Connect with us

News

ഈ നേട്ടം ഗസ്സയിലെ സഹോദരി സഹോദരങ്ങള്‍ക്ക്…; സെഞ്ച്വറി പ്രകടനത്തിനു പിന്നാല പാക് താരം റിസ്‌വാന്‍

മത്സരത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു.

Published

on

ഐസിസി ഏകദിന ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ വിജയം ഗസയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച് പാക്ക് താരം മുഹമ്മദ് റിസ്വാന്‍. മത്സരത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തില്‍ മുഹമ്മദ് റിസ്വാന്‍ സെഞ്ച്വറി നേടിയിരുന്നു.ഈ വിജയത്തിന് പിന്നാലെയാണ് മത്സരത്തിലെ വിജയം ഗസയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. ‘ഈ വിജയം ഗാസയിലെ ഞങ്ങളുടെ സഹോദരി സഹോദരന്മാര്‍ക്കായി സമര്‍പ്പിക്കുന്നു. ഇത് എളുപ്പമാക്കിയതിന് മുഴുവന്‍ ടീമിനും പ്രത്യേകിച്ച് അബ്ദുള്ള ഷഫീക്കിനും ഹസ്സന്‍ അലിക്കും കടപ്പാട്. പിന്തുണയ്ക്കും ആതിഥിത്യമര്യാദയ്ക്കും ഹൈദരബാദിലെ ജനങ്ങള്‍ക്ക് നന്ദി’ മൊഹമ്മദ് റിസ്വാന്‍ എക്സില്‍ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി നിയമനം; പട്ടിക രാജ്ഭവന് കൈമാറി

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി.

Published

on

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി. സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് താത്കാലിക വിസിമാരെ നിയോഗിക്കാനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മൂന്ന് പേര്‍ അടങ്ങുന്ന പട്ടിക കൈമാറിയത്.

ഹൈക്കോടതി വിധി വന്നതിനു തൊട്ടടുത്ത ദിവസം തന്നെ ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലേക്ക് നിയമിക്കേണ്ട താത്കാലിക വി സി മാരുടെ പട്ടികയാണ് രാജ്ഭവന് കൈമാറിയിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയില്‍ ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍ ചാര്‍ജ് പ്രൊഫ (ഡോ) ജയപ്രകാശ്, പ്രൊഫ (ഡോ) എ.പ്രവീണ്‍, പ്രൊഫ (ഡോ) ആര്‍. സജീബ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പട്ടിക.

അതേസമയം, സാങ്കേതിക ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വി സി നിയമനം റദ്ദാക്കിയതിനെതിരെ രാജഭവന്‍ നാളെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. പുതിയ പാനല്‍ തയ്യാറാക്കി നല്‍കിയ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജനാധിപത്യപരമായ തീരുമാനം എടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Continue Reading

News

ഗസ്സ, ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ ഇസ്രാഈല്‍ ബോംബാക്രമണം

കിഴക്കന്‍ ലെബനനിലെ ബെക്കാ താഴ്വരയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തി.

Published

on

കിഴക്കന്‍ ലെബനനിലെ ബെക്കാ താഴ്വരയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തി. കുറഞ്ഞത് 12 പേരെങ്കിലും സിറിയയിലെ സുവൈദയില്‍ കൊല്ലപ്പെട്ടു.
അതേസമയം, ഗസ്സയിലുടനീളം ഇസ്രാഈല്‍ സൈന്യം കുറഞ്ഞത് 30 പേരെ കൊലപ്പെടുത്തി.

അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതിനായി 20 ലധികം രാജ്യങ്ങളില്‍ നിന്നുള്ള സഭാ നേതാക്കളും നയതന്ത്രജ്ഞരും തയ്ബെ നഗരത്തില്‍ ഒത്തുകൂടി മണിക്കൂറുകള്‍ക്ക് ശേഷം, അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാര്‍ ബുര്‍ഖ ഗ്രാമത്തില്‍ പലസ്തീന്‍ ഭൂമിക്കും വാഹനങ്ങള്‍ക്കും തീയിട്ടു.

ഗസ്സയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗസ്സയ്ക്കെതിരായ ഇസ്രാഈലിന്റെ യുദ്ധത്തില്‍ 58,479 പേര്‍ കൊല്ലപ്പെടുകയും 139,355 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2023 ഒക്ടോബര്‍ 7-ന് നടന്ന ആക്രമണങ്ങളില്‍ 1,139 പേര്‍ ഇസ്രാഈലില്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ ബന്ദികളാകുകയും ചെയ്തു.

മെയ് മുതല്‍ യുഎസ്-ഇസ്രാഈല്‍ പിന്തുണയുള്ള സഹായ വിതരണ സൈറ്റുകളില്‍ നിന്ന് ഭക്ഷണം സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നതിനിടെ കുറഞ്ഞത് 875 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു.

”ഭക്ഷണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഗസ്സയില്‍ 875 പേര്‍ കൊല്ലപ്പെട്ടതായി ഞങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്; അവരില്‍ 674 പേര്‍ GHF സൈറ്റുകള്‍ക്ക് സമീപമാണ് കൊല്ലപ്പെട്ടത്,” യുഎന്‍ മനുഷ്യാവകാശ ഓഫീസ് വക്താവ് തമീന്‍ അല്‍-ഖീതന്‍ പറഞ്ഞു.

യുഎന്‍ നേതൃത്വത്തിലുള്ള മാനുഷിക പ്രവര്‍ത്തനങ്ങളെ മറികടന്ന യുഎസിന്റെയും ഇസ്രാഈലിന്റെയും പിന്തുണയുള്ള ഗ്രൂപ്പാണ് GHF.

തിങ്കളാഴ്ചയാണ് ഏറ്റവും പുതിയ മാരകമായ സംഭവം നടന്നതെന്ന് അല്‍-ഖീതന്‍ പറഞ്ഞു, വടക്കുപടിഞ്ഞാറന്‍ റഫയിലെ അല്‍-ഷകൂഷ് ഏരിയയിലെ ജിഎച്ച്എഫ് സൈറ്റില്‍ ഭക്ഷണം തേടിയെത്തിയ ഫലസ്തീനികള്‍ക്കെതിരെ ഇസ്രാഈല്‍ സൈന്യം ഷെല്ലാക്രമണവും വെടിയുതിര്‍ത്തു.

Continue Reading

kerala

നിപ; സംസ്ഥാനത്ത് 675 പേര്‍ സമ്പര്‍ക്ക പട്ടികയില്‍

178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്.

Published

on

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 675 പേര്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്. 178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറത്ത് 210 പേരും പാലക്കാട് 347, കോഴിക്കോട് 115, എറണാകുളത്ത് 2, തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

മലപ്പുറത്ത് 13 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ 82 സാംപിളുകള്‍ നെഗറ്റീവായി. പാലക്കാട് 12 പേര്‍ ഐസൊലേഷന്‍ ചികിത്സയിലാണ്. 5 പേര്‍ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈ റിസ്‌കിലും 139 പേര്‍ ഹൈ റിസ്‌ക് വിഭാ?ഗത്തില്‍ നിരീക്ഷണത്തിലുമുണ്ട്.

മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

Trending