Video Stories
ഇത് ജയിക്കേണ്ട യുദ്ധം
മണിശങ്കര്‍ അയ്യര്‍
പണ്ടത്തെപോലെ തത്വചിന്തയോ ചരിത്രമോ പ്രസംഗിക്കുന്നതിനെക്കാള്‍ രാഷ്ട്രീയമാണ് ഇക്കാലത്ത് പറയേണ്ടത്. കാല്‍നൂറ്റാണ്ട് മുമ്പ് ആദ്യമായി കോഴിക്കോട് എത്തിയപ്പോള്‍ ഇതേ ടാഗോര്‍ ഹാളില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് സമ്മേളനത്തില്‍ സംസാരിച്ചത് മറക്കാത്ത അനുഭവമാണ്. 25 വര്‍ഷം മുമ്പ് ഇവിടെ പ്രസംഗിക്കുമ്പോഴത്തെതിനെക്കാള്‍ ഒരുപാട് മാറിയിരിക്കുന്നു. ആ മാറ്റം സംഭവിച്ചപ്പോഴും അന്നു പറഞ്ഞ പലതും ആവര്‍ത്തിക്കേണ്ടി വരുന്നു. ഞാനോര്‍ക്കുന്നു, 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രസംഗം. ബാബരി ധ്വംസനം നടക്കുമോ എന്ന ആശങ്ക നിലനിന്നിരുന്ന സമയമായിരുന്നു അത്. അന്ന് ആശങ്കപ്പെടുത്തിയത് മസ്ജിദിന്റെ തകര്‍ച്ച മാത്രമായിരുന്നില്ല. അത് ഉന്നം വെച്ച് തുടങ്ങിയ പ്രസ്ഥാനവും പ്രവര്‍ത്തനങ്ങളും രാജ്യത്തെ ജനങ്ങളുടെ മനസ്സുകളെ സ്വാധീനിക്കാന്‍ നടത്തികൊണ്ടിരിക്കുന്ന ആസൂത്രിത നീക്കങ്ങളായിരുന്നു.
വൈകാതെ, ഒരിക്കലും വിചാരിക്കാത്ത രീതിയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എന്റെ ഒരനുഭവം പരാമര്‍ശിക്കാതെ വയ്യ. എന്റെ പിതാവ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു. 1953ല്‍ എന്റെ പന്ത്രണ്ടാം വയസ്സിലാണ് വിമാന അപകടത്തില്‍ അദ്ദേഹം മരിക്കുന്നത്. ജയദേവ് ഡാല്‍മിയ എന്ന ബന്ധുവാണ് അതൊക്കെ പിന്നീട് നോക്കി നടത്തിയത്. അദ്ദേഹത്തിന്റെ മകന്‍ വിഷ്ണു ഹരി എന്റെ കളിക്കൂട്ടുകാരനായിരുന്നു. എന്തിനാണ് നിങ്ങള്‍ വിശ്വഹിന്ദു പരിഷത്തിനെ എതിര്‍ക്കുന്നതെന്ന് വിഷ്ണു എന്നോട് പലപ്പോഴും തര്‍ക്കിക്കുമായിരുന്നു. എന്തിനാണ് വിമര്‍ശിക്കുന്നതെന്നു ചോദിക്കുന്ന അദ്ദേഹം വി.എച്ച്.പിക്കാര്‍ നല്ലവരാണെന്ന് ന്യായീകരിക്കലും പതിവായിരുന്നു. എന്നാല്‍, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട അന്നു വൈകിട്ട് വിഷ്ണുഹരി എന്നെ വിളിച്ചു. ”എന്തൊക്കെയാണെങ്കിലും ഒരു ആരാധനാലയം വിശ്വഹിന്ദു പരിഷത്തുകാര്‍ തകര്‍ക്കുമെന്ന് ഞാന്‍ സ്വപ്‌നേ വിചാരിച്ചിരുന്നില്ല” എന്നായിരുന്നു നിറഞ്ഞ കണ്ണുകളോടെ വിഷ്ണുഹരിയുടെ വാക്കുകള്‍. അതോടെ, ഇന്ത്യ മതേതരമാണെന്ന് എനിക്കുറപ്പായി.
പക്ഷെ, ആ കാലത്ത് ലോക്‌സഭയില്‍ 80 അംഗങ്ങളുണ്ടായിരുന്ന ബി.ജെ.പിക്ക് ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷം അതൊട്ടും കുറഞ്ഞില്ലെന്ന് മാത്രമല്ല, കൂടുകയാണ് ചെയ്തത്. ക്രമേണ വര്‍ധിച്ച് രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചു. ഇപ്പോള്‍ മൂന്നില്‍ രണ്ടിന്റെ വന്‍ ഭൂരിപക്ഷമായിരിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് പിറകെ സംസ്ഥാനങ്ങളായി ആ പക്ഷത്തേക്ക് മാറുന്നത് നാം കാണുന്നു. ഇന്ത്യന്‍ മതേതരത്വത്തെ എത്രമാത്രം അലോസരപ്പെടുത്തുന്ന മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഗോരക്ഷ, ഘര്‍വാപസി, ലൗജിഹാദ് തുടങ്ങിയ പദങ്ങളാണ് അവരുടെ പ്രചാരണായുധം. രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയും വലുപ്പവുമുള്ള യു.പിയിലെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഈയടുത്ത് നടത്തിയ പ്രസ്ഥാവന നമ്മള്‍ കേട്ടതാണ്. ഒരു ഹിന്ദുവിനെ വധിച്ചാല്‍ നൂറു മുസ്്‌ലിംകളെ കൊല്ലുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഒരു മുസ്്‌ലിംമിനെ കൊന്നാല്‍ എത്ര ഹിന്ദുവിനെ തിരിച്ച് വകവരുത്തുമെന്ന് അദ്ദേഹം മിണ്ടിയില്ല. അവിടെ എം.എല്‍എപോലുമല്ലാഞ്ഞിട്ടും മോദി, യോഗിയെ മുഖ്യമന്ത്രിയായി വാഴിക്കുമ്പോള്‍ എന്താണ് അര്‍ത്ഥം.
എങ്കിലും, സംശയലേശമന്യെ പറയട്ടെ. എനിക്ക് വലിയ പ്രതീക്ഷയുണ്ട്. കേന്ദ്രത്തില്‍ ഭരണം നടത്തുന്നത് ന്യൂനപക്ഷ സര്‍ക്കാറാണ്. 31% വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. 69% പേരും വോട്ടു ചെയ്തത് മോദിക്കും ബി.ജെ.പിക്കും എതിരെയാണ്. പാര്‍ലമെന്റില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ട്. പക്ഷെ, രാജ്യത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും അവര്‍ക്ക് എതിരെയാണ് സമ്മതിദാനം വിനിയോഗിച്ചത്. ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് ജനാധിപത്യത്തിലെ ചില പാകപ്പിഴമൂലമാണ്. സംഘ്പരിവാര്‍ വിരുദ്ധ വോട്ടുകള്‍ ചിതറി പോയതാണ് പ്രധാന കാരണം.
വെറുതെ പറയുന്നതല്ല; മതേതര കക്ഷികള്‍ യോജിച്ച് നിന്നാല്‍ അധികാരത്തിലെത്തിയതിനെക്കാള്‍ വേഗത്തില്‍ അവരെ പുറം തള്ളാന്‍ സാധിക്കും. ഇക്കാര്യത്തില്‍ ഏറ്റവുമധികം പങ്കു വഹിക്കാന്‍ കഴിയുന്ന ഒരു വിഭാഗമാണ് മുസ്്‌ലിംകള്‍. ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ് ആ ദൗത്യം ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ട്. പല കാരണങ്ങളാല്‍ കോണ്‍ഗ്രസ്സില്‍ മുസ്്‌ലിംകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യമുണ്ടായപ്പോള്‍ പലഭാഗത്തേക്കും അവര്‍ പോയി. മായാവതിക്കും മുലായത്തിനും മറ്റു പലര്‍ക്കുമൊപ്പം മാറിമാറി നിന്നു. പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷത്തിന്റെ വോട്ട് ചിതറി തെറിച്ചു പോയി അസ്ഥാനത്തായപ്പോള്‍ കേരളത്തില്‍ മുസ്്‌ലിംലീഗ് അവരെ ക്രിയാത്മകമായി ഒന്നിപ്പിച്ചു നിര്‍ത്തിയതിനെ ശ്ലാഖിക്കാതെവയ്യ.
കോഴിക്കോട്ടുവെച്ച് ഒരു ചെറുപ്പക്കാരനെ പരിചയപ്പെടാന്‍ സാധിച്ചു. ബംഗാളില്‍ നിന്നുള്ള മുസ്്‌ലിം യൂത്ത്‌ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാറിനെ. ഇത്രകാലവും മുസ്്‌ലിംലീഗ് മലപ്പുറത്തും കോഴിക്കോട്ടും മലബാറിലും കേരളത്തിലും ഒതുങ്ങിക്കൂടിയെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് സന്തോഷത്തോടെയാണ് നോക്കിക്കാണുന്നത്. മുസ്്‌ലിംലീഗിന്റെ സന്ദേശം രാജ്യവ്യാപകമാക്കേണ്ട കാലഘട്ടമാണിത്. ജനാധിപത്യ മതേതരത്വ സംരക്ഷണത്തിന് എന്തു ചെയ്യാനാവുമെന്ന സംശയത്തിന് അടിസ്ഥാനമില്ല. ന്യൂനപക്ഷങ്ങളുടെയും മുസ്്‌ലിംകളുടെയും പങ്ക് അക്കാര്യത്തില്‍ ചെറുതല്ല. ഇന്തോനേഷ്യ മാറ്റിനിര്‍ത്തിയാല്‍ ലോകത്ത് ഏറ്റവുമധികം മുസ്്‌ലിംകള്‍ അധിവസിക്കുന്നത് ഇന്ത്യയിലാണെന്നത് മറക്കരുത്. ഇന്ത്യയും ഇസ്്‌ലാമും അനുപൂരണങ്ങളാണ്. ഇസ്്‌ലാമില്ലാത്ത ഇന്ത്യയെയും ഇന്ത്യയില്ലാത്ത ഇസ്്‌ലാമിനെയും സങ്കല്‍പിക്കുക പ്രയാസമാണ്.
മതേതര വാദികള്‍ പറയുന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ സ്വത്വം സംരക്ഷിച്ച് തന്നെ ഇവിടെ അധിവസിക്കുക എന്നതാണ്. സ്വത്വം അടിയറവെച്ചോ ഒളിപ്പിച്ചുവെച്ചോ ഇവിടെ കഴിഞ്ഞു കൂടാം; അല്ലെങ്കില്‍ പാകിസ്ഥാനില്‍ പോവാം എന്നാണ് എതിര്‍ പക്ഷം ഭീഷണിപ്പെടുത്തുന്നത്. ഇതാണ് പ്രകടമായ അന്തരം. പാക്കിസ്ഥാനിലേക്ക് പോവാന്‍ പറയുന്നവര്‍ ഈ രാജ്യത്തിന്റെ ചരിത്രത്തിലേക്ക് നോക്കണം. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ മുസ്്‌ലിംകള്‍ക്ക് പാക്കിസ്ഥാനില്‍ പോവാമായിരുന്നു. ഹിന്ദുക്കള്‍ക്ക് അങ്ങിനെയൊരു തെരഞ്ഞെടുപ്പിന് അവസരം ഉണ്ടായിരുന്നില്ല. പാക്കിസ്ഥാനിലേക്ക് പോവാനുള്ള വാതായനം മലര്‍ക്കെ തുറക്കപ്പെട്ടിട്ടും ഇന്ത്യയോട് കൂറും കടപ്പാടും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് മഹാഭൂരിപക്ഷം മുസ്്‌ലിംകളും ഇവിടെ തുടര്‍ന്നു. തങ്ങളുടെ പൂര്‍വ്വീകരെ അടക്കം ചെയ്യപ്പെട്ട മണ്ണുവിട്ട് പോവാതെ നെഞ്ചോട് ചേര്‍ത്തവരുടെ രാജ്യ സ്‌നേഹം ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് കഴിയുക. പുതിയ രാജ്യസ്‌നേഹത്തിന്റെ പരീക്ഷ മുസ്്‌ലിംകള്‍ക്ക് ഇനി ആവശ്യമില്ലെന്ന് അത്തരക്കാരെ ഓര്‍മ്മിപ്പിക്കുകയാണ്. രാജ്യത്തോടും മതത്തോടുമുള്ള കടമ ഒരേസമയം നിര്‍വ്വഹിച്ച് ഇവിടെ കഴിയാന്‍ ആരുടെയും ഔദാര്യം ആവശ്യമില്ല. ഭയചികിതരാവാതെ ന്യൂനപക്ഷവും രാജ്യവും ഒന്നാണെന്ന് ഉള്‍കൊണ്ട് യോജിപ്പോടെ നില്‍ക്കുകയെന്നതാണ് അവര്‍ക്കുള്ള വലിയ ബാധ്യത.
എന്റെ പ്രിയ സ്‌നേഹിതന്‍ ഇ അഹമ്മദുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മുസ്്‌ലിംലീഗിനെ കുറിച്ച് ചര്‍ച്ച ചെയ്തത് ഓര്‍ക്കുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന്റെ രൂപീകരണവും നിലനില്‍പ്പും ജനാധിപത്യവും ശുദ്ധമായ മതേതരത്വവും അടിസ്ഥാന പ്രമാണങ്ങളാക്കിയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളോട് നീതിയോടെ വര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട ചരിത്രമാണ് മുസ്്‌ലിംലീഗിന്റേത്. ഒരു പ്രദേശത്തിനോ വിഭാഗത്തിനോ അധിക പരിഗണനയോ അവഗണനയോ അരുതെന്ന തത്വത്തിലൂന്നുകയും ന്യൂനപക്ഷങ്ങള്‍ക്ക് തുല്ല്യ പങ്കാളിത്തവും അവസരവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്നതനപ്പുറം അപകടകരമായ ഒരു വാദവും മുസ്‌ലിംലീഗില്‍ കണ്ടിട്ടില്ല. ഇ അഹമ്മദ് ചന്ദ്രികയിലെ ലേഖനങ്ങള്‍ എനിക്ക് വിവര്‍ത്തനം ചെയ്ത് വായിക്കാന്‍ തരുമായിരുന്നു. അന്‍പതുകളിലെ മുസ്‌ലിംലീഗുമായി ബന്ധപ്പെട്ട നെഹ്‌റുവിന്റെ അഭിപ്രായത്തോടുള്ള എഡിറ്റോറിയല്‍ ഉള്‍പ്പെടെ വായിക്കാന്‍ സാധിച്ചിട്ടുണ്ട്.
മുസ്‌ലിംലീഗ് മുഖപത്രമായ ചന്ദ്രികയും ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറും താമതമ്യം ചെയ്ത് പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ഓര്‍ഗനൈസറില്‍ ഒന്നൊഴിയാതെ എല്ലാ ലേഖനങ്ങളും മുസ്്‌ലിംകളെ ദുരുദ്ദേശപരമായി പരാമര്‍ശിക്കുന്നതായിരുന്നു. പക്ഷെ, ചന്ദ്രികയിലാവട്ടെ മറ്റുള്ളവരെകുറിച്ച് ഒരു കുത്തുവാക്കുപോലും ഒരു ലേഖനത്തില്‍ പോലും കാണാന്‍ സാധിച്ചില്ല. ഒരു ഭാഗത്ത് സംഘര്‍ഷത്തിന്റെ ആഹ്വാനമാണെങ്കില്‍ മറുഭാഗത്ത് അനുരജ്ഞനത്തിന്റെ സ്വരമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. മുസ്‌ലിംലീഗിനെ അന്തമായി എതിര്‍ക്കുന്നവരോട് ചോദിക്കട്ടെ. ഒരു പ്രദേശത്തിന്റെയോ സമൂഹത്തിന്റെയോ ന്യായം പറയുന്നത് എങ്ങനെ തെറ്റാവും. തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളും തെലുങ്കാന-തെലുങ്കുദേശം പാര്‍ട്ടികളുമൊക്കെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. മായാവതിയുടെയും തൃണമൂലിന്റെയും തുടങ്ങി തെലുങ്കര്‍ക്കും ദളിതര്‍ക്കും തമിഴര്‍ക്കും പ്രത്യേകം പാര്‍ട്ടികളാവാമെങ്കില്‍ മുസ്്‌ലിംകള്‍ക്കായി ഒരു സംഘടന ഉണ്ടാവുന്നതില്‍ എന്താണ് തെറ്റ്. അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതല്ല, മറ്റുള്ളവരോട് അസഹിഷ്ണുത വെച്ചുപുലര്‍ത്തുന്നതാണ് അപരാധവും വിലക്കപ്പെടേണ്ടതും. രാജ്യത്തെ പ്രധാന ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്കായി സംഘടിച്ച മുസ്്‌ലിംലീഗിനെ വേണമെങ്കില്‍ പരമാവധി സാമുദായിക സംഘടന എന്നുവിളിച്ചോളൂ; വര്‍ഗീയമെന്ന് ആരോപിക്കുന്നത് നീതിയല്ല.
രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഒരു സങ്കടപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യത്ത് പലയിടത്തും മതേതര വോട്ടുകള്‍ ആകെ ചിതറിയിരിക്കുന്നു. ഡി.എം.കെ-എ.ഐ.ഡി.എം.കെ മാറി മാറി പതിറ്റാണ്ടുകളായി തമിഴ്‌നാട് ഭരിക്കുന്നു. ബംഗാളില്‍ വലിയ ഭൂരിപക്ഷത്തില്‍ ഭരണത്തിലെത്തി കാളിമാതയെപോലെ മമതാബാനര്‍ജി അധികാരം കൈപിടിയിലൊതുക്കുന്നു. ഒറീസയില്‍ നവീന്‍പട്‌നായിക്കിനാണ് ശക്തി. ബീഹാറില്‍ നിധീഷ്‌കുമാറിനുള്ള ജനപിന്തുണ എല്ലാവര്‍ക്കും അറിയാം.
എന്നാല്‍, ഒട്ടേറെ സമാനതകളുണ്ടായിട്ടും അത്തരം പ്രാദേശിക കക്ഷികള്‍ക്ക് മറ്റിടങ്ങളില്‍ സ്വാധീനം ഉണ്ടാക്കാനാവുന്നില്ല. യു.പിയില്‍ 68% ജനങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തിട്ടും ബി.ജെ.പി വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. മതേതര വോട്ടുകള്‍ ഭിന്നിച്ച് പോവുന്നതാണ് ബി.ജെ.പി മുതലാക്കി അധികാരം പിടിക്കുന്നതെന്നതാണ് ദുഃഖ സത്യം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ സംഘ്പരിവാറിനെതിരെ യോജിച്ച് നില്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ അതിന് വലിയ വിലകൊടുക്കേണ്ടിവരും. ഈ സവിശേഷ സാഹചര്യത്തിലും പ്രത്യാശമാത്രമാണ് നമുക്ക് മുമ്പിലുള്ളതെന്നത് ആധീകാരികമായി പറയാനും മടിയില്ല. കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 31% ആളുകളാണ് ബി.ജെ.പിക്ക് വോട്ടു ചെയ്തത്. കോണ്‍ഗ്രസ്സിന് 19% വോട്ടും 44 അംഗങ്ങളുമാണ് ലഭിച്ചത്. സീറ്റുകളില്‍ വലിയ അന്തരമുണ്ടെങ്കിലും ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മിലുള്ള വോട്ട് വ്യത്യാസം 12% ആണ്. വെറും ആറു ശതമാനം വോട്ടുകള്‍ മാറിയാല്‍ തന്നെ ബി.ജെ.പിയെ താഴെയിറക്കാനാവും. 2% ഭരണവിരുദ്ധ വികാരവും 2% ഘര്‍വാപസി അഥവാ കോണ്‍ഗ്രസ്സ് വിട്ടുപോയവരുടെ തിരിച്ചുവരവും 2% മുസ്്‌ലിംലീഗ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുടെ പ്രയത്‌നവും മതി പ്രത്യാശയുടെ തീരമണയാന്‍ എന്നതാണ് അവസ്ഥ. എങ്കിലും, അതു മാത്രം പോര. യഥാര്‍ത്ഥ ഭീഷണിക്കെതിരെ മതേതര കക്ഷികളുടെ യോജിപ്പിനുള്ള പരിശ്രമമാണ് മുഖ്യം.
നമ്മള്‍ മറന്നുപോവാന്‍ പാടില്ലാത്ത ചില പാഠങ്ങളുണ്ട്. ഭൂരിപക്ഷ സമുദായമായ ഹൈന്ദവരും മുസ്്‌ലിംകളും ക്രിസ്ത്യാനികളും സിക്കുകാരും ബുദ്ധനും ജൈനനും പാഴ്‌സിയും ഉള്‍ക്കൊള്ളുന്നതാണീ രാജ്യം. എല്ലാവരും സൗഹൃദത്തോടെ കഴിഞ്ഞ് ഈ രാജ്യത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കുവഹിക്കുന്നവരാണ്. ഓരോ ജനവിഭാഗത്തിന്റെയും അംഗസംഖ്യയല്ല, അവരുടെ സംഭാനകളാണ് കാണേണ്ടത്. താജ്മഹലും ജഗന്നാഥ ക്ഷേത്രവും ഗോവയിലെ ചര്‍ച്ചും കൊച്ചിയിലെ ജൂതത്തെരുവും തുടങ്ങിയ വൈവിധ്യമാര്‍ന്ന സംസ്‌കൃതികള്‍ ചേരുമ്പോഴേ ഇന്ത്യ പൂര്‍ണ്ണമാവൂ. ഓരോ സമുദായവും ഓരോ രീതിയില്‍ ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ പങ്കുവഹിക്കുന്നു. ഒരു ഉദാഹരണം പറയാം. ഇന്ത്യയില്‍ ആധുനിക വ്യവസായത്തിന് തുടക്കമിട്ട ടാറ്റയും ആണവവിദ്യയുടെ പിതാവായ ഹോമി ബാബയും ന്യൂനാം ന്യൂനപക്ഷമായ പാഴ്‌സികളില്‍ പെട്ടവരാണ്. എ.പി.ജെ അബ്ദുല്‍കലാമും അസിം പ്രേംജിയും തുടങ്ങിയ മുസ്്‌ലിംകളായ രാജ്യത്തിന്റെ അഭിമാന പുത്രന്മാരെ ആര്‍ക്കെങ്കിലും തമസ്തകരിക്കാനാവുമോ. വിവിധ മതങ്ങളുടെയും വിഭാഗങ്ങളുടെയും കൂട്ടായ പരിശ്രമമാണ് രാജ്യത്തിന്റെ വളര്‍ച്ച. എവിടെയെങ്കിലും പ്രധാനമന്ത്രി വന്ന് പ്രദര്‍ശനം നടത്തുന്നതല്ല, ഇന്ത്യയെ മഹത്വമുള്ള രാജ്യമാക്കുന്നത്. എല്ലാ ജനവിഭാഗങ്ങളും ചേരുമ്പോഴാണ് അതു സംഭവിക്കുന്നത്.
ഞാനൊരു സംഭവകഥ പറയാം. ഇക്കാലത്ത് ആരും പറയാനിടയില്ലാത്തൊരു കഥ. 1940ല്‍ പെഷവാറില്‍ നിന്ന് സിനിമാകമ്പവുമായി ഒരു യുവാവ് മുംബൈയിലെത്തി. യൂസുഫ് ഖാന്‍ എന്നായിരുന്നു പേര്. പക്ഷേ, സിനിമയില്‍ വന്നപ്പോള്‍ ദിലീപ് കുമാര്‍ എന്ന പേര് സ്വീകരിക്കേണ്ടി വന്നു. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ അതാവശ്യമായിരുന്നു. ഒരു കാലത്ത് ഹിന്ദി സിനിമയിലെ നടീനടന്മാരില്‍ ഒട്ടേറെ പേര്‍ മുസ്്‌ലിംകളായിരുന്നെങ്കിലും പേര് വേറെയായിരുന്നു. നീനകുമാരി, മധുബാല തുടങ്ങി പലരും. പില്‍ക്കാലത്ത് തമിഴ്‌നാട്ടില്‍ ഒരു സംഭവമുണ്ടായി. ദിലീപ് കുമാര്‍, എ.ആര്‍ റഹ്്മാനായി. അദ്ദേഹം വിശ്വാത്തര സംഗീതജ്ഞനാണ്. അന്ന് യൂസുഫ്ഖാന് ദിലീപ് കുമാറാവേണ്ടി വന്നപ്പോള്‍ ഇക്കാലത്ത് ദിലീപ് കുമാര്‍ എ.ആര്‍ റഹ്്മാനാവുന്നതിന് തടസ്സമില്ല. ബോളിവുഡില്‍ ഷാറൂഖ്ഖാനും ആമിര്‍ഖാനും സല്‍മാന്‍ഖാനും സൈഫലിഖാനും തുടങ്ങി പേര് മാറ്റാതെ എത്രയെത്ര സൂപ്പര്‍ താരങ്ങള്‍. മതവും പേരുമല്ല, അവരുടെ സംഭാവനയാണ് പരിശോധിക്കേണ്ടത്. ഇത് എത്ര പറഞ്ഞാലും ബി.ജെ.പിക്ക് മനസ്സിലാകില്ല.
ഒരു പക്ഷെ, കാല്‍നൂറ്റാണ്ട് മുമ്പിവിടെ സംസാരിച്ചപ്പോള്‍ ആകാശത്തുണ്ടായിരുന്ന പ്രത്യാശയുടെ മേഖങ്ങള്‍ അത്രത്തോളമുണ്ടോ എന്നെനിക്ക് സംശയമുണ്ട്. പക്ഷെ, ഭയപ്പെടാനില്ലെന്നുതന്നെയാണ് എന്റെയുറപ്പ്. മതേതര ചേരിയിലെ നേതാക്കള്‍ രാഷ്ട്രീയ കാര്യക്രമം നിശ്ചയിച്ച് മുന്നോട്ടു പോയേ മതിയാവൂ. ഈ യുദ്ധം നാം ജയിക്കണം. ശുദ്ധമായ രാഷ്ട്രീയത്തിലൂന്നി ഒരുമയോടെ പ്രത്യാശയോടെ മുന്നോട്ടു പോവുകയാണ് പോംവഴി. മതേതരത്വ സംരക്ഷണത്തിനായി പ്രസന്നവദനരായി നിലകൊള്ളുക. രാജ്യത്തിന്റെ പൈതൃകവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന ഭരണവും അന്തരീക്ഷവും തെളിയും. തീര്‍ച്ച.
(മുസ്്‌ലിം യൂത്ത്‌ലീഗ് യൂത്ത്മീറ്റിനോടനുബന്ധിച്ച് നടന്ന സംഘ്പരിവാര്‍ ഫാഷിസം: ജനാധിപത്യ പ്രതിരോധം എന്ന സെമിനാറിന്റെ ഉദ്ഘാട പ്രസംഗത്തില്‍ നിന്ന്)
തയ്യാറാക്കിയത്: ലുഖ്മാന്‍ മമ്പാട്
FinTech
സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Video Stories
തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.
കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.
ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
-
News3 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
News3 days agoഗൂഗ്ള്‍ മാപ്സില്‍ വിപ്ലവം; ജെമിനി എ.ഐ.യുമായി സംഭാഷണരീതിയിലേക്ക് മാറ്റം
-
News3 days agoസൂപ്പര്‍ കപ്പില്‍ നിര്‍ണായക പോരാട്ടം; സെമിയിലേക്ക് ഒരു സമനില മതി ബ്ലാസ്റ്റേഴ്സിന്
-
News3 days agoതൃശൂരില്‍ ദാരുണ അപകടം; ലോറിയില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
-
News3 days agoഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചു; ഛേത്രിയും സഹലും പുറത്ത്
-
india3 days agoറെയില്‍വേയുടെ അനാസ്ഥയില്‍ യാത്രക്കാരന് മരിച്ചു
-
Film3 days agoപ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്
-
kerala3 days agoസ്വര്‍ണവില വീണ്ടും ഉയര്‍ന്നു: ഗ്രാമിന് 40 രൂപ വര്‍ധന

