kerala
കേരളത്തില്‍ വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത
എന്നാല്‍ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതിതീവ്ര മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
എന്നാല്‍ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അതേസമയം, മഴ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ ചില ജില്ലകളില്‍ 10, 11 തീയതികളിലായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളില്‍ പത്തിനും ഇടുക്കി എറണാകുളം കണ്ണൂര്‍ ജില്ലകളില്‍ പതിനൊന്നിനും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
kerala
കേരള ജനത ഞങ്ങള്‍ക്കൊപ്പം -സണ്ണി ജോസഫ്
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും മുന്നില്‍ യുഡിഎഫ്.
സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ യുഡിഎഫിന് ശക്തമായ മുന്നേറ്റത്തില്‍ കേരള ജനത ഞങ്ങള്‍ക്കൊപ്പമെന്ന് സണ്ണി ജോസഫ്.
എൽഡിഎഫിന്‍റെ കള്ള പ്രചാരണങ്ങൾ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. കേരള ജനത തങ്ങൾക്കൊപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് പോകുന്നു. തിരുവനന്തപുരം കോർപറേഷന്‍റെ കാര്യം വിശദമായി പഠിച്ചിട്ട് പറയാം. യുഡിഎഫ് സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടി.ജനങ്ങൾ അത് കണ്ടു” സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും മുന്നില്‍ യുഡിഎഫ്. എല്‍ഡിഎഫിന്റെ കുത്തക കോര്‍പ്പറേഷനായിരുന്ന കൊല്ലമടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. കൊച്ചി നഗരസഭയിലും യുഡിഎഫ് ഭരണം പിടിച്ചു എന്നു തന്നെ പറയാം. തൃശ്ശൂര്‍, കോല്ലം, കോഴിക്കോട്, കൊച്ചി കോര്‍പ്പറേഷനുകളാണ് യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. തൃശൂരില്‍ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. കണ്ണൂരിലും യുഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറ്റമാണുള്ളത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങി എല്ലാ മേഖലയിലും ലീഡ് പിടിച്ചിരിക്കുകയാണ് യുഡിഎഫ്. ഈ മുന്നേറ്റം അന്തിമം അല്ലെങ്കിലും 2010ന് ശേഷം ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.
സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാന്‍ സാധ്യതയുള്ള സൂചനകളാണ് പുറത്തുവരുന്നതെന്നാണ് വിലയിരത്തല്‍. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത തരത്തിലാണ് 2010-ന് ശേഷം ആദ്യമായി ഇത്തരത്തില്‍ യു.ഡി.എഫ്. ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നത്.
kerala
കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലതിക സുഭാഷിന് തോല്‍വി
യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ആണ് വാർഡിൽ വിജയിച്ചത്.
കോട്ടയം: നഗരസഭയിൽ 48-ാം വാർഡ് തിരുനക്കരയിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ലതികാ സുഭാഷിന് തോൽവി.
യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ആണ് വാർഡിൽ വിജയിച്ചത്.എൻസിപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് ലതികാ സുഭാഷ് .
കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാറിന്റെ ഭാര്യയാണ് സുശീല ഗോപകുമാർ.
kerala
കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യുഡിഎഫ് വിജയം
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യൂഡിഎഫ് വിജയം
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യൂഡിഎഫ് വിജയം
വാര്‍ഡ് 1 – ഗാന്ധിനഗര്‍ നോര്‍ത്ത് – അനു ലൂക്കോസ് (UDF)
വാര്‍ഡ് 2 – സംക്രാന്തി
റൂബി ജോയ് കണ്ണച്ചേല്‍ (UDF)
വാര്‍ഡ് – 28 പന്നിമറ്റം-
ധന്യമ്മ ഗിരീഷ് (UDF)
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala15 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
news19 hours agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
