Connect with us

kerala

രണ്ട് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സെപ്റ്റംബര്‍ 24, 27, 28 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബര്‍ 24, 27, 28 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുമുണ്ട്.

മറ്റന്നാള്‍ 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. 28ന് ആറു ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ടുണ്ട്. കൊല്ലം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ്.

EDUCATION

എ.പ്ലസ് തിളക്കത്തിൽ മേമന സഹോദരങ്ങൾ

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ജില്ലയിലെ വിവിധ കായിക മത്സരങ്ങൾക്ക് ട്രാക്ക് ഒരുക്കിയും ജില്ലാതലം മുതൽ അന്തർദേശീയ തലം വരെ കായിക രംഗത്ത് വ്യത്യസ്ഥമായ അടയാളപ്പെടുത്തലുകളിലൂടെ ശ്രദ്ധേയമായ കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ മേമന സഹോദരൻമാരുടെ അഞ്ച് മക്കൾ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും പ്ളസോടെ തിളക്കമാർന്ന വിജയം നേടി.

മേമന ഷബീറലിയുടെ മകൾ ലിയാ ഫാത്തിമ, സെയ്ഫ് സാഹിദിൻ്റെ മകൾ ഫാത്തിമ സൻഹ, ഷഫീക്കിൻ്റെ മകൾ റിഫാ ഫാത്തിമ ഷമീമിൻ്റെ മകൻ റസൽ ,അമീറിൻ്റെ മകൻ ഷഹബാസ് അമൻ എന്നിവരാണ് മേമന കുടുംബത്തിൻ്റെ അഭിമാനതാരങ്ങളായത്.

ലിയാ ഫാത്തിമ, ഫാത്തിമ സൻഹ എന്നിവർ മലപ്പുറം സെൻ്റ്ജെമ്മാസ് ഹൈസ്ക്കൂളിൽ നിന്നും മറ്റു മൂന്നു പേർ മങ്കട പള്ളിപ്പുറം ഗവ:ഹൈസ്ക്കൂളിൽ നിന്നുമാണ് വിജയം നേടിയത്. ഇവരിൽ ഫാത്തിമ സൻഹ, റിഫാ ഫാത്തിമ എന്നിവർ യു.എസ് എസ് സ്കോളർഷിപ്പ് ജേതാക്കൾ കൂടിയാണ്.

എല്ലാവരും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയവരും സ്കൂൾ ജെ.ആർ.സി യൂണിറ്റ് അംഗങ്ങളും സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിത്തം വഹിക്കുന്നവരുമാണ്. മക്കളുടെ അഭിമാനകരമായ വിജയം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മേമന കുടുംബം

Continue Reading

kerala

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം

മലപ്പുറത്ത് ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി

Published

on

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാളികാവ് ചോക്കോട് സ്വദേശിയായ 14 കാരന്‍ ജിഗിനാണ് മരിച്ചത്. ഭിന്നശേഷിക്കാരനാണ്. ജില്ലയില്‍ നിന്നും ഇന്നു റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്.

ജില്ലയില്‍ ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ഒരുമാസമായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജിഗിന്റെ ഒമ്പതു പേരടങ്ങുന്ന കുടുംബത്തിലെ ആറുപേര്‍ക്കും രോഗം ബാധിച്ചിരുന്നു.

ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത് ജിഗിന്റെ സഹോദരന്‍ ജിബിനെയാണ്. ജിബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെ അച്ഛന്‍ ചന്ദ്രനെയും രോഗം ബാധിച്ചിരുന്നു. അദ്ദേഹം നിലമ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനുശേഷമാണ് ജിഗിനെയും രോഗം ബാധിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പോത്തുകല്‍ കോടാലിപൊയിൽ സ്വദേശി സക്കീര്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചാലിയാര്‍ സ്വദേശി റെനീഷ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു.

Continue Reading

kerala

വേനൽ മഴ ആശ്വാസമായി; മൂന്നുദിവസങ്ങളിലായി വൈദ്യുതി ഉപയോഗത്തിൽ ഒരുകോടി യൂനിറ്റിന്‍റെ കുറവ്

മേയ് മൂന്നിനാണ്​ 11.59 കോടി യൂനിറ്റെന്ന റെക്കോഡിലെത്തിയത്

Published

on

സംസ്ഥാനത്ത് പരക്കെ വേനൽമഴ ലഭിച്ചത് വൈദ്യുതി വകുപ്പിന് ആശ്വാസമായി. പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ ഒരുകോടി യൂനിറ്റിന്‍റെ കുറവാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഉണ്ടായത്​. ശരാശരി 10 കോടി യൂനിറ്റായിരുന്നത് വേനൽ മഴയെത്തുടർന്ന്​ ഒമ്പതുകോടി യൂനിറ്റിന്​ താഴെയായി കുറഞ്ഞു.

പ്രാദേശികമായി ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണവും ഉപഭോഗം കുറയാൻ കാരണമായി. ഇതോടെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ 43 ലക്ഷം യൂനിറ്റിന്‍റെയും പുറത്തുനിന്ന്​ എത്തിക്കുന്ന വൈദ്യുതിയിൽ 50.9 ലക്ഷം യൂനിറ്റിന്റെയും കുറവുണ്ടായി. വേനൽചൂട് കത്തിനിന്ന മേയിൽ പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തിയിരുന്നു.

മേയ് മൂന്നിനാണ്​ 11.59 കോടി യൂനിറ്റെന്ന റെക്കോഡിലെത്തിയത്​. മഴ വന്നതോടെ സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക്​ വർധിച്ചു. ഈ മാസം 237.24 ലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്ക് വെള്ളം ഒഴുകിയെത്തിയിട്ടുമുണ്ട്​.

Continue Reading

Trending