Connect with us

crime

തൃശൂരില്‍ പിതാവ് മകനേയും കുടുംബത്തേയും തീകൊളുത്തിയതിന് ശേഷം വിഷം കഴിച്ചു

. കുടുംബഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

Published

on

തൃശൂർ ചിറക്കേക്കോട് പിതാവ് മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി(38), ഭാര്യ ലിജി(32), മകൻ(12) ടെണ്ടുൽക്കർ എന്നിവർക്കാണ് പൊള്ളലേറ്റത്. ജോജിയുടെ പിതാവ് ജോൺസൺ ആണ് തീകൊളുത്തിയത്.

വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. കുടുംബഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ജോൺസൺ മകനേയും കുടുംബത്തേയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അച്ഛനും മകനും തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്.
ഇവരെ തീകൊളുത്തിയതിന് ശേഷം ജോൺസൺ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാലുപേരും നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ​ഗുരുതരമാണ്. സംഭവത്തിൽ മണ്ണുത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

crime

നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

നടൻ്റെ മുന്‍കൂര്‍ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

Published

on

നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് നേരെ ലുക്കൗട്ട് നോട്ടീസ്. നടൻ്റെ മുന്‍കൂര്‍ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

മുൻപ് കോഴിക്കോട് സെഷന്‍സ് കോടതിയും ജാമ്യപേക്ഷ നിഷേധിച്ചിരുന്നു. പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.

പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

Continue Reading

crime

കോഴിക്കോട് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി.

Published

on

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ഓമശ്ശേരി മങ്ങാട്​ പുത്തൂർ കോയക്കോട്ടുമ്മൽ എസ്​. ശ്രീനിജ് ആണ് അറസ്റ്റിലായത്. രണ്ട് വിദ്യാര്‍ഥികൾ നല്‍കിയ പരാതിയിലാണ് നടപടി. വിദ്യാര്‍ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതിക്രമത്തിനിരയായ വിദ്യാര്‍ഥികളുടെ മാതാപിതാക്കൾ പരാതി നൽകാൻ സ്കൂളിലെത്തിയപ്പോൾ അധ്യാപകൻ രക്ഷിതാക്കളെ മർദ്ദിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്കൂൾ വിദ്യാര്‍ഥിയെ മർദ്ദിച്ചതിനും, ടീച്ചർമാരെ അസഭ്യം പറഞ്ഞതിനും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും, പൊതുജന ശല്യത്തിനുമായി ഇയാൾക്കെതിരെ ആറോളം കേസുകൾ നിലവിലുണ്ട്.

Continue Reading

crime

നബീസ കൊലപാതകം: പേരമകനും ഭാര്യയ്ക്ക് ജീവപര്യന്തം

സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു കൊ​ല​പാ​ത​കം.

Published

on

ഭ​ക്ഷ​ണ​ത്തി​ല്‍ വി​ഷം ക​ല​ര്‍ത്തി ക​രി​മ്പു​ഴ തോ​ട്ട​ര​യി​ലെ ഈ​ങ്ങാ​ക്കോ​ട്ടി​ല്‍ മ​മ്മി​യു​ടെ ഭാ​ര്യ ന​ബീ​സ​യെ (71) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ൾക്ക് ജീവപര്യന്തം തടവ്. മ​ണ്ണാ​ർ​ക്കാ​ട് ജി​ല്ല സ്പെ​ഷ​ൽ കോ​ട​തിയാണ് ശിക്ഷ വിധിച്ചത്. ന​ബീ​സ​യു​ടെ മ​ക​ളു​ടെ മ​ക​ൻ ക​രി​മ്പു​ഴ തോ​ട്ട​ര പ​ടി​ഞ്ഞാ​റേ​തി​ല്‍ വീ​ട്ടി​ല്‍ ബ​ഷീ​ര്‍ (33), ഭാ​ര്യ ക​ണ്ട​മം​ഗ​ലം സ്വ​ദേ​ശി​നി ഫ​സീ​ല (27) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു കൊ​ല​പാ​ത​കം.

2016 ജൂ​ണ്‍ 24നാ​ണ് ന​ബീ​സ​യു​ടെ മൃ​ത​ദേ​ഹം ആ​ര്യ​മ്പാ​വ് – ഒ​റ്റ​പ്പാ​ലം റോ​ഡി​ല്‍ നാ​യാ​ടി​പ്പാ​റ​ക്കു സ​മീ​പം റോ​ഡ​രി​കി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് നാ​ലു ദി​വ​സം മു​മ്പ് ഇ​വ​രെ ബ​ഷീ​ര്‍ മ​ണ്ണാ​ർ​ക്കാ​ട്ടെ ത​ന്റെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. 22ന് ​രാ​ത്രി ചീ​ര​ക്ക​റി​യി​ല്‍ ചി​ത​ലി​നു​ള്ള മ​രു​ന്ന് ചേ​ര്‍ത്ത് ന​ബീ​സ​ക്ക് ക​ഴി​ക്കാ​ന്‍ ന​ല്‍കി.

എ​ന്നാ​ൽ, ഇ​വ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ ബ​ലം​പ്ര​യോ​ഗി​ച്ച്‌ വാ​യി​ലേ​ക്ക് വി​ഷം ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ചെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ മൃ​ത​ദേ​ഹം ഒ​രു ദി​വ​സം വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചു. തു​ട​ര്‍ന്ന് 24ന് ​രാ​ത്രി​യോ​ടെ ബ​ഷീ​റും ഫ​സീ​ല​യും ത​യാ​റാ​ക്കി​യ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് സ​ഹി​തം റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

എ​ഴു​ത്തും വാ​യ​ന​യു​മ​റി​യാ​ത്ത ന​ബീ​സ​യു​ടെ സ​ഞ്ചി​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. ഭ​ര്‍ത്താ​വി​ന്റെ പി​താ​വി​ന് മെ​ത്തോ​മൈ​ന്‍ എ​ന്ന വി​ഷ​പ​ദാ​ര്‍ഥം ന​ല്‍കി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഫ​സീ​ല നേ​ര​ത്തേ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

Continue Reading

Trending