kerala
പിണറായി വിജയന്റെ മഹാമനസ്‌കതയെ കുമാരസ്വാമി പ്രശംസിച്ചത് വെറുതെയല്ല: കെ.സി.വേണുഗോപാല്‍
ബിജെപിക്ക് ലോകസഭയില്‍ സീറ്റുണ്ടാക്കാനും വീണ്ടും മോദിയെ പ്രധാനമന്ത്രിയാക്കാനും കൂട്ടുകെട്ടുണ്ടാക്കിയ പാര്‍ട്ടിയാണ് ജെഡിഎസ്. അവരെ എന്തുകൊണ്ടാണ് സിപിഎം ഇടതു മുന്നണിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും പുറത്താക്കാത്തത്.

ബിജെപി സഖ്യത്തെ എതിര്‍ത്തതിന്റെ പേരില്‍ ജെഡിഎസ് കര്‍ണാടക അധ്യക്ഷനെ പുറത്താക്കിയ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ കേരളത്തിലെ ജെഡിഎസിന്റെ സംസ്ഥാന പ്രസിഡന്റിനെ ഇതുവരെ പുറത്താക്കിയിട്ടില്ലെന്നും അവിടെയാണ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ മഹാമനസ്‌കതയുടെ പ്രസക്തിയെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്റെ പ്രതിനിധികള്‍ മത്സരിച്ചത് ആ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ നല്‍കിയ ചിഹ്നത്തിലാണ്. അതേ അധ്യക്ഷനാണ് മോദിയും അമിത് ഷായുമായി ചര്‍ച്ച ചെയ്ത് ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. ബിജെപിക്ക് ലോകസഭയില്‍ സീറ്റുണ്ടാക്കാനും വീണ്ടും മോദിയെ പ്രധാനമന്ത്രിയാക്കാനും കൂട്ടുകെട്ടുണ്ടാക്കിയ പാര്‍ട്ടിയാണ് ജെഡിഎസ്. അവരെ എന്തുകൊണ്ടാണ് സിപിഎം ഇടതു മുന്നണിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും പുറത്താക്കാത്തത്.ബിജെപിയുമായി സഖ്യത്തിലായ പാര്‍ട്ടിയെ എല്‍ഡിഎഫില്‍ തുടരാന്‍ അനുവദിച്ചത് സിപിഎമ്മിന് ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത കരിയാണിത്. ബിജെപി വിരുദ്ധതിയില്‍ സിപിഎം വെള്ളം ചേര്‍ത്തെന്നും വേണുഗോപാല്‍ പറഞ്ഞു.
ജെഡിഎസ് കേരള ഘടകം ദേശീയ നേതൃത്വത്തിന് വിരുദ്ധമാണെന്ന് വാക്കാല്‍ പറഞ്ഞത് കൊണ്ട് കാര്യമില്ല. ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡയും മകന്‍ കുമാരസ്വാമിയും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഭാഗമല്ലെന്നും കേരളത്തില്‍ തങ്ങള്‍ പ്രത്യേകം പാര്‍ട്ടിയാണെന്നും കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കാന്‍ ജെഡിഎസ് സംസ്ഥാന നേതൃത്വം തയ്യാറാകണം. അങ്ങനെയെങ്കില്‍ അവരുടെ നിലപാടിനെ അംഗീകരിക്കാം. അല്ലാത്തപക്ഷം ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിനെ മന്ത്രിസഭയില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും പുറത്താക്കുമോയെന്നാണ് രാജ്യം ഉറ്റുനോല്‍ക്കുന്നത്. ജെഡിഎസ് കേരള ഘടകം ദേവഗൗഡ നേതൃത്വം പാര്‍ട്ടിക്ക് എതിരാണെന്ന് വാക്കാല്‍ പറഞ്ഞിട്ട് കാര്യമില്ല.
ദേശീയ നേതൃത്വത്തിന്റെതിന് വിരുദ്ധമാണ് ജെഡിഎസ് കേരള ഘടകത്തിന്റെതെന്നും അവര്‍ മുന്നണിയില്‍ തുടരുന്നതില്‍ ധാര്‍മിക പ്രശ്‌നമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പരിഹാസ്യമാണ്. സിപിഎമ്മിന്റെ ബംഗാള്‍ ഘടകം ബിജെപിയുമായി ധാരണയുണ്ടാക്കിയാല്‍ കേരളത്തിലെ സിപിഎം അംഗീകരിക്കുമോ? സിപിഎം ഈ വിഷയത്തെ ലാഘവത്തോടെ കാണുന്നതെന്തിനാണ് ? ജെഡിഎസിനെ പുറത്താക്കാന്‍ ആരെയാണ് സിപിഎം ഭയക്കുന്നതെന്നും വേണുഗോപാല്‍ ചോദിച്ചു.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് ഒരു തര്‍ക്കവുമില്ല. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കൂടിയാലോചിച്ചാണ് അവിടത്തെ പകുതിയോളം സീറ്റുകളില്‍ ഒറ്റപ്പേരിലെത്തിയത്. തര്‍ക്കമുണ്ടായിരുന്നെങ്കില്‍ അത് സാധ്യമാകുമോ? സ്ഥാനാര്‍ത്ഥി പട്ടിക എപ്പോള്‍ പ്രഖ്യാപിക്കണം, എന്ത് തന്ത്രം സ്വീകരിക്കണം എന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് കൃത്യമായ ഷെഡ്യൂളുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒരു അവ്യക്തയുമില്ല. ഘട്ടംഘട്ടമായി ശേഷിക്കുന്നതും പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ നേരത്തെ പ്രഖ്യാപിക്കുന്ന ശൈലി കോണ്‍ഗ്രസിനില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സര്‍ക്കാരിന്റെ ഭരണ നേട്ടമാണ് കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക നോക്കിയല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. മധ്യപ്രദേശിലെ തര്‍ക്കം പ്രാദേശിക തലത്തിലാണെന്നും ഇന്ത്യസഖ്യം അതിനെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും അത് പരിഹരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
kerala
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്

