award
സാഹിത്യ നൊബേല്‍ നോര്‍വീജിയന്‍ എഴുത്തുകാരന് യോന്‍ ഫോസെക്ക്
ഗദ്യ സാഹിത്യത്തിന് നല്കിയ സംഭാവകള്‍ പരിഗണിച്ചാണ് ഫോസെക്ക് പുരസ്കാരം

2023ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നോര്‍വീജിയന്‍ എഴുത്തുകാരന് യോന്‍ ഫോസെക്ക്. ഗദ്യ സാഹിത്യത്തിന് നല്കിയ സംഭാവകള്‍ പരിഗണിച്ചാണ് ഫോസെക്ക് പുരസ്കാരം. ഫോസെയുടെ നാടകങ്ങളും ഗദ്യങ്ങളും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്ന് നൊബേല്‍ പുരസ്കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.
നാടകങ്ങള്‍, നോവലുകള്‍, കവിതാ സമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി കൃതികള്‍ ഫോസെയുടേതായിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച സമകാലിക നാടകകൃത്തുക്കളില്‍ ഒരാളായാണ് യോന്‍ ഫൊസ്സെ കണക്കാക്കപ്പെടുന്നത്. 1983ല്‍ റൗഡ്, സ്വാര്‍ട്ട് (ചുവപ്പ്, കറുപ്പ്) എന്ന നോവലിലൂടെയാണ് സാഹിത്യലോകത്തേക്ക് എത്തിയത്. ആദ്യ നാടകമായ ഓഗ് ആല്‍ഡ്രി സ്കാല്‍ വി സ്കില്‍ജസ്റ്റ് 1994ല്‍ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.
നാടകങ്ങള്‍ക്കുപുറമെ നിരവധി നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, ലേഖനങ്ങള്‍ എന്നിവയും രചിച്ചിട്ടുണ്ട്. കൃതികള്‍ നാല്‍പ്പതിലധികം ഭാഷകളിലേക്ക് വര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രീം ഓഫ് ഓട്ടം, ദി നെയിം എന്നിവ ശ്രദ്ധേയ നാടകങ്ങളാണ്.
ക്രിസ്റ്റഫര്‍ ഫൊസ്സെ വിഗ്ഡിസ് നന്ന എര്‍ലന്‍ഡ് ദമ്പതികളുടെ മകനായി നോര്‍വേയിലെ ഹാഗിസണ്ടില്‍ 1959 സെപ്റ്റംബര്‍ 29നായിരുന്നു യോന്‍ ഫൊസ്സെയുടെ ജനനം. അറുപത്തിനാലുകാരനായ ഫൊസ്സെ നിലവില്‍ ബെര്‍ഗനിലാണ് താമസം.
2011 മുതല്‍, നോര്‍വീജിയന്‍ കലകള്‍ക്കും സംസ്കാരത്തിനും നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് നോര്‍വീജിയന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും ഓസ്ലോ നഗരമധ്യത്തിലെ റോയല്‍ പാലസിന്റെ പരിസരത്ത് സ്ഥിതിചെയ്യുന്നതുമായ ഒരു ഓണററി വസതിയായ ഗ്രോട്ടന്‍ ഫൊസ്സിന് അനുവദിച്ചു.
ദ ഡെയ്ലി ടെലിഗ്രാഫ് പ്രസിദ്ധീകരിച്ച ജീവിച്ചിരിക്കുന്ന 100 മികച്ച പ്രതിഭകളുടെ പട്ടികയില്‍ ഫോസ് 83ാം സ്ഥാനം നേടിയിട്ടുണ്ട്. 2007ല്‍ ഫ്രാന്‍സിലെ ഓര്‍ഡ്രെ നാഷണല്‍ ഡു മെറിറ്റിന്റെ ഷെവലിയറായി ഫോസെയെ നിയമിച്ചു.
ഫൊസ്സെ മിനിമലിസം’ എന്നാണ് യോന്‍ ഫൊസ്സെയുടെ എഴുത്തുശൈലി പരക്കെ അറിയപ്പെട്ടിരുന്നത്. വേദനാജനകമായ വ്യതിയാനങ്ങളിലൂടെ, ഫൊസ്സെ തന്റെ പ്രധാന പ്രമേയങ്ങളിലൊന്നായ അനിശ്ചിതത്വത്തിന്റെ നിര്‍ണായക നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന ‘സ്റ്റെങ്ഡ് ഗിറ്റാര്‍’ (1985) ല്‍ ഇത് പ്രകടമാണ്. ഫൊസ്സെയുടെ രണ്ടാമത്തെ നോവലാണിത്.
മനുഷ്യ ജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യത്തെ തുറന്നുകാട്ടുന്ന സാഹചര്യങ്ങളാണ് ഫൊസ്സെ തെന്റെ കൃതികളിലൂടെ അവതരിപ്പിക്കുന്നത്.ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നോയ്ക്കായിരുന്നു കഴിഞ്ഞവര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം. വ്യക്തിപരമായ അനുഭവങ്ങളെ എഴുത്തിലൂടെ പ്രതിപാദിക്കാനുള്ള ധൈര്യം കണക്കിലെടുത്തായിരുന്നു പുരസ്കാരം.
ഇത്തവണത്തെ നോബേല്‍ പുരസ്കാരങ്ങളില് സമാധാനത്തിനും സാമ്പത്തികശാസ്ത്രത്തിനുള്ളവയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. സമാധാനത്തിനുള്ള പുരസ്കാരം നാളെയും സാമ്പത്തികശാസ്ത്രത്തിനുളളത് ഒന്‍പതിനും പ്രഖ്യാപിക്കും.
award
ദേശീയ കായികവേദിയുടെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്കാര വിതരണം മാര്‍ച്ച് 19ന്
ഹോക്കിതാരം ഒളിമ്പ്യന്‍ ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്.

