Connect with us

News

വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ട് കാതലിന്‍ കരികോയും ഡ്ര്യൂ വൈസ്മനും

കോവിഡ് വാക്‌സിന്‍ mrna വികസിപ്പിച്ചതിനാണ് പുരസ്‌കാരം.

Published

on

2023ലെ വൈദ്യശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു. കൊറോണ വൈറസിനെതിരെ നടത്തിയ പോരാട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ച കാതലിന്‍ കരിക്കോയും ഡ്ര്യൂ വൈസ്മാനുമാണ് പുരസ്‌കാരം പങ്കിട്ടത്. കോവിഡ് വാക്‌സിന്‍ mrna വികസിപ്പിച്ചതിനാണ് പുരസ്‌കാരം. ഫൈസര്‍, ബയോടെക് മോഡോണാ വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ നിര്‍ണായക പങ്കുവയ്ക്കാന്‍ ഇതുമൂലം സാധിച്ചു.

ആധുനികകാലത്ത് മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയില്‍ വാക്‌സിന്‍ വികസിപ്പിച്ചതില്‍ വലിയ സംഭാവന നല്‍കിയവരാണ് ഇരുവരുമെന്ന് നോബല്‍ സമ്മാന സമിതി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

india

അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ തേടി ഇന്ത്യ

കേന്ദ്ര വിദേശകാര്യമന്ത്രാലയം അമേരിക്കയോട് വിവരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.

Published

on

അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ തേടി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രാലയം അമേരിക്കയോട് വിവരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. അനധികൃതമായി കുടിയേറിയ 487 പേരെ കൂടി അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

തിരിച്ചയക്കുന്ന 487 പേരിലെ 298 പേരുടെ വിവരങ്ങള്‍ മാത്രമാണ് അമേരിക്ക നല്‍കിയിട്ടുള്ളത്. അതേസമയം ബാക്കിയുള്ളവരുടെ വിവരങ്ങള്‍ കൂടി നല്‍കാനാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. തിരിച്ചയക്കുന്നവരുടെ വിവരങ്ങള്‍ പരിശോധിച്ചതിനു ശേഷമേ അനുമതി നല്‍കാനാകൂ എന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ കയ്യിലും കാലിലും വിലങ്ങ് അണിയിച്ച് ഇന്ത്യയിലെത്തിച്ചത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 104 പേരെയാണ് ആദ്യഘട്ടമായി അമേരിക്ക പഞ്ചാബിലെ അമൃത്സറിലെത്തിച്ചത്.

 

 

Continue Reading

kerala

പാലക്കാട് കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

Published

on

പാലക്കാട് ഉപ്പുംപാടത്ത് കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

തര്‍ക്കത്തില്‍ ചന്ദ്രികയാണ് മരിച്ചത്. ഭര്‍ത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോലന്നൂര്‍ സ്വദേശികളായ ഇവര്‍ ഉപ്പുംപാടത്തേക്ക് വാടകക്ക് താമസമാക്കിയിട്ട് രണ്ടാഴ്ചയായിട്ടുള്ളൂ. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാവുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാജന്‍ ചന്ദ്രികയെ കത്തികൊണ്ട് കുത്തിയതിനു ശേഷം സ്വയം കുത്തി പരിക്കേല്‍പിക്കുകയായിരുന്നു.

ഇവര്‍ തമ്മല്‍ വഴക്ക് പതിവായിരുന്നെന്നും രാജന് മാനസിക പ്രശ്‌നമുള്ളതായും പൊലീസ് പറയുന്നു. നേരത്തെയും ചന്ദ്രികയെ ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പിച്ചിരുന്നു. ഒന്നരവര്‍ഷം മുമ്പ് രാജന്‍ ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

താഴത്തെ നിലയിലായിരുന്നു ദമ്പതികള്‍ കിടന്നിരുന്നത്. നിലവിളി കേട്ടെത്തിയ മകളാണ് അമ്മയെയും അച്ഛനെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ രണ്ടുപേരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചന്ദ്രികയുടെ ജീവന്‍ രക്ഷിക്കാനായില്ല. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

 

 

Continue Reading

kerala

വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവാ സാന്നിധ്യം

തലപ്പുഴയില്‍ കാട്ടിയെരിക്കുന്നില്‍ കടുവയുടേതെന്ന് തോന്നിക്കുന്ന വലിയ കാല്‍പാടുകള്‍ കണ്ടെത്തിയതായാണ് വിവരം.

Published

on

വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. തലപ്പുഴയില്‍ കാട്ടിയെരിക്കുന്നില്‍ കടുവയുടേതെന്ന് തോന്നിക്കുന്ന വലിയ കാല്‍പാടുകള്‍ കണ്ടെത്തിയതായാണ് വിവരം. സംഭവം അധികൃതരെ അറിയിച്ചിട്ടും വനപാലകര്‍ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ജില്ലയില്‍ തുടര്‍ച്ചയായി കടുവയുടെ സാന്നിധ്യം കണ്ടുവരുന്നത് ജനങ്ങളില്‍ വലിയ ഭീതിയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസംനരഭോജിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇടക്കിടെ ജനവാസ മേഖലയില്‍ കടുവയെ കണ്ടുവരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്.

Continue Reading

Trending