kerala
വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധവുമായി ബസ് ഉടമകള്‍
ഒരുനിലക്കും അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ബസ് ഓപ്പറേറ്റെഴ്സ് ഓർഗനൈസേഷൻ പ്രതികരിച്ചു.

സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ കൺസെഷൻ പ്രായം വർധിപ്പിച്ചത്തിനെതിരെ പ്രതിഷേധവുമായി ബസ് ഉടമകൾ. ഒരുനിലക്കും അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ബസ് ഓപ്പറേറ്റെഴ്സ് ഓർഗനൈസേഷൻ പ്രതികരിച്ചു.
വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്നും വിദ്യാർഥികളുടെ കൺസെഷൻ പ്രായം 18 വയസ്സാക്കി കുറയ്ക്കണമെന്നും രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തയ്യാറാകണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.
ബസുകളിൽ വിദ്യാർഥികൾക്ക് കൺസെഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ൽ നിന്നും 27 ആയി ഉയർത്തി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ഗവേഷണ വിദ്യാർഥികളെ കൂടി പരിഗണിച്ചാണ് കൺസെഷൻ പ്രായം ഉയർത്തിയത് എന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
സീറ്റ് ബെൽറ്റ് സ്ഥാപിക്കണമെന്ന നിർദേശത്തോടും ബസ് ഉടമകൾ വിയോജിപ്പ് അറിയിച്ചു. ബസ്സുകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കണമെന്ന നിബന്ധന അധിക ചിലവ് വരുത്തി വെക്കുമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.
30,000 രൂപ അധികമായി ചെലവാകും ഇനി നിൽക്കുന്ന ആൾക്ക് കൂടി സീറ്റ് ബെൽറ്റ് ആവശ്യപ്പെട്ടേക്കും. സ്വകാര്യ ബസ് ഉടമകളെ നട്ടം തിരിക്കുന്ന നടപടികളാണ് സർക്കാരും ഗതാഗത വകുപ്പും സ്വീകരിക്കുന്നത് എന്ന് ബസ് ഉടമകൾ ആരോപിച്ചു. ഡ്രൈവർക്കും മുന്നിൽ ഇരിക്കുന്ന യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനാണ് തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ചുള്ള സർക്കുലർ ഇനിയും ലഭിച്ചിട്ടില്ല.
kerala
കടലാക്രമണമുള്ള കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ല’; മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

എറണാകുളം ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ചെല്ലാനം മല്‍സ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധക്കാര്‍ എത്തി.
അതേസമയം പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്നബാധിത മേഖലകള്‍ സന്ദര്‍ശിക്കാതെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനൊപ്പം വേദി പങ്കിടുന്നതിലും വിമര്‍ശനമുണ്ട്.
പരിപാടി പേരിന് വേണ്ടി മാത്രം നടത്തുന്നതാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
kerala
രോഗം വന്നിട്ടും കുഞ്ഞിനെ ചികിത്സിച്ചില്ല; ഒരു വയസുകാരന്റെ മരണത്തില്‍ അന്വേഷണം
അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്.

മലപ്പുറം കാടാമ്പുഴയില്‍ രോഗം വന്നിട്ടും ചികിത്സ നല്‍കാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം. അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. കുഞ്ഞിന്റെ അമ്മ മോഡേണ്‍ മെഡിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്.
കുഞ്ഞിന് കൃത്യമായ ചികിത്സ നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ലെന്നാണ് പരാതി. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടായിട്ടും മാതാപിതാക്കള്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം ഉയരുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് വില 440 രൂപ കുറഞ്ഞ് 71,440 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 8930 രൂപയായാണ് വില കുറഞ്ഞത്.
ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമാകുന്നത്. യു.എസ്-ചൈന വ്യാപര യുദ്ധം അയയുന്നതാണ് സ്വര്‍ണവില കുറയാനുള്ള പ്രധാനകാരണം. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ രണ്ട് ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
സ്‌പോട്ട് ഗോള്‍ഡിന്റെ വില 3,277.17 ഡോളറായാണ് കുറഞ്ഞത്. മെയ് 29ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാവുന്നത്. 2.8 ശതമാനം ഇടിവാണ് വിലയില്‍ ഉണ്ടായത്.
യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കും ഇടിഞ്ഞു. യു.എസും ചൈനയും തമ്മില്‍ അടുത്തയാഴ്ചയോടെ പുതിയ വ്യാപാര കരാര്‍ നിലവില്‍ വരുമെന്നാണ് സൂചന. ഇതിനൊപ്പം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായും യു.എസ് വ്യാപാര കരാറിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതും സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
-
india3 days ago
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്ക്ക് സ്വർണം
-
kerala3 days ago
‘ഞങ്ങള്‍ക്കും ജീവിക്കണം’; വാക്കിന് വിലയില്ലാത്ത സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍
-
kerala3 days ago
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
-
india3 days ago
ലഹരി ഇടപാട്: ശ്രീകാന്ത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ൻ 43 തവണയായി വാങ്ങിയെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം