Connect with us

News

ഭാര്യയെ വെടിവെച്ച് കൊന്ന് ജഡ്ജി; നാളെ താനുണ്ടാവില്ലെന്ന് സഹപ്രവര്‍ത്തകന് സന്ദേശം

അമേരിക്കയില്‍ ജഡ്ജി ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി.

Published

on

വാഷിങ്ടണ്‍: അമേരിക്കയില്‍ ജഡ്ജി ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടി സൂപ്പീരിയര്‍ കോടതി ജഡ്ജി ജെഫ്രി ഫെര്‍ഗോസണാണ് വാക്കു തര്‍ക്കത്തെത്തുടര്‍ന്ന് ഭാര്യ ഷെറിലിനെ വെടിവെച്ചു കൊലപ്പെടുത്തിയത്.
സംഭവം നടക്കുമ്പോള്‍ ഇയാള്‍ നന്നായി മദ്യപിച്ചിരുന്നതായാണ് വിവരം. ഭാര്യക്കു നേരെ വെടിയുതിര്‍ത്ത ശേഷം നാളെ താനുണ്ടാവില്ലെന്ന സന്ദേശം സഹപ്രവര്‍ത്തകന് അയക്കുകയും ചെയ്തു.

വീടിനു സമീപത്തെ റസ്റ്ററന്റില്‍ വെച്ച് അത്താഴത്തെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ഇവിടെവെച്ച് ജെഫ്രി തന്റെ വിരലു കൊണ്ട് ഭാര്യയുടെ നേര്‍ക്ക് തോക്കു ചൂണ്ടുന്നതു പോലെ ആംഗ്യം കാണിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ഇരുവരും കലഹം തുടര്‍ന്നപ്പോള്‍ എന്തു കൊണ്ട് യഥാര്‍ത്ഥ തോക്ക് തന്റെ നേര്‍ക്ക് ചൂണ്ടുന്നില്ലെന്ന ഭാര്യ ചോദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. യഥാര്‍ത്ഥ തോക്കെടുത്തു വന്ന ജെഫ്രി ഭാര്യയുടെ നെഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിളിച്ച് ഭാര്യയെ താന്‍ വെടിവെച്ചതായി അറിയിച്ചു. പിന്നാലെ സഹപ്രവര്‍ത്തകന് സന്ദേശമയക്കുകയും ചെയ്തു. ജഡ്ജിയുടെ വീട്ടില്‍ നിന്ന് 47 തോക്കുകളും 26,000 വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു.

india

നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി

സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പിന്തുണയോടെ ഉത്തര്‍പ്രദേശിലെ കന്നൗജില്‍ സംഘടിപ്പിച്ച ഇന്ത്യ മുന്നണിയുടെ സംയുക്ത റാലിയിലാണ് പ്രതികരണം.

Published

on

2024 ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ സഖ്യം ഉത്തര്‍പ്രദേശില്‍ വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പിന്തുണയോടെ ഉത്തര്‍പ്രദേശിലെ കന്നൗജില്‍ സംഘടിപ്പിച്ച ഇന്ത്യ മുന്നണിയുടെ സംയുക്ത റാലിയിലാണ് പ്രതികരണം.

‘നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി കനത്ത തിരിച്ചടി നേരിടും. ഒരു മാറ്റം ജനം ഇതിനകം മനസ്സില്‍ കുറിച്ചുകഴിഞ്ഞു.’ രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രസംഗത്തില്‍ ഒരിടത്ത് പോലും പ്രധാനമന്ത്രി നരേന്ദ്രമോദി അദാനിയെക്കുറിച്ചോ അംബാനിയെക്കുറിച്ചോ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

