Video Stories
ബെര്‍ണബുവില്‍ അരങ്ങ് തകര്‍ത്ത് റയല്‍
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആള്‍ മാഡ്രിഡ് സെമിഫൈനലിന്റെ ആകാംക്ഷ റയല്‍ മാഡ്രിഡ് രണ്ടാം പാദത്തിലേക്കു വെച്ചില്ല. സാന്റിയാഗോ ബെര്‍ണാബുവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കോടെ അത്‌ലറ്റികോ മാഡ്രിഡിനെ 3-0 ന് നിലംപരിശാക്കിയ സിദാന്റെ പട ഫൈനല്‍ പ്രവേശം ഏറെക്കുറെ ഉറപ്പിച്ചു. സമീപകാലത്തെ ഫോം നഷ്ടത്തിന്റെ പേരുദോഷമകറ്റിയ ക്രിസ്റ്റിയാനോ ഈ വര്‍ഷത്തെ ബാളന്‍ ഡിഓറിലും തനിക്കു കണ്ണുണ്ടെന്നു വ്യക്തമാക്കിയപ്പോള്‍ സമ്പൂര്‍ണ ആധിപത്യത്തോടെയായിരുന്നു റയലിന്റെ ജയം.
പോര്‍വീര്യത്തിന് പേരുകേട്ട ഡീഗോ സിമിയോണിയുടെ ടീമിന്റെ എല്ലാ ദൗര്‍ബല്യങ്ങളും തുറന്നുകാട്ടിയാണ് റയല്‍ സ്വന്തം തട്ടകത്തില്‍ പോര് ജയിച്ചത്. അടുത്ത വ്യാഴാഴ്ച നടക്കുന്ന രണ്ടാം പാദത്തില്‍ അത്യത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അവര്‍ കലാശപ്പോരില്‍ യുവന്തസിനെയോ മൊണാക്കോയെയോ നേരിടും.
റയലിനെ അവരുടെ തട്ടകത്തില്‍ ബുദ്ധിമുട്ടിക്കുന്നതില്‍ പേരുകേട്ട ടീമായിരുന്നു മത്സരം തുടങ്ങുന്നതു വരെ അത്‌ലറ്റികോ. എന്നാല്‍ 77,609 കാണികളുടെ ആരവങ്ങള്‍ക്കൊപ്പം പന്തുതട്ടിയ റയല്‍ തുടക്കം മുതലേ കളി കയ്യിലെടുത്തു. സിമിയോണിയുടെ തന്ത്രങ്ങള്‍ക്ക് സിദാനൊരുക്കിയ മറുപടി വെള്ളക്കുപ്പായക്കാര്‍ നടപ്പില്‍ വരുത്തിയതോടെ പത്താം മിനുട്ടില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. ടോണി ക്രൂസിന്റെ കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്ത അത്‌ലറ്റികോ പ്രതിരോധത്തിന് ശ്വാസം വിടാന്‍ സമയം കിട്ടുന്നതിനു മുമ്പു തന്നെ വലതുഭാഗത്തുനിന്ന് കാസമീറോയുടെ ഹാഫ് വോളി ബോക്‌സിലേക്ക്. കുത്തിയുയര്‍ന്ന പന്ത് തലപ്പാകം വന്നപ്പോള്‍ സ്‌റ്റെഫാന്‍ സാവിച്ചിന്റെ പ്രതിരോധം വകവെക്കാതെ ക്രിസ്റ്റിയാനോ തകര്‍പ്പന്‍ ഹെഡ്ഡറുതിര്‍ത്തു. യാന്‍ ഓബ്ലക്കിന് പ്രതികരിക്കാന്‍ സമയം കിട്ടുംമുമ്പേ പന്ത് വലകുലുക്കി. (1-0).
തുടക്കത്തില്‍ വീണ ഗോളിന്റെ ക്ഷീണമകറ്റാന്‍ അത്‌ലറ്റികോയ്ക്ക് റയല്‍ അവസരങ്ങള്‍ നല്‍കിയതേയില്ല. 16-ാം മിനുട്ടില്‍ റാഫേല്‍ വരാനിലൂടെ ഭീഷണിയുയര്‍ത്തിയ റയല്‍ സന്ദര്‍ശകരുടെ ആക്രമങ്ങളെല്ലാം മൈതാനമധ്യത്ത് മുറിച്ചിട്ടു. ബെന്‍സേമ മികച്ച അവസരങ്ങല്‍ പാഴാക്കില്ലായിരുന്നെങ്കില്‍ ആദ്യപകുതിക്ക് പിരിയുംമുമ്പേ കളിയുടെ ഹരം റയല്‍ തീര്‍ത്തു കളഞ്ഞേനെ.
രണ്ടാം പകുതിയില്‍ അതിവേഗ നീക്കങ്ങളുമായി അത്‌ലറ്റികോ സമ്മര്‍ദം ചെലുത്തിയപ്പോള്‍ കളി ആവേശപൂര്‍ണമായി. എങ്കിലും മുന്‍നിരയില്‍ അത്‌ലറ്റികോയുടെ ദൗര്‍ബല്യം തുറന്നുകാട്ടുന്നതില്‍ റയല്‍ പ്രതിരോധം പൂര്‍ണമായി വിജയിച്ചു. ഒരു തവണ റയല്‍ കീപ്പര്‍ കെയ്‌ലര്‍ നവാസിനെ പരീക്ഷിക്കാന്‍ കഴിഞ്ഞു എന്നതൊഴിച്ചാല്‍ അത്‌ലറ്റികോയുടെ ആക്രമങ്ങളെല്ലാം ദുര്‍ബലമായിരുന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാസമീറോയുടെ അധ്വാനവും പ്രതിരോധത്തില്‍ വരാന്റെയും റാമോസിന്റെയും മികവും അത്‌ലറ്റിയെ ഗോള്‍ മേഖലയില്‍ നിന്ന് അകറ്റിനിര്‍ത്തി.എങ്ങനെയും ഗോള്‍ തിരിച്ചടിക്കണമെന്ന വാശിയില്‍ സിമിയോണി കെവിന്‍ ഗമീറോയെയും സൗളിനെയും പിന്‍വലിച്ചത് അത്‌ലറ്റിയോയുടെ മൂര്‍ച്ച കുറച്ചു. പകരമെത്തിയ ടോറസും എയ്ഞ്ചല്‍ കൊറിയയും പന്ത് കിട്ടാതെ വിഷമിച്ചപ്പോള്‍ 73-ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ ലീഡ് വര്‍ധിപ്പിച്ചു. ക്രിസ്റ്റിയാനോയും ബെന്‍സേമയും ചേര്‍ന്നുള്ള ഇരട്ട ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ അത്‌ലറ്റിയുടെ വിശ്വസ്ത ഡിഫന്റര്‍മാരായ ഡീഗോ ഗോഡിനും ഫിലിപ് ലൂയിസും കാല്‍വഴുതി വീണപ്പോള്‍ വെടിയുണ്ട കണക്കെയുള്ള വോളിയിലൂടെ റൊണാള്‍ഡോ വലതുളച്ചു. (2-0).എവേ ഗോളിനു വേണ്ടിയുള്ള സന്ദര്‍ശകരുടെ അധ്വാനത്തിനിടെ 86-ാം മിനുട്ടില്‍ പോര്‍ച്ചുഗീസ് താരം പട്ടിക പൂര്‍ത്തിയാക്കി. ക്രിസ്റ്റ്യാനോയില്‍ നിന്ന് പന്തുവാങ്ങിയ ബോക്‌സിനുള്ളിലൂടെ കുതിച്ചുപാഞ്ഞ ലൂകാസ് വാസ്‌ക്വെസ് ആയിരുന്നു ഗോളിന്റെ ശില്‍പി. ഔട്ട്‌ലൈനില്‍ നിന്ന് വാസ്‌ക്വെസ് പിന്നോട്ടു നല്‍കി പന്ത് നിയന്ത്രിച്ച് കുറ്റമറ്റ ഫിനിഷിങിലൂടെ ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ രണ്ടാം ഹാട്രിക്കും എട്ടാം ഗോളും നേടി.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