ദേശീയ കായികവേദി സംസ്ഥാന കമ്മിറ്റിയുടെ 2024-25ലെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്കാര വിതരണം മാര്‍ച്ച് 19ന് ബുധനാഴ്ച രാവിലെ 11ന് പ്രതിപക്ഷനേതാവ് വിഡി സതീശന് കെപിസിസിയില്‍ വെച്ച് സമ്മാനിക്കും.
ഹോക്കിതാരം ഒളിമ്പ്യന്‍ ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്. മികച്ച പരിശീലകന് ഗോഡ്സണ്‍ ബാബു(നെറ്റ്ബോള്‍), മികച്ച കായിക അധ്യാപിക യു.പി.സാബിറ, സമഗ്ര കായിക വികസന റിപ്പോര്‍ട്ടര്‍ അന്‍സാര്‍ രാജ്( കേരള കൗമുദി) മികച്ച കായിക റിപ്പോര്‍ട്ടര്‍ അജയ് ബെന്‍(മലയാള മനോരമ കോട്ടയം), മികച്ച കായിക ഫോട്ടോഗ്രാഫര്‍ കെ.കെ.സന്തോഷ്(മാതൃഭൂമി കോഴിക്കോട്), മികച്ച കായിക ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍(ബിനോയ് കേരളവിഷന് തിരുവനന്തപുരം)ഉള്‍പ്പെടെയുള്ളവര്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയുടെ ആഹ്വാനം അനുസരിച്ച് ദേശീയകായിക വേദിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘കളിയാണ് ലഹരി’ എന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു നിര്‍വഹിക്കും.തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കും.
ദേശീയകായികവേദി സംസ്ഥാന പ്രസിഡന്റ് എസ്.നജ്മുദ്ദീന് അധ്യക്ഷത വഹിക്കുന്ന ചടങ്ങളില്‍ കെപിസിസി ഭാരവാഹികള്‍,കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
award
ഓസ്കര് 2025; മികച്ച നടന് അഡ്രിയൻ ബ്രോഡി, കീറന്‍ കള്‍ക്കിനും സോ സാൽഡാനയും സഹതാരങ്ങൾ
42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

97ാമത് ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്ക്കിന് ആണ് മികച്ച സഹനടനുള്ള ഓസ്കര്. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.
ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന് ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്കറിലെ അവതാരകന്. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.
ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം ഫ്ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം പോള്‍ ടാസ് വെല്ലിനാണ്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.
award
പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്കാരം കെ.സി.വേണുഗോപാലിന്

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്കാരം കെ.സി. വേണുഗോപാലിന്. കണ്ണൂര്‍ മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ‘ഇ. അഹമദ് ഫൌണ്ടേഷന്’ ഏര്‍പ്പെടുത്തിയ പ്രഥമ ‘ഇ അഹമദ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്കാരം’ ലോകസഭാ എം.പിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിന്. 2025 ഫെബ്രുവരി 8,9 തീയ്യതികളിലായി കണ്ണൂര്‍, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന ‘ഇ അഹമദ്: കാലം ചിന്ത’ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇ. അഹമദ് ഫൗണ്ടേഷന് ജനറല്‍ സെക്രട്ടരി അഡ്വ. അബ്ദുല്‍ കരിം ചേലേരിയാണ് പ്രഖ്യാപനം നടത്തിയത്.
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
india3 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
kerala20 hours ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health2 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി