kerala
കേരളത്തില്‍ സിപിഎം ബിജെപിയുടെ ബി ടീം; മുരളീധരന്‍ എം.പി
ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരളത്തില്‍ സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് കെ മുരളീധരന്‍. ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപി ക്ക് ഒപ്പം ചേര്‍ന്നപ്പോള്‍ തന്നെ അവരെ എല്‍ഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും എന്നാല്‍ ഈ മാനദണ്ഡത്തില്‍ കൃഷ്ണന്‍ കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.എം തയ്യാറായില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളത്തിന് പുറത്ത് സിപിഎം സ്വീകരിക്കുന്ന നയമല്ല ഇവിടെ സ്വീകരിക്കുന്നതെന്നും തെലങ്കാനയില്‍ ഇടതുപക്ഷവുമായുള്ള സഖ്യം ഈ അടിസ്ഥാനത്തിലാണെന്നും കെ മുരളീധരന്‍ പറഞ്ഞു. തെലങ്കാനയിലെ കോണ്‍ഗ്രസ് സ്‌ക്രീനിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കെ മുരളീധരന്‍.
അതേസമയം കര്‍ണാടകത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചതായി ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സിഎം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഗൗഡയുടെ ഞെട്ടിക്കുന്ന വെളിപ്പടുത്തല്‍.
‘കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണ്. പാര്‍ട്ടിയുടെ ഒരു എം.എല്‍.എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ഒരുമിച്ച് പോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി. മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബി.ജെ.പിക്കൊപ്പം ചേരുന്നതിന് പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നതാണ്’ ദേവഗൗഡ വ്യക്തമാക്കി. എന്‍.ഡി.എ സഖ്യത്തെ തമിഴ്‌നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങള്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ജെ.ഡി.എസ് കേരള ഘടകത്തിന്റെ നിലപാടില്‍നിന്ന് വ്യത്യസ്തമാണ് ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ഇടതുമുന്നണിയോടൊപ്പം നില്‍ക്കാനും ബി.ജെ.പി സഖ്യത്തെ തള്ളാനുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം ദേവഗൗഡയെ നേരില്‍ അറിയിച്ചിരുന്നു. കേരള ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന് ദേവഗൗഡ അറിയിച്ചതായാണ് പാര്‍ട്ടി കേരള അധ്യക്ഷന്‍ മാത്യു ടി തോമസ് അറിയിച്ചത്.
kerala
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ അഖിന്ത്യ പണിമുടക്ക് നടത്തും. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മുന്നിലും പ്രതിഷേധിക്കും. കെഎസ്ആര്‍ടിസി സര്‍വീസുണ്ടാവും എന്ന ഗതാഗത മന്ത്രിയുടെ വാക്കുകള്‍ തള്ളി ജീവനക്കാരുടെ യൂണിയനുകള്‍ രംഗത്ത് വന്നു.
17 ഓളം സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലയിലുള്ളവരും, പണിമുടക്കുന്നുണ്ട്. കേരളത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞത്.
എന്നാല്‍ മന്ത്രിയുടെ വാക്കുകള്‍ കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ തള്ളി. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പേ പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും യൂണിയനുകള്‍ വ്യക്തമാക്കി. ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരിവില്‍പ്പന അവസാനിപ്പിക്കുക,
സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെന്‍ഷന്‍ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് അഖിലേന്ത്യ പണിമുടക്ക്.
GULF
യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന്
ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

ന്യൂഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്‍ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി.
അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.
തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നുംന്നും യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലില്‍ എത്തിയതായും സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
2017 ജൂലൈയില്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ തടവിലായ പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. 2020-ല്‍ സനയിലെ വിചാരണ കോടതിയും യെമന്‍ സുപ്രീം കോടതിയുമാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്.
india
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും
കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്

മലപ്പുറം: ആൾക്കൂട്ട ആക്രമണത്തിൽ മംഗളൂരുവിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര പറപ്പൂർ സ്വദേശി അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും. കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്. 15 ലക്ഷം രൂപയുടെ ചെക്ക് മരിച്ച അശ്റഫിന്റെ മാതാപിതാക്കൾക്ക് കൈമാറി. ഈ വിഷയത്തിൽ തുടക്കം മുതൽ നിതിക്കായി കെ.സി വേണുഗോപാലും, പി.കെ കുഞ്ഞാലിക്കുട്ടിയും, എ. പി അനിൽകുമാറും കർണ്ണാടക സർക്കാരിനോടും,കോൺഗ്രസ്സ് നേതാക്കളുമായും ഇടപെട്ടിട്ടുണ്ടായിരുന്നു.
ബംഗളൂരുവിൽ യു.ടി.ഖാദറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ്,ആക്ഷൻ കമ്മിറ്റി ചെയർമാനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ നാസർ പറപ്പൂർ എന്നിവരടങ്ങിയ സംഘം മന്ത്രി സമീർഖാനെ സന്ദർശിച്ചു. കർണാടക സർക്കാർ കുടുംബത്തിന് 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണന്നും കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്നും,പ്രതികളെ മാത്രകാപരമായി ശിക്ഷിക്കാനുള്ള നിയമനടപടികൾക്ക് സർക്കാർ നേത്രത്വം നൽകുമെന്നും ഉറപ്പുനൽകി.ബി.കെ.ഹരിപ്രസാദ് എംഎൽസി, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, കോൺഗ്രസ് നേതാവ് ജി.എ.ബാവ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി ,കമ്മറ്റി കൺവീനർ ഹബീബ് ജഹാൻ,ജലിൽ മംഗലാപുരം,ഫൈസി പുൽപ്പള്ളി,അഡ്വ മാനവി എന്നിവർ സംബന്ധിച്ചു.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
‘വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണം’; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക് ജൂലൈ എട്ടിന്
-
kerala3 days ago
നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
-
kerala3 days ago
പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
-
kerala2 days ago
വ്യാജ മോഷണക്കുറ്റം; വീട്ടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിന്ദു