ന്യൂഡല്‍ഹി: നൊബേല്‍ പുരസ്‌കാരത്തിന്റെ ഹാസ്യാനുകരണമായ ‘ഇഗ് നൊബേല്‍ 2020’ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് നല്‍കുന്ന ഇഗ് നൊബേല്‍, നൊബേല്‍  പുരസ്‌കാരത്തിന്റെ ഹാസ്യാനുകരണമാണ്. ‘നാണംകെട്ട’ എന്ന വാക്കായ ignoble ളില്‍ നിന്നാണ് യാഥാര്‍ത്ഥ നൊബേല്‍ സമ്മാനത്തിന്റെ പാരഡിയായ ഇഗ് നൊബേല്‍ പുരസ്‌കാരം.

ഇംപ്രോബബിള്‍ റിസര്‍ച്ച് എന്ന സംഘടന ഇഗ് നൊബേല്‍ പുരസ്‌കാരം 1991 മുതല്‍ എല്ലാ വര്‍ഷവും നല്‍കിവരുന്നത്. ‘ആദ്യം ആളുകളെ ചിരിപ്പിക്കുക, തുടര്‍ന്ന് അവരെ ചിന്തിപ്പിക്കുക’ എന്നതാണ് അവാര്‍ഡിന്റെ ലക്ഷ്യം. ഈ അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. 1998 ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ഇഗ് നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

Narendra Modi Won the Ig Nobel Prize 2020 for Medical Education at 30th First Ig Nobel Prize Ceremony
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നല്‍കിയ അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്‍ പരിഗണിച്ചാണ് മോദിയെ തെരഞ്ഞെടുത്തത്.   ശാസ്ത്രജ്ഞര്‍ക്കും ഡോക്ടര്‍മാര്‍ക്കും കഴിയുന്നതിനേക്കാള്‍ ജനങ്ങളുടെ ജീവന്മരണ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുക രാഷ്ട്രീയക്കാര്‍ക്കാണെന്ന ‘വലിയ പാഠം പഠിപ്പിച്ച’തിനാണ് മോദിയ്ക്ക് പുരസ്‌കാരം എന്ന് എഐആർ മാഗസിൻ (Annals of Improbable Research magzine) വ്യക്തമാക്കി. പാത്രം മുട്ടല്‍, ഗോ കൊറോണ തുടങ്ങി വിവാദങ്ങള്‍ക്കിടെ കൊവിഡ് 19 പശ്ചാത്തലത്തില്‍ കൂടിയാണ് പുരസ്‌കാരം. കൊറോണ വ്യാപനത്തിനിടെ പ്രതിരോധ പ്രവര്‍ത്തകരെ പ്രശംസിച്ച പ്രധാനമന്ത്രി മോദിയുടെ രീതി വലിയ വാര്‍ത്തയായിരുന്നു. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ കൈകാര്യം ചെയ്യുന്നതിലും വലിയ തൊഴില്‍ നഷ്ടം വന്നതിലും കുടിയേറ്റക്കാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കുതിലും സര്‍ക്കാറിന് വന്ന വീഴ്ചകള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതേസമയം, കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഫെയ്സ് മാസ്‌ക് ധരിക്കുന്നത് പോലുള്ള അവശ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
മോദിയെ കൂടാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ, മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, തുര്‍ക്കിയിലെ റജബ് തയ്യിബ് എര്‍ദ്വഗന്‍ തുടങ്ങിയവരും മെഡിക്കല്‍ രംഗത്തെ ‘വിശിഷ്ട സംഭാവനകള്‍’ക്കുള്ള
ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹരായി.