Connect with us

News

ഈ നേട്ടം ഗസ്സയിലെ സഹോദരി സഹോദരങ്ങള്‍ക്ക്…; സെഞ്ച്വറി പ്രകടനത്തിനു പിന്നാല പാക് താരം റിസ്‌വാന്‍

മത്സരത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു.

Published

on

ഐസിസി ഏകദിന ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ വിജയം ഗസയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച് പാക്ക് താരം മുഹമ്മദ് റിസ്വാന്‍. മത്സരത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തില്‍ മുഹമ്മദ് റിസ്വാന്‍ സെഞ്ച്വറി നേടിയിരുന്നു.ഈ വിജയത്തിന് പിന്നാലെയാണ് മത്സരത്തിലെ വിജയം ഗസയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. ‘ഈ വിജയം ഗാസയിലെ ഞങ്ങളുടെ സഹോദരി സഹോദരന്മാര്‍ക്കായി സമര്‍പ്പിക്കുന്നു. ഇത് എളുപ്പമാക്കിയതിന് മുഴുവന്‍ ടീമിനും പ്രത്യേകിച്ച് അബ്ദുള്ള ഷഫീക്കിനും ഹസ്സന്‍ അലിക്കും കടപ്പാട്. പിന്തുണയ്ക്കും ആതിഥിത്യമര്യാദയ്ക്കും ഹൈദരബാദിലെ ജനങ്ങള്‍ക്ക് നന്ദി’ മൊഹമ്മദ് റിസ്വാന്‍ എക്സില്‍ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ഗതാഗത മന്ത്രി; നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു.

Published

on

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു.

രണ്ടാഴ്ചയ്ക്കുമുമ്പ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കി. നേരത്തെ പണിമുടക്ക് ദിവസം കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം തുടരുകയാണ്. വിദ്യാര്‍ത്ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നതടക്കം ആവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. അനുകൂല തീരുമാനം ഇല്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ബസുടമകളുടെ മുന്നറിയിപ്പ്.

Continue Reading

News

മിന്നല്‍ പ്രളയം; ടെക്സസില്‍ മരണസംഖ്യ 100 കടന്നു

കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Published

on

സെന്‍ട്രല്‍ ടെക്സസിലെ വിനാശകരമായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം തിങ്കളാഴ്ച വൈകുന്നേരം 100 കടന്നു. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

മരിച്ചവരില്‍ കുറഞ്ഞത് 27 ക്യാമ്പര്‍മാരും ഒരു വേനല്‍ക്കാല ക്യാമ്പില്‍ നിന്നുള്ള ജീവനക്കാരും ഉള്‍പ്പെടുന്നു, അവിടെ 11 പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്.

നദിക്കരയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് സൈറണുകള്‍ ഉണ്ടായിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ടെക്‌സസിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് തിങ്കളാഴ്ച സമ്മതിച്ചു.

കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍, ബാധിത പ്രദേശങ്ങളില്‍ പലതും വെള്ളപ്പൊക്ക നിരീക്ഷണത്തിലാണ്.

വെള്ളപ്പൊക്കത്തിന് മൂന്ന് ദിവസത്തിന് ശേഷം, സമീപകാല ടെക്‌സാസ് ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങളിലൊന്ന് വീണ്ടെടുക്കല്‍ പ്രവര്‍ത്തനത്തിലേക്ക് മാറുകയായിരുന്നു.

മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ പറയുന്നു. പല മൃതദേഹങ്ങളും ഇനിയും ഔദ്യോഗികമായി തിരിച്ചറിയാനുണ്ട്.

Continue Reading

News

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം ഇസ്രാഈലിന് ഭീഷണിയാകുമെന്ന് നെതന്യാഹു

ഫലസ്തീനുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ഭാവിയിലെ ഏതൊരു സ്വതന്ത്ര രാഷ്ട്രവും ഇസ്രാഈലിനെ നശിപ്പിക്കാനുള്ള വേദിയാണെന്നും അതിനാല്‍ സുരക്ഷയുടെ പരമാധികാരം ഇസ്രാഈലില്‍ തുടരണമെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച പറഞ്ഞു.

Published

on

ഫലസ്തീനുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ഭാവിയിലെ ഏതൊരു സ്വതന്ത്ര രാഷ്ട്രവും ഇസ്രാഈലിനെ നശിപ്പിക്കാനുള്ള വേദിയാണെന്നും അതിനാല്‍ സുരക്ഷയുടെ പരമാധികാരം ഇസ്രാഈലില്‍ തുടരണമെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച പറഞ്ഞു.

യുഎസിന്റെ മധ്യസ്ഥതയിലുള്ള സമാധാന പ്രക്രിയയിലൂടെ അധിനിവേശ വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളില്‍ ഒരു സ്വതന്ത്ര രാഷ്ട്രം സൃഷ്ടിക്കാന്‍ ഫലസ്തീനികള്‍ ഏറെക്കാലമായി ശ്രമിച്ചിരുന്നു. വെസ്റ്റ്ബാങ്കിലെ വര്‍ധിച്ച സെറ്റില്‍മെന്റ് നിര്‍മ്മാണത്തിലൂടെയും നിലവിലെ യുദ്ധത്തില്‍ ഗസ്സയുടെ ഭൂരിഭാഗവും നിരപ്പാക്കുന്നതിലൂടെയും ഫലസ്തീന്‍ രാജ്യത്വ സാധ്യതകള്‍ ഇസ്രാഈല്‍ നശിപ്പിച്ചതായി പലരും ആരോപിക്കുന്നു.

ഫലസ്തീന്‍ എന്‍ക്ലേവില്‍ ഇസ്രാഈലിന്റെ തുടര്‍ന്നുള്ള ആക്രമണത്തില്‍ 57,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ ഭൂരിഭാഗം ജനങ്ങളും യുദ്ധം മൂലം പലായനം ചെയ്യപ്പെട്ടു.

Continue Reading

Trending