഐ.എ വകുപ്പ് അനുസരിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്. 2007ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടിയാണ് ഉള്ളത്. 2012ല്‍ ഭര്‍ത്താവ് ബെംഗളുരു കോടതിയെ വിവാഹ മോചനത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ കോടതി അനുവിദിച്ചിരുന്നില്ല. ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് അലോക് ആരാദേയും ജസ്റ്റിസ് ആനന്ദ് രാമാനന്ദ് ഹെഗ്‌ഡേയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പരാതി പരിഗണിച്ചത്. നിറത്തിന്റെ പേരിലുള്ള ഭാര്യയുടെ പരിഹാസം കുഞ്ഞിനെ കരുതി വലിയ രീതിയില്‍ ഭര്‍ത്താവ് സഹിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. അതേസമയം വിവാഹ ബന്ധത്തിലെ ക്രൂരത എന്ന വകുപ്പ് അനുസരിച്ചും ഗാര്‍ഹിക പീഡനത്തിനും ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസ് നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച യുവതി ഭര്‍ത്താവും വീട്ടുകാരുമാണ് തന്നെ പീഡിപ്പിക്കുന്നതെന്നായിരുന്നു കുടുംബ കോടതിയില്‍ വാദിച്ചത്. സ്ത്രീധനം ആവശ്യപ്പെടുകയും കുട്ടിയുമായി പുറത്ത് പോകാന്‍ പോലും അനുവദിക്കാത്ത സാഹചര്യത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നുമാണ് യുവതി കോടതിയെ അറിയിച്ചത്.

മറ്റൊരു യുവതിയുമായുള്ള ബന്ധത്തില്‍ ഭര്‍ത്താവിന് കുട്ടിയുണ്ടെന്നും കുടുംബ കോടതിയില്‍ വാദം വന്നതോടെയാണ് നേരത്തെ വിവാഹ മോചനം അനുവദിക്കാതിരുന്നത്. യുവതിയുടെ ആരോപണങ്ങള്‍ പരിഗണിച്ച കുടുംബ കോടതി 2017ലാണ് ഭര്‍ത്താവിന്റെ ഹര്‍ജി തള്ളിയത്. ഭര്‍ത്താവിന്റെ സ്ഥാപനത്തില്‍ ചേരാനുള്ള ഒരു ശ്രമം പോലും ഭാര്യ നടത്താതിരുന്നത് വിവാഹ ബന്ധത്തിലെ താല്‍പര്യക്കുറവ് വെളിപ്പെടുത്തുന്നതാണെന്നും ഇതിന് കാരണമായി ഭാര്യ കണ്ടത് ഭര്‍ത്താവിന്റെ ഇരുട്ട നിറമാണെന്നും കര്‍ണാടക ഹൈക്കോടതി വിശദമാക്കി. ഹൈക്കോടതി നിരീക്ഷണം പരിഗണിച്ച് വിവാഹ മോചനം അനുവദിക്കാന്‍ ഹൈക്കോടതി കുടുംബ കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വോട്ടു ചോരിയാണ് ഇപ്പോഴത്തെ പ്രധാന വിഷയം, പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനമല്ല; രാഹുല്‍ ഗാന്ധി

രണ്ടു വര്‍ഷം മുമ്പ് സംസ്ഥാനത്ത് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ മണിപ്പൂരിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.

Published

on

വോട്ടു ചോരിയാണ് ഇപ്പോള്‍ രാജ്യത്തിന്റെ മുന്നിലുള്ള പ്രധാന വിഷയം, അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലായിടത്തും ആളുകള്‍ ‘വോട്ട് ചോര്‍’ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും ഗുജറാത്തിലെ ജുനഗഢ് ജില്ലയിലെ കേശോദ് വിമാനത്താവളത്തില്‍ മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ഏറെക്കാലമായി മണിപ്പൂര്‍ പ്രശ്‌നത്തിലാണ്. ഇപ്പോഴാണ് പ്രധാനമന്ത്രി കലാപബാധിത സംസ്ഥാനത്തേക്ക് പോവാന്‍ തീരുമാനിച്ചത്. അതൊരു വലിയ കാര്യമല്ല. രണ്ടു വര്‍ഷം മുമ്പ് സംസ്ഥാനത്ത് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ മണിപ്പൂരിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.