ഭയപ്പെടുന്ന ഒരാള്‍ സ്വന്തം വിശ്വാസം അനുസരിച്ച് അവനെ രക്ഷിക്കാന്‍ കഴിയുന്ന വ്യക്തിയുടെ പേര് പറയുന്നു. സമാനമായ രീതിയില്‍ നരേന്ദ്രമോദി തന്നെ രക്ഷിക്കാന്‍ കഴിയുന്ന രണ്ട് സുഹൃത്തുക്കളുടെ പേര് പറയുകയാണ്. അംബാനി.. അദാനി എന്നെ രക്ഷിക്കൂ എന്നാണ് പറയുന്നത്. ഏത് ട്രക്കില്‍ എന്ത് പണം അദാനി കൊണ്ടുവന്നുവെന്ന് മോദിക്ക് അറിയാം വ്യക്തിപരമായ അനുഭവം അദ്ദേഹത്തിനുണ്ടെന്നും രാഹുല്‍ കടന്നാക്രമിച്ചു.

അംബാനിയും അദാനിയുമായി രാഹുല്‍ ഒത്തുതീര്‍പ്പാക്കിയെന്ന് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി ആരോപിച്ചിരുന്നു. ഒത്തുതീര്‍പ്പുണ്ടാക്കിയതിനാലാണ് രാഹുല്‍ രണ്ടുപേരെക്കുറിച്ചും മിണ്ടാത്തത്. ടെമ്പോയില്‍ നോട്ട് കെട്ടുകള്‍ കിട്ടിയതുകൊണ്ടാണോ രാഹുല്‍ മിണ്ടാത്തതെന്നും മോദി ചോദിച്ചിരുന്നു.

Continue Reading

india

കെജ്‌രിവാളിന് ഇടക്കാലജാമ്യം; പ്രചാരണം നടത്താം: ‘ഇന്ത്യ’ മുന്നണിക്ക് ഊര്‍ജ്ജം

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്.

Published

on

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചു. ജൂൺ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്. ജൂൺ 4 വരെ കെജ്രിവാളിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. 50 ദിവസത്തിന് ശേഷമാണ് അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. ജാമ്യ കാലയളവിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാനാവില്ല. ഫയലുകളിൽ ഒപ്പിടരുത്, മന്ത്രിസഭായോഗം വിളിക്കരുത് തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Continue Reading

india

ഗുജറാത്തില്‍ വോട്ടെടുപ്പില്‍ നിന്ന് മുസ്‌ലിംകളെ മാറ്റിനിര്‍ത്താന്‍ ബി.ജെ.പിയുടെ സൗജന്യ സിയാറത്ത് യാത്ര

സംഭവത്തില്‍ സൂറത്ത് ജില്ലാ വരണാധികാരിക്ക് കോണ്‍ഗ്രസ് പരാതി നല്‍കി.

Published

on

ഗുജറാത്തില്‍ വോട്ടെടുപ്പില്‍നിന്ന് മുസ്‌ലിംകളെ മാറ്റിനിര്‍ത്താന്‍ ബി.ജെ.പിയുടെ സൗജന്യ സിയാറത്ത് യാത്ര. രാജസ്ഥാനിലെ അജ്മീറിലേക്കാണ് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വോട്ടെടുപ്പ് ദിവസം സൗജന്യ സിയാറത്ത് യാത്ര ഒരുക്കിയത്. മുസ്‌ലിംകളെ വോട്ടെടുപ്പില്‍നിന്ന് മാറ്റി നിര്‍ത്തി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ചൊവ്വാഴ്ചയാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടന്നത്. തിങ്കളാഴ്ച 35 ആഡംബര ബസ്സുകളിലാണ് ലിംഗായത്തില്‍നിന്ന് മുസ്‌ലിംകളെ സിയാറത്തിന് കൊണ്ടുപോയത്. വോട്ടെടുപ്പിന് ശേഷം ബുധനാഴ്ച ഈ ബസ്സുകള്‍ തിരിച്ചെത്തി. സൗജന്യ യാത്രയും ഭക്ഷണവും നല്‍കിയാണ് മുസ്‌ലിംകളെ വോട്ടെടുപ്പില്‍നിന്ന് മാറ്റി നിര്‍ത്തിയത്. സംഭവത്തില്‍ സൂറത്ത് ജില്ലാ വരണാധികാരിക്ക് കോണ്‍ഗ്രസ് പരാതി നല്‍കി.

 

Continue Reading

Trending