kerala

മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതം: ഇ.പി ജയരാജന്‍

By webdesk11

August 10, 2023

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. തികച്ചും സുതാര്യമായി നടന്ന ഒരു ഇടപാടിനെ കുറിച്ചാണ് കുടിപ്പക തീര്‍ക്കാന്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം കാരണം മകളെ വ്യക്തിഹത്യ ചെയ്യരുതെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

വീണ ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്നുണ്ട്. സേവനം നല്‍കിയതിന് നികുതി അടച്ച് രേഖാമൂലം പണം വാങ്ങിയിട്ടുണ്ട്, എന്തു സേവനമാണ് നല്‍കിയത് എന്ന് കമ്പനിയാണ് പറയേണ്ടത് അദ്ദേഹം പറഞ്ഞു.