 

Continue Reading

india

ഡല്‍ഹിക്കുശേഷം മുംബൈ ഹൈക്കോടതിക്കും ഇമെയില്‍ ബോംബ് ഭീഷണി

ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ ജീവനക്കാരുള്‍പ്പെടെയുള്ളവരെ അടിയന്തരമായി കോടതിയില്‍ നിന്നൊഴിപ്പിച്ചു.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പിന്നാലെ മുംബൈ ഹൈക്കോടതിയിലും ഇമെയില്‍ വഴി ബോംബ് ഭീഷണി. ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ ജീവനക്കാരുള്‍പ്പെടെയുള്ളവരെ അടിയന്തരമായി കോടതിയില്‍ നിന്നൊഴിപ്പിച്ചു.

ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. വ്യാജ ഭീഷണിയാകാമെന്നതാണ് പ്രാഥമിക നിഗമനം. പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ പ്രവീണ്‍ മുണ്ഡെ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നോട്ടം വഹിച്ചു. ഇതിനുമുമ്പ് ഇസ്‌കോണ്‍ ടെമ്പിളടക്കമുള്ളവക്ക് നേരെ നിരവധി തവണ ബോംബ് ഭീഷണി ലഭിച്ചിരുന്നതായി ഉദ്യാഗസ്ഥര്‍ അറിയിച്ചു.

രാവിലെ ഡല്‍ഹി ഹൈക്കോടതിയിലും ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഡല്‍ഹി ഹൈക്കോടതി ഉടന്‍ പൊട്ടിത്തെറിക്കുമെന്നും 1998ലെ കോയമ്പത്തൂര്‍ സ്ഫോടനം പാറ്റ്‌നയില്‍ പുനരാവര്‍ത്തിക്കുമെന്നും, ഉദയനിധി സ്റ്റാലിന്റെ മകന്‍ ഇമ്പ നിധിക്കെതിരെ ആസിഡാക്രമണം നടത്തുമെന്നുമാണ് ഭീഷണി സന്ദേശത്തിലുണ്ടായിരുന്നത്.

Continue Reading

india

നേപ്പാള്‍ സംഘര്‍ഷം; മരണം 51 ആയി

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലും സംഘര്‍ഷത്തിനിടയിലെ വിവിധ അപകടങ്ങളിലും മരിച്ചവരുടെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരിയുമാണ്.

Published

on

കാഠ്മണ്ഡു: നേപ്പാളിലെ സംഘര്‍ഷത്തില്‍ മരണം 51 ആയി ഉയര്‍ന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലും സംഘര്‍ഷത്തിനിടയിലെ വിവിധ അപകടങ്ങളിലും മരിച്ചവരുടെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരിയുമാണ്. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ത്രിഭുവന്‍ യൂണിവേഴ്സിറ്റി ടീച്ചിങ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ട 12,500-ലധികം തടവുകാരെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത തിരച്ചില്‍ തുടരുന്നു. കാഠ്മണ്ഡു താഴ്വരയില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.

അതേസമയം, നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ആയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നു. പ്രതിഷേധിക്കുന്ന ജെന്‍സി വിഭാഗമാണ് കര്‍ക്കിയുടെ പേര് മുന്നോട്ടുവച്ചത്. 2016 ജൂലൈ മുതല്‍ 2017 ജൂണ്‍ വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് പ്രവര്‍ത്തിച്ച കര്‍ക്കി, ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ കൈക്കൊണ്ട കര്‍ശന നിലപാടുകള്‍കൊണ്ട് അറിയപ്പെട്ടിരുന്നു.

Continue Reading

Trending