കോഴിക്കോട്: യമൻ ജയിലിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഒരു യമൻ പൗരൻ മുഖേന നിമിഷ പ്രിയയുടെ മോചനത്തിനായി മരിച്ചയാളുടെ കുടുംബവുമായി ബോബി ചെമ്മണ്ണൂർ ബന്ധപ്പെട്ടിട്ടുണ്ട്.
ദയാധനം സ്വീകരിക്കാൻ തയാറാണെന്ന് കുടുംബം പറഞ്ഞതായി യമൻ പൗരൻ അറിയിച്ചതായി ബോബി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മോചനത്തിന് ആവശ്യമുള്ള തുക മലയാളികൾ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് യമൻ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. മോചന നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. യമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്.
പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞിരുന്നു.
വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.
kerala
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ

കോട്ടയം: എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി സമരത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. സമരത്തിന്റെ പേരിൽ അവിടെ നടന്നത് കോപ്രായങ്ങളാണെന്നും ആൺ പെൺ വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ദുഃഖം തോന്നിയെന്നും കാതോലിക്ക ബാവ പറഞ്ഞു.
അത് കണ്ടപ്പോൾ ഓർമ്മ വന്നത് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത് എന്ന് ചിന്തിച്ചു. ഉന്നത വിദ്യാഭ്യാസം നേടി മക്കൾ ഉയർന്ന നിലയിൽ എത്തും എന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് സങ്കടം ഉണ്ടാകുമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
കോട്ടയത്ത് പഴയ സെമിനാരിയിൽ വെച്ച് എംഡി സ്കൂളിന്റെ സ്ഥാപകസ്മൃതി സംഗമത്തിൽ വെച്ചായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ എസ്എഫ്ഐ സമരത്തെ തള്ളി രംഗത്തെത്തിയത്.
kerala
‘സി. ദാവൂദിനെതിരെ കൊലവിളി നടത്തിയയാളെ സി.പി.എം താക്കീത് ചെയ്യണം’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിന്റെ കൈവെട്ടുമെന്ന സി.പി.എം ഭീഷണി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരാമർശം പിൻവലിച്ച് സി.പി.എം മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വാർത്ത കൊടുത്തതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരുടെ കൈയും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കൊലവിളി നടത്തിയയാളെ സി.പി.എം സംസ്ഥാന സെക്രട്ടറി താക്കീത് ചെയ്യുകയും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.
മുൻ എം.എൽ.എ എൻ. കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മീഡിയവണ്ണിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിച്ച സി.പി.എം പ്രാദേശിക നേതാവിന് മറുപടി നൽകവേ മീഡിയവൺ മാനേജിങ് എഡിറ്ററായ ദി. ദാവൂദ് മുൻ എം.എൽ.എ കണ്ണൻ നടത്തിയ പ്രസംഗം പരാമർശിച്ചതാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്.
1996 മുതൽ 2001 വരെ വണ്ടൂർ എം.എൽ.എയായിരുന്ന എൻ. കണ്ണൻ 1999 മാർച്ച് 23 ന് നിയസഭയിൽ മലപ്പുറം ജില്ലയിലെ താലിബാൻ വത്കരണത്തെ കുറിച്ച് നടത്തിയ ഒരു സബ്മിഷനാണ് ചൂണ്ടിക്കാണിച്ചത്.
‘ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. ശബരിമലക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. എന്നുള്ള ശാസനയാണ് നൽകികൊണ്ടിരിക്കുന്നത്.’ എന്ന് പറഞ്ഞ സഖാവിന്റെ പാർട്ടി ക്ലാസുകൾ കേട്ടുവളർന്നയാളാണ് മിഡിയവണിനെതിരെ വർഗീയ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു പരാമർശം.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
സംസ്ഥാനത്ത് ദേശീയ പണിമുടക്ക് തുടരുന്നു; കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി തടഞ്ഞു
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india2 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി